സാംസ്കാരിക വിനിമയരംഗത്ത്‌ പുതിയകാല്‌വെപ്പുമായി ഇന്ത്യാ – ഒമാന്‍ നാടന്‍ കലോത്സവം

February 21st, 2010

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ഒമാനിലെ വിവിധപ്രവശ്യകളിലെയും അടിസ്ഥാന സാംസ്കാരിക സത്ത പ്രതിനിധാനം ചെയ്യുന്ന നാടൻകലകൾ ഒരു വേദിയിൽ സമന്വയിക്കുന്ന ഇന്ത്യൻ ഒമാൻ നാടൻ കലോത്സവത്തിന്‌ കുറം-മർഹാലാന്റിൽ ഈ വരുന്ന 25, 26 തിയ്യതികളിൽ വേദി ഒരുങ്ങുകയാണ്‌. ഇടം മസ്കറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നാടൻ കലോത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ സംസ്കാരത്തിന്റെ അടിസ്ഥാന ശിലകളായ നാടൻ കലകളെയും, ഭക്ഷ്യ വൈവിധ്യങ്ങളെയും കരകൗശലവസ്തുക്കളെയും വർഷങ്ങളായി ഇടകലർന്നു ജീവിക്കുന്ന ജനതക്ക്‌ പരസ്പരം അറിയാനുള്ള സാഹചര്യമൊരുക്കുക എന്നതാണ്‌. അതുകൊണ്ട്‌ തന്നെ ഈ ഒരു സംരംഭം നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യാ ഒമാൻ ബന്ധത്തിൽ ഒരു പുതിയ സാംസ്കാരിക മുഖം തുറന്നിടുകയാണെന്ന് ഇടം ജനറൽ സെക്കട്രി ഗഫൂർ വ്യക്തമാക്കി.

ഒട്ടേറെ പ്രത്യേകതകളുള്ള ഈ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുന്നത്‌ പ്രശസ്ത ഇന്ത്യൻ നർത്തകിയും ആക്ടിവിസ്റ്റുമായ പത്മഭൂഷൺ മല്ലികാ സാരാഭായിയാണ്‌. ദേശീയ അവാഡ്‌ ജേതാവായ സിനിമാ സംവിധായകൻ ശ്രീ പ്രിയനന്ദനാണ്‌ പരിപാടിയിലെ മുഖ്യാതിഥി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ കലകളായ കുറും കുഴൽ,കോൽകളി, പടയണി, ദഫ്മുട്ട്‌, തെയ്യം, ആദിവാസി നൃത്തം, പൂരക്കളി, ശിങ്കാരി മേളം, മാപ്പിള കോൽക്കളി (കേരള). ഗർബ, ഡാണ്ടിയ (ഗുജറാത്ത്‌), കുൾവി നട്ടി, ഡുയറ്റ്‌ ഫോക്ക്‌, ലഹൗലി നൃത്തം (ഹിമാചൽ), കരം, ആദിവാസി നൃത്തം(മധ്യപ്രദേശ്‌), ദ്രാവിഡ(കേരള തമിൾ ഫോക്ക്‌), ബംഗ്ഡ (പഞ്ചാബ്‌), സന്താൾ (ബംഗാൾ), മഞ്ഞുനട്ടി (കർണ്ണാടക), കുറുവഞ്ചി (തമിൾനാട്‌), നാഗാ നൃത്തം(നാഗാലാന്റ്‌) തുടങ്ങിയ ഫോക്ക്‌ കലാരൂപങ്ങൾ കൊണ്ട്‌ വൈവിധ്യമാണ്‌. അതോടൊപ്പം ഒമാനിലെ വിവിധ പ്രവശ്യകളായ മസ്കറ്റ്‌, ദൊഫാർ, ബുത്തിന, സലാല, ശർക്കിയ്യ തുടങ്ങിയവയുടെ നാടൻ സംഗീത നൃത്ത കലാരൂപങ്ങളും കൂടി വേദിയിൽ എത്തുന്നതോടു കൂടി രണ്ട്‌ സംസ്കാരങ്ങളുടെ തനത്‌ കലകളുടെ സങ്കലനം സാധീകരിക്കപ്പെടുകയാണ്‌.

വർഷങ്ങളായി ഒമാനിൽ വർദ്ധിച്ചു വരുന്ന ഇന്ത്യൻ വംശജരുടെ സാന്നിദ്ധ്യം ജോലി വാണിജ്യം തുടങ്ങിയ ഭൗതിക ആവശ്യങ്ങളോടൊപ്പം രണ്ട്‌ രാജ്യങ്ങളെടുയും സാംസ്കാരികമൂല്യങ്ങൾ കൂടി ധനാത്മകമായി വിനിമയം ചെയ്യപ്പെടണം എന്ന ആവശ്യം മുന്നോട്ടുവെക്കുന്നുണ്ട്‌. ഇതിനോടുള്ള ഓമാനിലെ ഇന്ത്യക്കാരുടെ ക്രിയാത്മക പ്രതികരണമാണ്‌ ഇന്ത്യൻ അംബാസിഡർ അനിൽ വാദ്‌വയുടെ നേതൃത്വത്തിൽ ഇടം ഒരുക്കുന്ന ഈ ശ്രമമെന്നും സ്ംഘാടകർ വ്യ്ക്തമാക്കി.

ഇന്ത്യൻ എംബസ്സിയുടെ താത്പര്യാർത്ഥം ഐ.സി.സി,ആർ. അതുപോലെ കേരള ഫോക്കുലോർ അക്കാദമി തുടങ്ങിയ കേന്ദ്ര സംസ്ഥാന സാംസ്കാരിക സ്ഥാപനങ്ങളാണ്‌ ഈ ഒരു വലിയ സംരംഭവുമായി സഹകരിക്കുന്നത്‌. 70തോളം വരുന്ന ഇന്ത്യൻ ഒമാൻ നാടൻ കലാകാരന്മാരാണ്‌ ഈ ഉത്സവം യാഥാർത്ഥ്യമാക്കുന്നത്‌. പ്രമുഖ നർത്തകിയും നൃത്യാഞ്ജലി മസ്കറ്റിന്റെ നടത്തിപ്പുകാരിയുമായ പ്രമീള രമേഷും കലാക്ഷേത്രയും സഹകരിച്ചു കൊണ്ട്‌ അവതരിപ്പിക്കുന്ന വിവിധ ഇന്ത്യൻ ഫോക്ക്‌ നൃത്ത രൂപങ്ങളും ഫസ്റ്റിവലിന്റെ മറ്റൊരു പ്രത്യേകതയാണ്‌. പ്രമുഖ ഫോക്ക്‌ വിദഗ്ദ്ധനും ഗവേഷകനുമായ്‌ ഡോ: നമ്പ്യാരാണ്‌ ഈ പരിപാടിയുടെ സംവിധായകൻ.

പാവപ്പട്ട ഒമാനീ പൗരന്മാരുടെ ക്ഷേമം മുൻ നിർത്തി പ്രവർത്തിക്കുന്ന ദാർ അൽ ഹത്ത എന്ന ജീവകാരുണ്യ സംഘടനക്ക്‌ പരിപാടിയുടെ നീക്കിയിരിപ്പിന്റെ 40 ശതമാനം കൊടുക്കുന്നതിലൂടെ ഒമാൻ പൗരന്മാരുടെ ക്ഷേമ പ്രവർത്തനത്തിലും ഈ ഒരു ഉത്സവത്തിന്‌ ഭാഗമാവാൻ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്‌.

പത്മഭൂഷൺ ഉൾപ്പെടെ ഒട്ടേറെ അവാഡുകൾക്കർഹയായ മല്ലികാ സാരാഭായി, പ്രവാസി ഭാരതീയ പുരസ്കാര ജേതാക്കളായ ശ്രീ വിർമ്മാനി, ഡോ: ആസാദ്‌ മൂപ്പൻ എന്നിവരെയും ഈ ചടങ്ങിൽ വെച്ച്‌ ആദരിക്കപ്പെടുന്നു

-

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗ്ലീഷ് സ് പെല്ലിംഗ് മത്സരം

February 21st, 2010

മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗ്ലീഷ് സ് പെല്ലിംഗ് മത്സരം സംഘടിപ്പിച്ചു. ഒമാനിലെ എല്ലാ സ്കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ദാര്‍സെയ്ത്ത് ഇന്ത്യന്‍ സ്കൂള്‍ ഒന്നാം സ്ഥാനം നേടി. ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

-

അഭിപ്രായം എഴുതുക »

പുതിയ അംബാസഡറായി തല്‍മീസ് അഹമ്മദ് സ്ഥാനമേറ്റു

February 21st, 2010

സൗദിയിലെ പുതിയ അംബാസഡറായി തല്‍മീസ് അഹമ്മദ് സ്ഥാനമേറ്റു. റിയാദിലെ ഇന്ത്യന്‍ സമൂഹം പുതിയ അംബാസഡര്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി.

-

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി സൗദി അറേബ്യ സന്ദര്‍ശിക്കുന്നു.

February 21st, 2010

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഈ മാസം 27 ന് റിയാദില്‍ എത്തും.

-

അഭിപ്രായം എഴുതുക »

രണ്ടാമത് നെസ്റ്റോ ഇന്ത്യന്‍ ഫെസ്റ്റ് റിയാദിലെ അല്‍ യെമാമ പാര്‍ക്കില്‍

February 21st, 2010

ആഡ് നെറ്റ് വിഷ്വല്‍ കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് നെസ്റ്റോ ഇന്ത്യന്‍ ഫെസ്റ്റ് റിയാദിലെ അല്‍ യെമാമ പാര്‍ക്കില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏപ്രീല്‍ രണ്ടിനാണ് പരിപാടി. ഇതിനോട് അനുബന്ധിച്ച് വീട്ടമ്മമാര്‍ക്ക് പാചക മത്സരവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രരചനാ മത്സരവും സംഘടിപ്പിക്കും. ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ഉണ്ടാകും. നെസ്റ്റോ സി.ഇ.ഒ നാസര്‍ അബൂബക്കര്‍, അബ്ദുറഹ്മാന്‍ പൊന്മള, അമീര്‍ മലപ്പുറം, ഫൈസല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

Page 118 of 143« First...102030...116117118119120...130140...Last »

« Previous Page« Previous « മൊഗ്രാല്‍ – ഒരു ഗ്രാമത്തിന്റെ പേര്
Next »Next Page » പ്രധാനമന്ത്രി സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine