മലയാളികള്‍ കഠിനാധ്വാനം ചെയ്യുന്നവര്‍

February 15th, 2010

മലയാളികള്‍ കഠിനാധ്വാനം ചെയ്യുന്നവരായത് കൊണ്ടാണ് അറബ് സമൂഹത്തിന് അവര്‍ പ്രിയങ്കരരായി മാറിയതെന്ന് യു.എ.ഇ റെഡ് ക്രസന്‍റ് മാനേജര്‍ മുഹമ്മദ് അബ്ദല്‍ കരീം അല്‍ ഹാജ് അല്‍ സറൗനി പറഞ്ഞു. രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണല്‍ കമ്മിറ്റി സംഘടിപ്പിച്ച കള്‍ച്ചറല്‍ കമ്യൂണ്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.എം സാദിഖ് സഖാഫി പെരിന്താറ്റിരി , കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്തഫ ദാരിമി വിളയൂര്‍ അധ്യക്ഷത വഹിച്ചു.

-

അഭിപ്രായം എഴുതുക »

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍

February 15th, 2010

ജിദ്ദയില്‍ നടന്ന സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രമുഖ പണ്ഡിതന്‍ അബു മുസ്അബ് വജ്ദി അക്കാരി മുഖ്യാതിഥി ആയിരുന്നു.

ശൈഖ് അബ്ദുല്‍ അസീസ് സലാഹി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഹ് മദ് കുട്ടി മദനി, മൂസക്കോയ പുളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശൈഖ് മുഹമ്മദ് സാലിഹ് ബാ ജാഫര്‍, അബ്ദുല്‍ അസീസ് സഹ്റാനി എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

-

അഭിപ്രായം എഴുതുക »

കെ.എസ്.സി. യില്‍ അനുസ്മരണ യോഗം

February 14th, 2010

kn-raj-girish-haneefaഅബുദാബി : അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. കെ. എന്‍. രാജ് , ഗാന രചയിതാവ് ഗിരീഷ്‌ പുത്തഞ്ചേരി, ചലച്ചിത്ര നടനും സംവിധാ യകനു മായ കൊച്ചിന്‍ ഹനീഫ എന്നിവരെ അനുസ്മരിക്കുന്നു. ഇന്ന് (ഞായര്‍) രാത്രി 8:30 ന് കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ യോഗത്തില്‍ യു. എ . ഇ. യിലെ പൊതു രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 


Dr. K.N. Raj, Girish Puthencheri and Cochin Haneefa Remembered


 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചങ്ങാതിക്കൂട്ടം 2010 ഫെബ്രുവരി 19ന്

February 14th, 2010

changathikoottamഅബുദാബി : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ്, യു. എ. ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏക ദിന അവധിക്കാല ക്യാമ്പ് “ചങ്ങാതിക്കൂട്ടം 2010 ” ഫെബ്രുവരി 19 ന് വെള്ളിയാഴ്ച കാലത്ത് 9:00 മണി മുതല്‍ വൈകീട്ട് 6:00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുകയാണ്. ഔപചാരിക വിദ്യാഭ്യാസ ത്തിന്റെ ചട്ടക്കൂടിന് പുറത്ത് നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പഠന പ്രവര്‍ത്ത നങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കു കയാണ് ചങ്ങാതി ക്കൂട്ടം കൊണ്ട് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് ഉദ്ദേശിക്കുന്നത്.
 
വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടി ച്ചേര്‍ത്താണ് ചങ്ങാതി ക്കൂട്ടത്തിന്റെ വ്യത്യസ്തത യാര്‍ന്ന ഉള്ളടക്കം തയ്യാറാക്കി യിട്ടുള്ളത്. ശാസ്ത്ര മൂല, സാംസ്കാരിക മൂല, വിനോദ മൂല, നിര്‍മ്മാണ മൂല എന്നിങ്ങനെ നാല് മൂലകളിലായി നടക്കുന്ന ചങ്ങാതി ക്കൂട്ടം, മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥി കളെയാണ് ലക്ഷ്യമാക്കുന്നത് .
 
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ താ‍ഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
050 58 10 907, 050 58 06 629, 050 78 25 809
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൊടകര പുരാണം മൂന്നാം എഡിഷന്‍ വരുന്നു

February 11th, 2010

kodakarapuranamമലയാളം ബ്ലോഗില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങിയ പുസ്തകമായ കൊടകര പുരാണത്തിന്റെ മൂന്നാം എഡിഷന്‍ പുറത്തിറങ്ങുന്നു. എഴുത്തുകാരനായ സജീവ് എടത്താടന്‍ തന്നെ സ്വന്തം നിലയ്ക്ക് ഇറക്കിയ കൊടകര പുരാണത്തിന്റെ രണ്ടാം പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബുക്ക് സ്റ്റാളുകളിലെ ജീവനക്കാര്‍ പറയുന്നു.
 
കൊടകര പുരാണം ആദ്യമായി പ്രസിദ്ധീകരിച്ചത് ത്യശ്ശൂര്‍ കറന്റ് ബുക്സ് ആയിരുന്നു.
 
കൊടകരണ പുരാണത്തിന്റെ പുതിയ പതിപ്പ് ഇപ്പോള്‍ ദുബായിലും ലഭ്യമാണ്. കരാമയിലെ ഡി. സി. ബുക്സില്‍ പുസ്തകത്തിന്റെ കോപ്പികള്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0091 4 397 94 67 എന്ന നമ്പറില്‍ വിളിക്കുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 124 of 143« First...102030...122123124125126...130140...Last »

« Previous Page« Previous « കെ.എസ്.സി. ഓപ്പണ്‍ സാഹിത്യ മത്സരം
Next »Next Page » ചങ്ങാതിക്കൂട്ടം 2010 ഫെബ്രുവരി 19ന് »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine