വ്യക്തിത്വ വികസന ക്ലാസ്

February 16th, 2010

ബഹ്റിനിലെ കാസര്‍ക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിക്കുന്നു. ഈ മാസം 26 ന് വെള്ളിയാഴ്ച കന്നട സംഘം ഓഡിറ്റോറിയത്തിലാണ് പരിപാടി. ജെ.സി.ഐ ഇന്‍റര്‍നാഷണല്‍ ട്രെയിനര്‍ എം.എന്‍ സുനില്‍ കുമാര്‍ ക്ലാസെടുക്കും

-

അഭിപ്രായം എഴുതുക »

സെന്‍റ് ഗ്രിഗോറിയോസ് കോളേജ് അലുംമ്നി

February 16th, 2010

കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളേജ് അലുംമ്നി അസോസിയേഷന്‍ ബഹ്റിന്‍ ചാപ്റ്ററിന്‍റെ ഉദ്ഘാടനം ഈ മാസം 18 ന് നടക്കും. സൗത്ത് പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ അനില്‍ വര്‍ഗീസ്, ജോണ്‍ ഐപ്പ് എന്നിവര്‍ പങ്കെടുക്കും.

-

അഭിപ്രായം എഴുതുക »

ഖത്തര്‍ ടൂര്‍ 2010 സൈക്ലിംഗ് മത്സരം സമാപിച്ചു

February 16th, 2010

ദോഹയിലെ സ് പോര്‍ട്സ് പ്രേമികള്‍ക്ക് ആവേശമുണര്‍ത്തി ഖത്തര്‍ ടൂര്‍ 2010 സൈക്ലിംഗ് മത്സരം സമാപിച്ചു. വക്രയില്‍ നിന്നും തുടങ്ങിയ മത്സരം 123.5 കിലോമീറ്റര്‍ താണ്ടി ഫിനിഷിങ് പോയന്‍റായ ദോഹ കോര്‍ണീഷില്‍ എത്തി അവസാനിക്കുകയായിരുന്നു. നെതര്‍ലാന്‍ഡിന്‍റെ വൗതര്‍ മോള്‍ ഒന്നാം സ്ഥാനവും ജര്‍മ്മനിയുടെ ഹെന്‍റിച്ച് ഹോട്ട് ലര്‍ രണ്ടാം സ്ഥാനവും നേടി. ‍

-

അഭിപ്രായം എഴുതുക »

ലോറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

February 16th, 2010

അബുദാബി മുസഫയില്‍ നിന്നും സിറ്റി സെന്‍റര്‍ വഴി മീന പോര്‍ട്ടിലേക്ക് പോകുന്ന ലോറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. വ്യവസായ മേഖലയില്‍ നിന്നും പോര്‍ട്ടിലേക്ക് പോകുന്ന ട്രക്കുകളും ലോറികളും പുതുതായി തുറന്ന ഖലീഫ ബ്രിഡ്ജ് വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുണ്ട്. പുതിയ ട്രാഫിക് പരിഷ്ക്കാരത്താടോ സലാം സ്ട്രീറ്റിലേയും ടൂറിസ്റ്റ് ക്ലബ് ഏരിയയിലേയും ഗതാഗതക്കുരുക്കിന് കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

-

അഭിപ്രായം എഴുതുക »

കോണ്‍ഗ്രസ് നേതൃത്വം സമ്പന്നരുടെ പുറകെയാണെന്ന് ഖത്തറിലെ കോണ്‍ഗ്രസ്

February 16th, 2010

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സമ്പന്നരുടെ പുറകെയാണെന്ന് ഖത്തറിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളില്‍ ഒന്നായ ഓള്‍ ഇന്ത്യാ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ജനുവരിയില്‍ തിരുവനന്തപുരത്ത് നടന്ന പ്രവാസി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭികാത്തെ പോയതില്‍ ദൂരൂഹതയുണ്ടെന്ന് എ.ഐ.സി.സി പ്രസിഡന്‍റ് അലക്സാണ്ടര്‍ മുളവന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഒ.ഐ.സി.സി ലയന സമ്മേളനം ഏപ്രീലില്‍ ദോഹയില്‍ ചേരാനിരിക്കെയാണ് പുതിയ വിവാദങ്ങളുമായി ഖത്തറിലെ ഓള്‍ ഇന്ത്യാ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മുന്നോട്ട് വന്നിരിക്കുന്നത്.

-

അഭിപ്രായം എഴുതുക »

Page 120 of 143« First...102030...118119120121122...130140...Last »

« Previous Page« Previous « കോട്ടയം അസോസിയേഷന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം
Next »Next Page » ലോറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine