ധ്വനി തരംഗ് കെ. എസ്. സി. യില്‍

May 7th, 2010

dhwani-tarang-epathramഅബുദാബി : വ്യത്യസ്തമായ ഒരു കലാ വിരുന്ന് “ധ്വനി  തരംഗ് ” ഇന്ന്  രാത്രി (7-05-2010)  8.30ന്  കേരളാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും . സംഗീത രംഗത്തെ അതുല്യ പ്രതിഭകള്‍ ആയ  ഡോ. നന്ദിനി മുത്തു  സ്വാമി , പണ്ഡിറ്റ്‌  തരുണ്‍ ഭട്ടാചാര്യ , അഭിഷേക് ബസു  എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഫ്യൂഷന്‍ സംഗീത സംഗമവും , ശ്രീലങ്കയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നൃത്ത രൂപങ്ങളുമായി ചന്ദന വിക്രമ സിംഗെ യും  സംഘവും, ഭാരതത്തിന്റെ തനത് കലാ രൂപങ്ങളുമായി സമുദ്ര ആര്‍ട്സിലെ കലാ കാരന്മാരും ചേര്‍ന്ന് ‘ധ്വനി തരംഗ് ‘ അവിസ്മരണീയമാക്കി തീര്‍ക്കുന്നു.

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നാഷണല്‍ ഐ. ഡി.ക്ക് വന്‍ തിരക്ക്‌

May 7th, 2010

അബുദാബി: ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ സ്വന്തമാക്കാനായി ഒരു ദിവസം രജിസ്റ്റര്‍ ചെയ്തത് ആറായിരം പേര്‍.
 
ഗതാഗത വകുപ്പിലെ ഇടപാടുകള്‍ക്ക് നാഷണല്‍ ഐ. ഡി. നിര്‍ബ്ബന്ധമാക്കിയത്തിനു പുറകെ മറ്റു വകുപ്പുകളിലും  ഐ. ഡി കാര്‍ഡ്‌ വേണ്ടി വരുമെന്നുള്ള അധികൃതരുടെ മുന്നറിയിപ്പാണ് തിരക്ക് കൂട്ടാന്‍ ഇടയാക്കിയത്.
 
തിരിച്ചറിയല്‍ കാര്‍ഡ് സമ്പാദിക്കാന്‍ ഈ വര്‍ഷം അവസാനം വരെ  സമയം അനുവദിച്ചിരുന്നുവെങ്കിലും ധാരാളം പേര്‍ ഇനിയും കാര്‍ഡിന് വേണ്ടി അപേക്ഷിച്ചിട്ടില്ല. ഇതിനിടയിലാണ് സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുമായും ബാങ്ക് ഇടപാടുകള്‍ക്കും കാര്‍ഡ് നിര്‍ബന്ധമാക്കിയത്. തിരക്ക് നിയന്ത്രിക്കാനായി താല്‍ക്കാലിക ടെന്‍റ് കെട്ടിയാണ് രജിസ്ട്രേഷന്‍ തുടരുന്നത്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി വൈ. എം. സി. എ. ഭാരവാഹികള്‍

May 7th, 2010
samuel-mathai

സാമുവല്‍ മത്തായി

അബുദാബി: വൈ. എം. സി. എ. യുടെ പുതിയ ഭരണ സമിതി നിലവില്‍ വന്നു.  ഭാരവാഹികളായി സാമുവല്‍ മത്തായി (പ്രസിഡന്‍റ്), റെജി. സി. യു. (ജന. സെക്രട്ടറി), ബിനു തോമസ്‌ (ട്രഷറര്‍), ജേക്കബ്ബ്‌ മാത്യു (രക്ഷാധികാരി), ജോണ്‍സണ്‍ കാട്ടൂര്‍ (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

അജിന്‍ കോശി സാം, അനില്‍ ജോര്‍ജ്ജ്, കെ. കെ. സ്റ്റീഫന്‍, മോളി മാത്യു, ഓ. റ്റി. മാത്തുക്കുട്ടി,  സെലിന്‍ ബിജു ജോണ്‍,  സതീഷ്‌ ഡാനിയേല്‍ എന്നീ ഏഴംഗ ഡയരക്ടര്‍ ബോര്‍ഡിനെയും തെരഞ്ഞെടുത്തു.

reji-cu

റെജി

binu-thomas

ബിനു തോമസ്‌

പൊതു യോഗത്തില്‍ ഷെഫി തോമസ്‌ സ്വാഗത മാശംസിക്കുകയും  റിപ്പോര്‍ട്ട് അവതരിപ്പി ക്കുകയും ചെയ്തു. ഷാജി വര്‍ഗ്ഗീസ്‌ കണക്കുകളും അവതരിപ്പിച്ചു. ബിജു ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജോണ്‍ ജോസഫ്‌ നന്ദി പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കോടിയേരി ബാലകൃഷ്ണന്‍ അബുദാബി പോലീസ്‌ ആസ്ഥാനത്ത്‌

May 7th, 2010

kodiyeri-balakrishnanഅബുദാബി: സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അബുദാബി പോലീസ്‌ ആസ്ഥാനം സന്ദര്‍ശിച്ചു. പ്രതിനിധി സംഘത്തോ ടൊപ്പം എത്തിയ ആഭ്യന്തര മന്ത്രിയെ മേജര്‍ ജനറല്‍ ഖലീല്‍ ദാവൂദ്  ബദ്റാനും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ്, വ്യവസായ പ്രമുഖന്‍ എം. എ.  യൂസഫലി,  ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊ പ്പമുണ്ടായിരുന്നു. തന്ത്ര പ്രധാന കാര്യങ്ങള്‍ക്കുള്ള വകുപ്പ് മന്ത്രി സന്ദര്‍ശിച്ചു. ലെഫ്. കേണല്‍ ഫസല്‍ സുല്‍ത്താന്‍ അല്‍ ശുഐബി തന്ത്രപരമായ കാഴ്ചപ്പാടുകളെ ക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു.

കമ്യൂണിറ്റി പോലീസ്,  കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍, ഫോറന്‍സിക് ലാബ് എന്നിവയെ ക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആളുകളെ തിരിച്ചറി യുന്നതിനുള്ള കണ്ണ് സ്‌കാനിങ്ങ് സംവിധാനം മന്ത്രി കണ്ടു മനസ്സിലാക്കി. അനധികൃത കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെ ഇവിടെ ഈ സംവിധാനം പ്രയോജനപ്പെടുത്തി വരുന്നുണ്ട്.  ഇവിടത്തെ കാര്യങ്ങള്‍ മന്ത്രി വിലയിരുത്തുകയും, പോലീസിന്‍റെ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

തങ്ങള്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണമെന്നും തദ്ദേശീയ സംസ്‌കാരത്തോട് ബഹുമാനം പുലര്‍ത്തണമെന്നും തങ്ങളോട് സ്‌നേഹ വാത്സല്യങ്ങള്‍ കാട്ടുന്ന ഈ രാജ്യത്തിനു വേണ്ടി സേവനം ചെയ്യണമെന്നും ഇന്ത്യന്‍ സമൂഹത്തോട്, വിശിഷ്യാ കേരളീയരോട് മന്ത്രി അഭ്യര്‍ത്ഥിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രക്തദാന ക്യാമ്പ്

May 5th, 2010

oruma-logo-epathramഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് മെയ്‌ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ ദുബായ് അല്‍‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : ജഹാംഗീര്‍ 050 45 80 757, ആരിഫ് 050 65 73 413.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 90 of 143« First...102030...8889909192...100110120...Last »

« Previous Page« Previous « പാര്‍ക്കിംഗ്‌ ഫീസ്‌ അടക്കാന്‍ നോള്‍ കാര്‍ഡ്‌ ഉപയോഗിക്കാം.
Next »Next Page » കോടിയേരി ബാലകൃഷ്ണന്‍ അബുദാബി പോലീസ്‌ ആസ്ഥാനത്ത്‌ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine