ജിദ്ദയില്‍ ഏഷ്യന്‍ കോണ്‍സുല്‍സ് ജനറല്‍ ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഈ മാസം 17 ന് ആരംഭിക്കും. അല്‍ ഹംറയിലുള്ള ജപ്പാന്‍ കോണ്‍സുല്‍ ജനറലിന്‍റെ വസതിയിലുള്ള ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ ഇന്ത്യ, ജപ്പാന്‍, കൊറിയ, ചൈന, തായ് ലന്‍റ് എന്നീ രാജ്യങ്ങളിലെ ഫീച്ചര്‍ ഫിലിമുകളും ഡോക്യുമെന്‍ററി ഫിലിമുകളും പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ നിന്നുള്ള ഓം ശാന്തി ഓം ഈ മാസം 19 ന് പ്രദര്‍ശിപ്പിക്കും.


പ്രശസ്ത കഥാകൃത്തും ഗള്‍ഫ് ജീവിതത്തിന്റെ ഉള്‍തുടിപ്പുകള്‍ അറിയാവുന്ന യാളുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ കഥ ഒമ്പതാം ക്ലാസിലെ പാഠ പുസ്തകമാവുന്നു. പൊയ്ത്തും കടവിന്റെ “കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ” എന്ന കഥയാണ് സംസ്ഥാനത്ത് പാഠ പുസ്തകമാകുന്നത്. സാമ്പ്രദായിക രീതികളില്‍ നിന്നും മാറി, പുതിയ രചനകള്‍ കുട്ടികളിലേ ക്കെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പൊയ്ത്തും കടവ് e പത്രത്തിനോട് പറഞ്ഞു.




















