സല്‍മാബാദില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ കത്തി നശിച്ചു.

February 16th, 2010

ബഹ്റിനിലെ സല്‍മാബാദില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ കത്തി നശിച്ചു. അല്‍ മറായ് പാല്‍ കമ്പനിക്ക് സമീപമുള്ള അല്‍ ബാനൂഷ് കാര്‍പ്പെന്‍റര്‍ ഷോപ്പ്, ഫാരിസ് ഗ്യാരേജ് എന്നിവയാണ് കത്തി നശിച്ചത്. ആര്‍ക്കും പരിക്കില്ല. നിരവധി യന്ത്രങ്ങളും എട്ട് കാറുകളും കത്തിനശിച്ചവയില്‍ ഉള്‍പ്പടെന്നു. അഞ്ച് യൂണിറ്റ് അഗ്നിശമന സേന മൂന്ന് മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്

-

അഭിപ്രായം എഴുതുക »

കോട്ടയം അസോസിയേഷന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം

February 16th, 2010

ബഹ്റിനിലെ കോട്ടയം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കോട്ടയം അസോസിയേഷന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നടന്നു. സൗത്ത് പാര്‍ക്ക് പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സുദിന്‍ എബ്രഹാം, ജയമേനോന്‍, എബ്രഹാം ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

കലാഭവന്‍റെ ഷാര്‍ജാ കേന്ദ്രത്തിന്‍റെ പത്താം വാര്‍ഷികം

February 16th, 2010

കൊച്ചിന്‍ കലാഭവന്‍റെ ഷാര്‍ജാ കേന്ദ്രത്തിന്‍റെ പത്താം വാര്‍ഷികം ആഘോഷിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ബാങ്ക് ഓഫ് ബറോഡ സി.ഇ.ഒ അശോക് ഗുപ്ത ഉദ്ഘാടനം ചെയ്തു. കലാഭവന്‍ പ്രസിഡന്‍റ് ഐസക് പട്ടാണിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ലണ്ടന്‍ ട്രിനിറ്റി കോളേജ് മിഡില്‍ ഈസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ ടെയ്ലര്‍ സ്മിത്ത് മുഖ്യാതിഥിയായിരുന്നു. പോള്‍ ജോസഫ്, ഷാജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. 150 ലധികം പേര്‍ പങ്കെടുത്ത കലാപരിപാടിയും അരങ്ങേറി

-

അഭിപ്രായം എഴുതുക »

ബഹ്റിന്‍ ഇന്ത്യന്‍ എംബസി പുതിയ ടെലഫോണ്‍ നമ്പര്‍

February 16th, 2010

തൊഴില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും ബഹ്റിന്‍ ഇന്ത്യന്‍ എംബസി പുതിയ ടെലഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തി. 17180 529 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

-

അഭിപ്രായം എഴുതുക »

കുവൈറ്റ് സഭയുടെ കണ്‍വന്‍ഷന്‍ നാളെ

February 16th, 2010

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് കുവൈറ്റ് സഭയുടെ കണ്‍വന്‍ഷന്‍ നാളെ ആരംഭിക്കും. റിവൈവല്‍ 2010 എന്ന പേരില്‍ കുവൈറ്റ് സിറ്റി എന്‍.ഇ.സി.കെ കൊമ്പൗണ്ടിലാണ് പരിപാടി. ശനിയാഴ്ച വരെ നീളുന്ന കണ്‍വന്‍ഷന്‍ എല്ലാ ദിവസവും വൈകീട്ട് ഏഴരയ്ക്ക് ആരംഭിക്കും. പാസ്റ്റര്‍ റ്റിനു ജോര്‍ജ്ജ് കൊട്ടാരക്കര മുഖ്യ പ്രാസംഗികനായിരിക്കും.

-

അഭിപ്രായം എഴുതുക »

Page 121 of 143« First...102030...119120121122123...130140...Last »

« Previous Page« Previous « സൗദി ഹജ്ജ് മന്ത്രാലയം റദ്ദ് ചെയ്തു
Next »Next Page » ബഹ്റിന്‍ ഇന്ത്യന്‍ എംബസി പുതിയ ടെലഫോണ്‍ നമ്പര്‍ »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine