ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗങ്ങള്‍

February 15th, 2010

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ അലൈന്‍, അബുദാബി, ദുബായ് എന്നിവിടങ്ങില്‍ സുവിശേഷ മഹായോഗങ്ങള്‍ സംഘടിപ്പിക്കുന്നു.

ചൊവ്വാഴ്ച രാത്രി എട്ട് മുതല്‍ അലൈന്‍ ഓയസീസ് ചര്‍ച്ച് ഹാളിലും ബുധനാഴ്ച അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് ഹാളിലും പരിപാടിയുണ്ടാവും.

ദുബായ് ജബല്‍ അലി ക്രൈസ്റ്റ് ചര്‍ച്ച് ഹാളില്‍ വെള്ളിയാഴ്ച വൈകീട്ട് ആറ് മുതലാണ് യോഗം. പ്രൊഫ. എം.വൈ യോഹന്നാന്‍ ഈ യോഗങ്ങളില്‍ പ്രസംഗിക്കും.

-

അഭിപ്രായം എഴുതുക »

ജി.സി.സി റേഡിയോ ടിവി ഫെസ്റ്റിവലില്‍ 13 പുരസ്ക്കാരങ്ങള്‍ നേടി ഖത്തര്‍ ഒന്നാം സ്ഥാനം നേടി.

February 15th, 2010

ബഹ്റിനില്‍ നടന് പതിമൂന്നാമത് ജി.സി.സി റേഡിയോ ടിവി ഫെസ്റ്റിവലില്‍ 13 പുരസ്ക്കാരങ്ങള്‍ നേടി ഖത്തര്‍ ഒന്നാം സ്ഥാനം നേടി. അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും നേടിയാണ് ഖത്തര്‍ ഒന്നാമത് എത്തിയത്. യു.എ.ഇ രണ്ടാം സ്ഥാനവും ഒമാന്‍ മൂന്നാം സ്ഥാനവും നേടി. ബഹ്റിന്‍ സാംസ്കാരിക വകുപ്പ് മന്ത്രി ശൈഖ മായ് ബിന്‍ത് മുഹമ്മദ് അല്‍ ഖലീഫ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.

-

അഭിപ്രായം എഴുതുക »

വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു.

February 15th, 2010

ബഹ്റിനിലെ കാസര്‍ക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു. ഈ മാസം 26 ന് വെള്ളിയാഴ്ച കന്നട സംഘം ഓഡിറ്റോറിയത്തിലാണ് പരിപാടി. ജെ.സി.ഐ ഇന്‍റര്‍നാഷണല്‍ ട്രെയിനര്‍ എം.എന്‍ സുനില്‍ കുമാര്‍ ക്ലാസെടുക്കും.

-

അഭിപ്രായം എഴുതുക »

കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളേജ് അലുംമ്നി

February 15th, 2010

കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളേജ് അലുംമ്നി അസോസിയേഷന്‍ ബഹ്റിന്‍ ചാപ്റ്ററിന്‍റെ ഉദ്ഘാടനം ഈ മാസം 18 ന് നടക്കും.

സൗത്ത് പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ അനില്‍ വര്‍ഗീസ്, ജോണ്‍ ഐപ്പ് എന്നിവര്‍ പങ്കെടുക്കും.

-

അഭിപ്രായം എഴുതുക »

അമേരിക്കയും ഇസ്ലാമിക ലോകവും തമ്മില്‍

February 15th, 2010

അമേരിക്കയും ഇസ്ലാമിക ലോകവും തമ്മില്‍ ഭിന്നതകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന് തുറന്ന സംവാദങ്ങളും യോജിച്ച ധാരണയുമാണ് വേണ്ടതെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാമയ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബിര്‍ അല്‍ഥാനി പറ‍ഞ്ഞു.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യു.എസ്-ഇസ്ലാമിക് വേള്‍ഡ് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ് നടന്ന സമ്മേളനങ്ങള്‍ അമേരിക്കയും ഇസ്ലാമിക ലോകവും തമ്മിലുള്ള ബന്ധങ്ങള്‍ ക്രിയാത്മകമായി ചര്‍ച്ച ചെയ്തുവെങ്കിലും ശരിയായ നയങ്ങളുടെ അഭാവം മൂലം സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുകയും അതുവഴി ബന്ധങ്ങള്‍ ദുര്‍ബലപ്പെടുകയുമായിരുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.

-

അഭിപ്രായം എഴുതുക »

Page 123 of 143« First...102030...121122123124125...130140...Last »

« Previous Page« Previous « മലയാളികള്‍ കഠിനാധ്വാനം ചെയ്യുന്നവര്‍
Next »Next Page » കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളേജ് അലുംമ്നി »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine