സമാധാന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ ഖുതുബയില്‍ ആഹ്വാനം

March 14th, 2010

ദുബായ്: മാര്‍ച്ച് 18 മുതല്‍ 20 വരെ ദുബായ് എയര്‍പോര്‍ട്ട് എക്‌സ്‌പോയില്‍ നടക്കുന്ന രാജ്യാന്തര സമാധാന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുവാന്‍ ദുബായിലുള്ള മുഴുവന്‍ പള്ളികളിലെയും ഖത്തീബുമാര്‍ വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയില്‍ ആഹ്വാനം ചെയ്തു.
“സമാധാനം എന്ന മഹത്തായ പ്രമേയത്തിലൂന്നികൊണ്ട് ദുബായില്‍ നടക്കുന്ന രാജ്യാന്തര സമാധാന കണ്‍വെന്‍ഷനില്‍ എല്ലാവരും പങ്കെടുക്കുക, മറ്റുള്ളവരെ പരമാവധി പങ്കെടുപ്പിക്കുവാന്‍ ശ്രമിക്കുക” ഖത്തീബുമാര്‍ ആഹ്വാനം ചെയ്തു.

ഇസ്‌ലാമിനെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുവാനുള്ള സന്ദര്‍ഭം കൂടിയാണ് പീസ് കണ്‍വെന്‍ഷന്‍. ഇസ്‌ലാമിന്റെ വിവിധ വശങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് എക്‌സിബിഷന്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുമെന്ന് ഖത്തീബുമാര്‍ ഖുതുബയില്‍ പറഞ്ഞു. മാര്‍ച്ച് 18, 19, 20 തിയ്യതികളിലാണ് ദുബായ് ഗവ. ഇസ്‌ലാമിക് അഫയേര്‍സിന്റെ പങ്കാളിത്തത്തോടുകൂടി ദുബായ് എയര്‍പോര്‍ട്ട് എക്‌സ്‌പോയില്‍ പീസ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.
അമേരിക്ക, ഇംഗ്ലണ്ട്. മലേഷ്യ, സൗദി അറേബ്യ, കുവൈത്ത് അടക്കം പത്തോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രഭാഷകര്‍ പീസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

‘തീമഴയുടെ ആരംഭം’ പ്രകാശനം ചെയ്തു

March 14th, 2010

പാം പുസ്തക പ്പുര പ്രസിദ്ധീകരിക്കുന്ന ‘തീമഴയുടെ ആരംഭം’ എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. ഷാര്‍ജ സബ ഓഡിറ്റോറി യത്തില്‍ ‍വെച്ച് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഇ. എം. അഷറഫ് കവയിത്രി ഷീല പോളിന് പുസ്തകത്തിന്റെ പ്രതി നല്കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
 
ഗഫൂര്‍ പട്ടാമ്പി രചിച്ച ‘തീമഴയുടെ ആരംഭ’ത്തെക്കുറിച്ച് ജ്യോതി കുമാര്‍ സംസാരിച്ചു. പാം പുസ്തക പ്പുരയുടെ പ്രസിഡന്റ് മനാഫ് കേച്ചേരി അധ്യക്ഷത വഹിച്ചു. വിജു സി. പരവൂര്‍ സ്വാഗതവും പറഞ്ഞു. കേരള മാപ്പിള കലാ അക്കാദമി പ്രസിഡന്‍റ് അബ്ദുള്ള മുഖ്യാതിഥിയായിരുന്നു. നാസര്‍ ബേപ്പൂര്‍ ലളിതാംബിക അന്തര്‍ജന അനുസ്മരണ പ്രഭാഷണം നടത്തി. ബാലചന്ദ്രന്‍, സൈനുദ്ദീന്‍ പുന്നയൂര്‍കുളം, ലത്തീഫ് മമ്മിയൂര്‍, ഷാജി ഹനീഫ്, രാജന്‍ മാവേലിക്കര, ആര്‍. കെ. പണിക്കര്‍, ബാബു കോടോത്ത്, രാഗേഷ് ഭഗവതി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാരുണ്യത്തിന്റെ പ്രവാചകന്‍

March 11th, 2010

അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന നബി ദിന സെമിനാര്‍ മാര്‍ച്ച് 13 ശനിയാഴ്ച രാത്രി 8 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും. പ്രമുഖ പണ്ഡിതനും, ഗ്രന്ഥകാരനും, വാഗ്മിയും, അല്‍ ഇര്‍ഫാദ്‌ ചീഫ്‌ എഡിറ്ററുമായ പി. എം. കെ. ഫൈസി, ‘കാരുണ്യത്തിന്റെ പ്രവാചകന്‍’ എന്ന വിഷയം അവതരിപ്പിക്കും. യു. എ. ഇ.യിലെ മത – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
 
സെമിനാറിനു ശേഷം പ്രവാചക പ്രകീര്‍ത്തന ഗാനാലാപനവും ഉണ്ടായിരിക്കും എന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അറബ് തൊഴില്‍ സമ്മേളനം ആരഭിച്ചു

March 10th, 2010

മുപ്പതി ഏഴാമത് അറബ് തൊഴില്‍ സമ്മേളനം ആരഭിച്ചു. ബഹറിന്‍ കിരീടാവകാശി സമ്മേളനം ഉദ്ഘാടനം ചെയ്തു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബഹറിന് ലോകത്തിന് മാതൃകയാണെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ലുഖ്മന്‍ അഭിപ്രായപ്പെട്ടു. അറബ് തൊഴില്‍ മന്ത്രിമാരും 21 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

-

അഭിപ്രായം എഴുതുക »

അബുദാബിയില്‍ പുസ്തകോത്സവം സമാപിച്ചു

March 9th, 2010

abudhabi-book-exhibitionഅബുദാബി: അബുദാബി അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെയും ഫ്രാങ്ക്ഫുട്ട് ബുക്ക് ഫെയറിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം അബുദാബി ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ സമാപിച്ചു. അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ടിന്റെ അധിപന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
 
ഇന്ത്യയില്‍ നിന്ന് മലയാളത്തിലും, അറബിയിലും വിവിധ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, സാഹിത്യകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രശസ്തരും, പ്രമുഖരുമായ നിരവധി എഴുത്തുകാരും, പുസ്തക പ്രസാധകരും അതിഥികളായി എത്തിയിരുന്നു.
 
മാര്‍ച്ച് രണ്ടു മുതല്‍ ഏഴു വരെയായിരുന്നു പുസ്തക മേള നടന്നത്. ഇന്ത്യയടക്കം അറുപത് രാജ്യങ്ങളില്‍ നിന്നായി 800 ലധികം പുസ്തക പ്രസാധന കമ്പനികള്‍ പുസ്തക മേളയില്‍ പങ്കെടുത്തു. 19,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരുക്കിയ പുസ്തക ച്ചന്തയില്‍ ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയുമാണ് നടന്നത്.
 
ഡിസ്‌കഷന്‍ ഫോറം, കിത്താബ് സോഫ, പോയട്രി ഫോറം, ബുക്ക് സൈനിംഗ് കോര്‍ണര്‍, ഷോ കിച്ചണ്‍ തുടങ്ങിയ പേരുകളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചോദ്യോത്തര പരിപാടി, കാവ്യാലാപനം എന്നിവ വിവിധ സമയങ്ങളിലായി ഓരോ ദിവസവും നടന്നു. അറബ് മേഖലയിലെയും മറ്റു രാജ്യങ്ങളിലെയും പ്രശസ്തരായ എഴുത്തുകാര്‍, കവികള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ പുസ്തകോ ത്സവത്തില്‍ അതിഥികളായി എത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, എം. ടി. എന്നിവര്‍ക്ക് പുറമെ തരുണ്‍ തേജ്പാല്‍, അക്ഷയ് പഥക് തുടങ്ങിയ പ്രമുഖരാണ് പങ്കെടുത്തത്.
 
മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ എം. ടി. വാസുദേവന്‍ നായരും, 5 മുതല്‍ 6 വരെ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരും ‘കിത്താബ് സോഫ’ പരിപാടിയില്‍ മുഖാമുഖത്തില്‍ പങ്കെടുത്തു. ലോക പ്രശസ്തരായ എഴുത്തുകാരുമായി സംവദിക്കാനുള്ള വേദിയായിരുന്നു ‘കിത്താബ് സോഫ’.
 
ശനിയാഴ്ച വൈകുന്നേരം യു.എ.ഇ. യിലെ മലയാളി കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും പുസ്തകോത്സവ ത്തില്‍ ഉണ്ടായിരുന്നു,
 
മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്‌സും ഫെസ്റ്റിവലില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്ത സിറാജ് ദിന പത്രത്തിന്റെ കൌണ്ടറും ഈ പുസ്തക ച്ചന്തയില്‍ ശ്രദ്ധേയമായി. ഈ വര്‍ഷം കേരളത്തില്‍ നിന്നും 2 പേരെ സംഘാടകരുടെ അതിഥികളായി പങ്കെടുപ്പിച്ചത് മലയാളികള്‍ക്ക് അഭിമാനമായി.

 
ഷാഫി മുബാറക്‌
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 110 of 143« First...102030...108109110111112...120130140...Last »

« Previous Page« Previous « മലയാളി വനിതാ സമാജം ഭാരവാഹികള്‍
Next »Next Page » അറബ് തൊഴില്‍ സമ്മേളനം ആരഭിച്ചു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine