അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. ഓപ്പണ്‍ സാഹിത്യ മത്സരം ഫെബ്രുവരി 12, 13, 16, 17 തിയ്യതികളിലായി കെ. എസ്. സി അങ്കണത്തില്‍ നടക്കും. 6 വയസ്സ് മുതല്‍ 18 വയസ്സു വരെയുള്ള ആണ്‍കുട്ടി കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും പങ്കെടുക്കാവുന്ന മെമ്മറി ടെസ്റ്റ്, കവിതാ പാരായണം, ക്വിസ്, പ്രസംഗം, കഥ പറയല്‍, ഉപന്യാസം, കഥ, കവിത എഴുത്ത് എന്നിവ ഇംഗ്ലീഷിലും മലയാളത്തിലും മത്സരം സംഘടിപ്പി ച്ചിരിക്കു മ്പോള്‍, മുതിര്‍ന്ന വര്‍ക്കായി മലയാളത്തില്‍ പ്രണയ ലേഖനമെഴുത്തു മത്സരം പ്രത്യേകം ഒരുക്കിയിരിക്കുന്നു.
ഫെബ്രുവരി 11 ന് മുന്‍പായി പൂരിപ്പിച്ച അപേക്ഷകള്‍ കെ. എസ്. സി. ഓഫീസില്‍ എത്തി യിരിക്കണം. മത്സരത്തിന്റെ എന്‍ട്രി ഫോമുകള്‍ ഓഫീസില്‍ നിന്നോ, വെബ്സൈറ്റില്‍ നിന്നോ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55, 02 631 44 56 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


ദുബായ് : പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍, “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയുമായി ദോഹയിലും ബഹറൈനിലും എത്തുന്നു. ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ദോഹയിലെ ഖത്തര്‍ ചാരിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയിലൂടെ പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും, ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും, പ്രവാസികളില്‍ സമ്പാദ്യ ശീലം എങ്ങനെ വളര്‍ത്താം എന്നും അദ്ദേഹം വിശദീകരിക്കും. 



















