‘സ്നേഹ സ്വരം’ അബുദാബിയില്‍

February 25th, 2010

Bakhta-Valsalanഅബുദാബി : അബു ദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ ഒരുക്കുന്ന ‘സ്നേഹ സ്വരം’ എന്ന ക്രിസ്തീയ സംഗീത സന്ധ്യയില്‍ ഇവാ: ഭക്ത വല്‍സലന്‍ പങ്കെടുക്കുന്നു. അബുദാബി സെന്‍റ് ആന്‍ഡ്രൂ‍സ് ചര്‍ച്ച് സെന്റര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ആരംഭിക്കുന്ന സംഗീത സന്ധ്യ യോടനുബന്ധിച്ച് ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ രചിച്ച് സംഗീതം നല്‍കിയിട്ടുള്ള പ്രശസ്ത ഗായകന്‍ കൂടിയായ ഇവാ: ഭക്ത വല്‍സലന് ഇതിനകം വിവിധ രാജ്യങ്ങളില്‍ നിന്നുമായി പതിനാറ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി – 050 411 66 53
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശൈഖ് മുബാറക്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ അന്തരിച്ചു

February 25th, 2010

shk-mubarakഅബുദാബി: യു. എ. ഇ. യുടെ മുന്‍ ആഭ്യന്തര മന്ത്രിയും രാജ കുടുംബാംഗ വുമായ ശൈഖ് മുബാറക്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജ്യമെങ്ങും മൂന്നു ദിവസത്തെ ദു:ഖാചരണം ആയിരിക്കും.
 
യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് അഹമദ്‌ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നീ ആണ്‍ മക്കളും രണ്ടു പെണ്‍ മക്കളുമുണ്ട്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാക്കനാടന് പുരസ്കാരം നല്‍കും

February 24th, 2010

kakkanadanബഹ്റൈന്‍ കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്കാരം ഈ മാസം 25ന് രാത്രി എട്ടിന് കാക്കനാടന് സമ്മാനിക്കും. എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.
സമ്മേളനത്തിനു ശേഷം ‘കാക്കനാടന്‍ നമ്മുടെ ബേബിച്ചായന്‍’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.
 
26ന് രാവിലെ 10 ന് പി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കഥാ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സാഹിത്യ വിഭാഗം സെക്രട്ടറി ബെന്യാമിനുമായി 39812111 എന്ന നമ്പറില്‍ ബന്ധപ്പെടണം.
 
സമാജത്തിന്റെ സാഹിത്യ മാസികയായ ‘ജാലകം’ പത്തു വര്‍ഷം പൂര്‍ത്തിയാ ക്കുന്നതിന്റെ ഭാഗമായി ഗള്‍ഫിലെ കഥ, കവിത മല്‍സരത്തില്‍ സമ്മാനാ ര്‍ഹരായ ബിജു പി. ബാലകൃഷ്ണന്‍, e പത്രത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന എന്നിവര്‍ക്കും ചടങ്ങില്‍ സമ്മാനം നല്‍കും. ബിജുവിന്റെ ‘അവര്‍ക്കിടയില്‍’ എന്ന കഥയും ദേവസേനയുടെ അടുക്കി വച്ചിരിക്കുന്നത്‘ എന്ന കവിതയുമാണ് സമ്മാനാര്‍ഹമായത്.
 
പി. സുരേന്ദ്രന്‍, ഡോ. കെ. എസ്. രവി കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് കഥയും കവിതയും തെരഞ്ഞെടുത്തത്. എം. മുകുന്ദന്‍, ഡോ. കെ. എസ്. രവി കുമാര്‍, പി. വി. രാധാകൃഷ്ണ പിള്ള എന്നിവരടങ്ങിയ ജൂറിയാണ് കാക്കനാടനെ തെരഞ്ഞെടുത്തത്.
 


Bahrain Keraleeya Samajam Award to Kakkanadan


 
 

-

അഭിപ്രായം എഴുതുക »

പുനലൂര് സൌഹദവേദിയുടെ പുതുവര്ഷാഘോഷവും കുടുംബസംഗമവും

February 23rd, 2010

പുനലൂര് നിവാസികളുടെ കൂട്ടായ്മയായ പുനലൂര് സൌഹദവേദിയുടെ പുതുവര്ഷാഘോഷവും കുടുംബസംഗമവും വെള്ളിയാഴ്ച്ച അജ്മാന് നാല് കെട്ട് റസ്റ്റോറന്റില് നടക്കും

10 മണി മുതല് വൈകിട്ട് 4 മണി വരെ നടക്കുന്ന പരിപാടിയില് സിനിമാ സീരിയല് നടന് യതികുമാര് വിശിഷ്ടാതിഥിയായിരിക്കും

പ്രവാസി ഭഗീരഥ അവാര്‍ഡ് നേടിയ സംഘടനയുടെ പ്രസിഡന്റ് ജോര്‍ജ്ജ് കെ ജോണിനെ ചടങ്ങില് അനുമോദിക്കും

കൂടുതല് വിവരങ്ങള്‍ക്ക് 050 679 15 74 എന്ന നമ്പറില് ബന്ധപ്പെടണം

-

അഭിപ്രായം എഴുതുക »

കഫ്റ്റേരിയയില്‍ നിന്ന് ഒരു ഡോക്ടറേറ്റ്

February 23rd, 2010

ഫൈസല്
 
ഇത് നാദാപുരം സ്വദേശി നജാത്ത് മന്‍സിലില്‍ അഹമ്മദ്. ക്ഷമിക്കണം ഡോക്ടര്‍ അഹമ്മദ്.
 
ദുബായ് അല്‍ മിസ്ഹറിലെ കഫറ്റീരിയ ജീവനക്കാരനാണ് ഇദ്ദേഹം. ബര്‍ഗറും ജ്യൂസും മറ്റും വില്‍ക്കുന്ന ഈ കടയിലെ ഡെലിവറി ബോയി. ഇദ്ദേഹം ഇപ്പോള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു. ബിസിനസ് അഡ്മിനി സ്ട്രേഷനില്‍ അമേരിക്കയിലെ ആഷ് വുഡ് യൂണിവേ ഴ്സിറ്റിയില്‍ നിന്നാണ് അഹമ്മദ് ഡോക്ടറേറ്റ് നേടിയത്.
 
1994 ല്‍ യു.എ.ഇ. യില്‍ എത്തുമ്പോള്‍ അഹമ്മദിന്‍റെ വിദ്യാഭ്യാസം വെറും പത്താം ക്ലാസ് മാത്രമായിരുന്നു. കമ്പ്യൂട്ടര്‍ പോലും കൈ കൊണ്ട് തൊടുന്നത് ഇവിടെ എത്തിയ ശേഷം. കഠിന പരിശ്രമ ത്തിലൂടെയാണ് അഹമ്മദ് എം.ബി.എ. യും ഡോക്ടറേറ്റും നേടിയത്.
 
ലൈബ്രറികളേയും ഇന്‍റര്‍നെറ്റി നേയുമായിരുന്നു പഠന സാമഗ്രി കള്‍ക്കായി ആശ്രയിച്ചതെന്ന് അഹമ്മദ്.
 
13 മണിക്കൂറോളം നീളുന്ന കഫറ്റീരിയ ജോലിക്കിടയില്‍ കിട്ടുന്ന സമയം കൊണ്ടാണ് ഇദ്ദേഹം പഠനം നടത്തിയത്.
 
ആത്മാര്‍പ്പണവും കഠിന പരിശ്രമവുമാണ് അഹമ്മദിന്‍റെ വിജയമെന്ന് ഇദ്ദേഹം നേരത്തെ ജോലി ചെയ്ത കമ്പനിയുടെ മാനേജര്‍ പറയുന്നു.
 
ആറ് ഭാഷകളും അഹമ്മദിന് അറിയാം. മലയാളത്തിന് പുറമേ, റഷ്യന്‍, അറബിക്, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും ഇദ്ദേഹത്തിന് കഴിയും.
 
പരിശ്രമിച്ചാല്‍ എന്തും നേടിയെടു ക്കാമെന്നാണ് തന്‍റെ അനുഭവമെന്ന് അഹമ്മദിന്‍റെ സാക്ഷ്യപ്പെടുത്തല്‍.
 
അഫിലിയേറ്റ് മാര്‍ക്കറ്റിംഗിനെ ക്കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്നാണ് ഈ 40 കാരന്‍റെ ഇപ്പോഴത്തെ ആഗ്രഹം.
 


Ashwood University Offers Fake Doctorate


 
 

-

അഭിപ്രായം എഴുതുക »

Page 116 of 143« First...102030...114115116117118...130140...Last »

« Previous Page« Previous « ഉംറ തീര്‍ത്ഥാടകര്‍ മക്കയില്‍
Next »Next Page » പുനലൂര് സൌഹദവേദിയുടെ പുതുവര്ഷാഘോഷവും കുടുംബസംഗമവും »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine