ഉംറ തീര്‍ത്ഥാടകര്‍ മക്കയില്‍

February 22nd, 2010

ഈ സീസണിലെ ഉംറ തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തിത്തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഉംറ സംഘം കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നും ജിദ്ദയില്‍ എത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 30 ശതമാനം കൂടുതല്‍ ഉംറ തീര്‍ത്ഥാടകരെത്തും എന്നാണ് പ്രതീക്ഷ.

-

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഇനി മുതല്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്

February 22nd, 2010

ജിദ്ദയില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഇനി മുതല്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന വിദേശത്തുള്ള കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ ഗ്ലോബല്‍ മീറ്റിന്‍റെ നിയമപ്രകാരമാണിത്.

ഏപ്രീല്‍ 30 ന് മുമ്പായി അംഗത്വം വിതരണം പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഒ.ഐ.സി.സിയുടെ പുതിയ കമ്മിറ്റി രൂപീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

ബഹ്റിനില്‍ തൊഴില്‍ വിസയുടെ കാര്യം

February 22nd, 2010

ബഹ്റിനില്‍ തൊഴില്‍ വിസയോ ഫാമിലി വിസയോ ലഭിച്ചവര്‍ ബഹ്റിനില്‍ എത്തുകയോ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യുന്നതിന് മുമ്പ് പാസ് പോര്‍ട്ട് മാറ്റുകയോ പുതുക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ അറിയിച്ചു.

ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അഥോറിറ്റിയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നടത്തിയിരിക്കുന്നത്.

-

അഭിപ്രായം എഴുതുക »

സൗദിയില്‍ ഇനി വനിതാ അഭിഭാഷകര്‍ക്കും കേസ് വാദിക്കാം

February 22nd, 2010

സൗദിയില്‍ ഇനി വനിതാ അഭിഭാഷകര്‍ക്കും കേസ് വാദിക്കാന്‍ അവസരം ഉണ്ടാകും. രാജ്യത്തെ നിയമ വ്യവസ്ഥ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നിയമ ഭേദഗതി.

-

അഭിപ്രായം എഴുതുക »

സമകാലിക ഒമാനി കവിതാ സമാഹാരം മലയാളത്തിന്‌ സമർപ്പിക്കുന്നു.

February 21st, 2010

വ്യഖ്യാത ഇന്ത്യൻ കവി കമലാസുരയ്യയുടെ ആദ്യ ചരമവാർഷികത്തിൽ അവരുടെ സ്മരണാർത്ഥം സമകാലിക ഒമാനി കവിതകളുടെ സമാഹാരം ഇടം മസ്കറ്റ്‌ മലയാളത്തിന്‌ സമർപ്പിക്കുകയാണ്‌.

പത്തോളം വരുന്ന പ്രശസ്ത ഒമാനീ കവികളുടെ മുപ്പത്‌ കവിതകളാണ്‌ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഇതിന്റെ പരിഭാഷ നിർവ്വഹിക്കുന്നത്‌ കേരളത്തിലെ അറബി ഭാഷാ പരിജ്ഞാനിയും എഴുത്തുകാരനുമായ വി.എ. കബീറാണ്‌. ഈ സംരംഭത്തിന്റെ പ്രീപബ്ലിക്കേഷൻ പ്രഖ്യാപനം ഇന്ത്യൻ ഒമാൻ നാടൻ കലോത്സവത്തിന്റെ രണ്ടാം ദിവസം ലോക പ്രശസ്ത ഒമാനീ കവി സൈഫ്‌ അൽ റഹ്ബി നിർവ്വഹിക്കുമെന്നും.

ചടങ്ങിൽ ഹിലാൽ ഹാജിരി, സാഹിർ ഗാഫ്‌രി അടക്കമുള്ള ഒമാനി കവികളുടെ സാന്നിധ്യമുണ്ടാവുമെന്നും. സംഘാടകർ അറിയിച്ചു. സാഹിർ ഗാഫ്‌രിയുടെ കവിത അറബിയിലും മലയാളത്തിലും അവതരിപ്പിക്കുന്നു എന്നതാണ്‌ ചടങ്ങിന്റെ മറ്റൊരു പ്രത്യേകത. കലാ സാഹിത്യ മേഖലകളിൽ രണ്ട്‌ സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകവും ആരോഗ്യപരവുമായ സംഭാഷണത്തിന്‌ തുടക്കം കുറിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇടം മസ്കറ്റ്‌ തുടങ്ങി വെക്കുന്ന ഈ ശ്രമം ഇന്തോ ഒമാൻ നാടൻ കലോത്സവം മുന്നോട്ടു വെക്കുന്ന സാസ്കാരിക വിനിമയം എന്ന ആശയം, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള രണ്ട്‌ സാസ്കാരിക ധാരകളെ എല്ലാ അർത്ഥത്തിലും ആഴത്തിൽ സ്പർശ്ശിക്കുകയാണ്‌.

-

അഭിപ്രായം എഴുതുക »

Page 117 of 143« First...102030...115116117118119...130140...Last »

« Previous Page« Previous « സാംസ്കാരിക വിനിമയരംഗത്ത്‌ പുതിയകാല്‌വെപ്പുമായി ഇന്ത്യാ – ഒമാന്‍ നാടന്‍ കലോത്സവം
Next »Next Page » സൗദിയില്‍ ഇനി വനിതാ അഭിഭാഷകര്‍ക്കും കേസ് വാദിക്കാം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine