സൗദി ഹജ്ജ് മന്ത്രാലയം റദ്ദ് ചെയ്തു

February 16th, 2010

വിസാ കാലാവധി കഴിഞ്ഞിട്ടും തിരിച്ച് പോകാത്ത ഉംറ തീര്‍ത്ഥാടകരുടെ സര്‍വീസ് ഏജന്‍റുമാരുടെ ലൈസന്‍സ് സൗദി ഹജ്ജ് മന്ത്രാലയം റദ്ദ് ചെയ്തു. ഈ വര്‍ഷം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കൊരുക്കുന്ന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് നജ്മ ഹെപ്തുള്ള എം.പി സൗദി ഹജ്ജ് മന്ത്രിയുമായി ചര്‍ച്ച നടത്തി.

-

അഭിപ്രായം എഴുതുക »

റാന്നി അസോസിയേഷന് പുതിയ ഭാരവാഹികള്‍

February 15th, 2010


പ്രസിഡന്റ് സി.എം.ഫിലിപ്പ്


ജനറല്‍ സെക്രട്ടറി ജോയ് മാത്യു

യു.എ.ഇയില് പ്രവര്‍ത്തിക്കുന്ന റാന്നി അസോസിയേഷന്റെ പുതിയ പ്രസിഡന്റായി സി.എം.ഫിലിപ്പിനെ തെരഞ്ഞെടുത്തു.
ജോയ് മാത്യുവാണ് ജനറല് സെക്രട്ടറി.

മറ്റ് ഭാരവാഹികള് ഇനി പറയുന്നവരാണ്.
മാത്യു ഫിലിപ്പ്(വൈസ് പ്രസിഡന്റ്)
സജി ചാലുമാട്ട്(ജോ സെക്രട്ടറി)
ഈപ്പന് കുര്യന് (ട്രഷറര്)
ഹരികുമാര് പി.ജി(ജോയന്റ് സെക്രട്ടറി)

-

അഭിപ്രായം എഴുതുക »

സിയസ്കോ യു.എ.ഇ. ചാപ്ടര്‍ രൂപീകരിച്ചു

February 15th, 2010

ciesco-uaeഅബുദാബിയിലെ എയര്‍ ലൈന്‍സ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചു സിയസ്കോ യു. എ. ഇ. ചാപ്ടര്‍ രൂപീകരിച്ചു. പി. നൂറുല്‍ അമീന്‍ (ചെയര്‍മാന്‍), എം. എ. അബൂബക്കര്‍, വി. പി. റഷീദ് (വൈസ് ചെയര്‍മാന്മാര്‍), കെ. വി. മൂസ്സക്കോയ (സിക്രട്ടറി), കെ. വി. കമാല്‍, കെ. ഷാനവാസ് (ജോയിന്റ് സിക്രട്ടറിമാര്‍), എ. വി. ബഷീര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
 

ciesco-uae-chapter

 
യോഗത്തില്‍ പി. നൂറുല്‍ അമീന്‍ അധ്യക്ഷത വഹിച്ചു. എം. വി. റംസി ഇസ്മായില്‍, എസ്. എ. ഖുദ്സി, അബ്ദുള്ള ഫാറൂഖി, എഞ്ചി. അബ്ദുല്‍ റഹിമാന്‍, വി. പി. കെ. അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. സി. ഇ. വി. അബ്ദുല്‍ ഗഫൂര്‍ സത്യ വാചകം ചൊല്ലി ക്കൊടുത്തു. വി. പി. റഷീദ് സ്വാഗതവും കെ. വി. കമാല്‍ നന്ദിയും പറഞ്ഞു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ചെമ്പിരിക്ക ഖാസി സി. എം. അബ്ദുല്ല മൌലവിയുടെ നിര്യാണം മുസ്ലിം കേരളത്തിന് വന്‍ നഷ്ടം

February 15th, 2010

ദുബായ് : ചെമ്പിരിക്ക ഖാസി സി. എം. അബ്ദുല്ല മൌലവിയുടെ നിര്യാണം മുസ്ലിം കേരളത്തിന്ന് വന്‍ നഷ്ടമാണ് വരുത്തി വെച്ചതെന്ന് ആലൂര്‍ ടി. എ. മഹമൂദ് ഹാജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു, ജാമിഅ: സഅദിയ്യ അറബി കോളേജ് അതിന്റെ തുടക്കത്തില്‍ കീഴൂരിലെ ഒറവന്‍ കരയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് തന്റെ ഗുരു നാഥനും തുടക്കം മുതല്‍ക്കു തന്നെ തങ്ങളുടെ ആലൂര്‍ ജമാഅത്ത് ഖാസിയും ആയിരുന്നു സി. എം. ഉസ്താദ്. പഴയ കാലത്തെ സുന്നി എഴുത്ത് കാരനും ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ വിശിഷ്യാ ഗോള ശാസ്ത്ര വിഷയത്തില്‍ അപാര പാണ്ഡിത്യവും മുസ്ലിം പള്ളികളുടെ ഖിബ്‌ല നിര്‍ണയത്തില്‍ അഗ്ര ഗണ്യനും നിസ്കാര സമയ നിര്‍ണയ ഗണിതാക്കളില്‍ നിപുണനും ആധികാരിക വക്താവുമായിരുന്നു മഹാനായ ഖാസി സി. എം. ഉസ്താതെന്ന് ആലൂര്‍ ദുബായില്‍ നിന്ന് അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

അബുദാബി വിസ്ഡം സ്കൂളിന്‍റെ വാര്‍ഷിക ദിനാഘോഷ പരിപാടികള്‍

February 15th, 2010

അബുദാബി വിസ്ഡം സ്കൂളിന്‍റെ വാര്‍ഷിക ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ഡോ. പ്രതീപ് എസ്. രാജ് പുരോഹിത് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.

ഡോ. മുഹമ്മദ് സെയ്ദ് അല്‍ ജുനൈബി മുഖ്യാതിഥി ആയിരുന്നു. സ്കൂള്‍ ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, ലഫ്റ്റന്‍റ് സാലം സലേ അഹമ്മദ്, മുനീറ, സുവേദി ഖാസിം, സജി ഉമ്മന്‍, സാറാ ഡിസില്‍വ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.

-

അഭിപ്രായം എഴുതുക »

Page 122 of 143« First...102030...120121122123124...130140...Last »

« Previous Page« Previous « ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗങ്ങള്‍
Next »Next Page » ചെമ്പിരിക്ക ഖാസി സി. എം. അബ്ദുല്ല മൌലവിയുടെ നിര്യാണം മുസ്ലിം കേരളത്തിന് വന്‍ നഷ്ടം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine