യുവ കലാ സന്ധ്യ 2010

February 8th, 2010

yuva-kala-sandhya-2010അബുദാബി : യുവകലാ സാഹിതി അബുദാബി ചാപ്ടര്‍ ഒരുക്കുന്ന “യുവ കലാ സന്ധ്യ 2010 ” ഫെബ്രുവരി 11 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക്, കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറും . സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ‘യുവ കലാ സന്ധ്യ ” യില്‍ പ്രശസ്ത തിരക്കഥാ കൃത്ത് ജോണ്‍ പോള്‍, അഡ്വ. എം. റഹ് മത്തുള്ള (ഹൌസിംഗ് ബോഡ് ചെയര്‍മാന്‍ ) എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. മലയാളത്തിന്റെ പ്രിയ കവിയും ഗാന രചയിതാവും, ചലച്ചിത്ര സംവിധായ കനു മായിരുന്ന പി. ഭാസ്കരന്റെ സ്മരണ നില നിര്‍ത്തുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ ജന്മ നാടായ കൊടുങ്ങല്ലൂരില്‍ രൂപം കൊണ്ടിട്ടുള്ള ‘പി. ഭാസ്കരന്‍ ഫൌണ്ടേഷ’ നിലെ ഇരുപതില്‍ പരം കലാ കാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാ വിരുന്ന് “യുവ കലാ സന്ധ്യ ” യുടെ മുഖ്യ ആകര്‍ഷണമാണ്.
 
പ്രസ്തുത ചടങ്ങില്‍ വെച്ച്, 2009 – 2010 വര്‍ഷത്തെ യുവകലാ സാഹിതി – കാമ്പിശ്ശേരി പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും. യു. എ. ഇ. യിലെയും കേരളത്തിലെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും സംഗമ വേദി കൂടിയാണ് “യുവ കലാ സന്ധ്യ 2010 “
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

സാലിഹ് കല്ലടയ്ക്ക് പുരസ്കാരം

February 8th, 2010

salih-kalladaഅബുദാബി : ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സാലിഹ് കല്ലടയ്ക്ക് ഇത്തിസാലാത്തിന്റെ “ബെസ്റ്റ് സ്റ്റാഫ് ” അവാര്‍ഡ് ലഭിച്ചു . ഏറനാടന്‍ എന്ന പേരില്‍ ബൂലോകത്ത് പ്രശസ്തനായ സാലിഹ് കല്ലട, കഴിഞ്ഞ ഒന്നര വര്‍ഷമായി അബുദാബിയിലെ ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്തു വരുന്നു. വാര്‍ഷിക കണക്കെടുപ്പില്‍, കഴിഞ്ഞ കൊല്ലം ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിച്ചതില്‍, പരമാവധി എണ്ണം പരിഹരിച്ചു കൊടുത്തിട്ടുള്ള ഓഫീസര്‍ എന്ന പരിഗണന കൊണ്ടാണ് സാലിഹിന് ഈ നേട്ടം കൈ വരിക്കാനായത്.
 


Etisalat “Best Staff” Award to Salih Kallada


ഫോട്ടോ അടിക്കുറിപ്പ് : ഇത്തിസലാത്ത് ബിസിനസ് – സെയില്‍സ് സീനിയര്‍ ഡയറക്ടര്‍ ഒസാമ അലി അല്‍ താലി യില്‍ നിന്നും സാലിഹ് കല്ലട സാക്ഷ്യ പത്രം ഏറ്റു വാങ്ങുന്നു.
 
 

-

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

റാന്നി അസോസിയേഷന്റെ ഒമ്പതാം വാര്‍ഷികം, കുടുംബസംഗമം

February 7th, 2010

യു.എ.ഇ യില് പ്രവര്‍ത്തിക്കുന്ന റാന്നി അസോസിയേഷന്റെ ഒമ്പതാം വാര്‍ഷികവും കുടുംബ സംഗമവും ഷാര്‍ജ ഇന്ത്യന് അസോസിയേഷനില് നടന്നു.

പ്രസിഡന്റ് പ്രകാശ് കുമാറിന്റെ അധ്യക്ഷതയില് നടന്ന ചടങ്ങ് ഷാര്‍ജ ഇന്ത്യന് അസോസിയേഷന് പ്രസിഡന്റ് എം.എച്ച് ബദറുദ്ദീന് ഉദ്ഘാടനം ചെയ്തു.

റവ.ജേക്കബ്ബ് തോമസ് മുഖ്യപ്രഭാഷണം നടത്തി.
കെ.എ.മാത്യൂസ്, കെ.ജെ.മാത്തുക്കുട്ടി, സി.എം ഫിലിപ്പ് തുടങ്ങിയവര് പ്രസംഗിച്ചു

ആരോഗ്യസെമിനാറില് ഡെസെര്‍ട്ട് ആയുര്‍വേദ സെന്ററിലെ ഡോ.സുരേഷ് കുമാര് മോഡറേറ്ററായിരുന്നു.

ബീന റെജിയുടെ ചിത്ര പ്രദര്ശനവും ഇതോടൊപ്പം നടന്നു. ചിത്രപ്രദര്‍ശനം കുഴൂര് വിത്സണ് ഉദ്ഘാടനം ചെയ്തു

-

അഭിപ്രായം എഴുതുക »

ന്യൂ മിഡില്‍ ഈസ്റ്റ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഫെയര്‍

February 6th, 2010

റിയാദിലെ ന്യൂ മിഡില്‍ ഈസ്റ്റ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഫെയര്‍ ശ്രദ്ധേയമായി. ഒന്നും രണ്ടും ഗ്രേഡുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ആഗോള പ്രദര്‍ശനത്തില്‍ ചൈനയിലെ വന്‍ മതിലും ഈജിപ്റ്റിലെ പിരമിഡുകളും പുനസൃഷ്ടിച്ചു. സൗദി അറേബ്യ, അമേരിക്ക, ആഫിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പാരമ്പര്യ ചിഹ്നങ്ങളും അപൂര്‍വ മാതൃകകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ തബസ്സൂം ഫാറൂക്കി, അയിഷാ റാഫി, സയിറ ബഷീര്‍, സബിഹ ആരിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

-

അഭിപ്രായം എഴുതുക »

ദുബായില്‍ പുതുതായി എണ്ണ സാനിധ്യം

February 6th, 2010

ദുബായില്‍ പുതുതായി എണ്ണ സാനിധ്യം കണ്ടെത്തിയ ഓയില്‍ ഫീല്‍ഡില്‍ നിന്ന് 2011 ല്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കും. ദുബായ് ഗവണ്‍മെന്‍റിന്‍റെ മീഡിയ ഓഫീസ് അറിയിച്ചതാണിത്.

-

അഭിപ്രായം എഴുതുക »

Page 127 of 143« First...102030...125126127128129...140...Last »

« Previous Page« Previous « ചര്‍ച്ചില്‍ ബ്രദേഴ്സും യു.എ.ഇയിലെ അല്‍ വാദാ ക്ലബും ഏറ്റുമുട്ടും.
Next »Next Page » റാന്നി അസോസിയേഷന്റെ ഒമ്പതാം വാര്‍ഷികം, കുടുംബസംഗമം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine