പയ്യന്നൂര്‍ സൗഹൃദ വേദി ജീവകാരുണ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും

March 9th, 2010

Payyanur Souhruda Vediഅബുദാബി: ജീവകാരുണ്യ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം തീരുമാനിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭാരവാഹികളായി പി. പി. ദാമോദരന്‍ (പ്രസി.), ഖാലിദ് തയ്യില്‍, എം. അബാസ് (വൈ. പ്രസി.), സുരേഷ് ബാബു പയ്യന്നൂര്‍ (ജന. സെക്ര.), കെ. കെ. നമ്പ്യാര്‍, ടി. ഗോപാലന്‍ (ജോ. സെക്ര.), യു. ദിനേശ് ബാബു (ട്രഷ.), കെ. ടി. പി. രമേശന്‍ (കലാ വിഭാഗം), വി. ടി. വി. ദാമോദരന്‍ (ജീവ കാരുണ്യം), വി. കെ. ഷാഫി (തല ചായ്ക്കാന്‍ ഒരിടം പദ്ധതി) എന്നിവരെ തിരഞ്ഞെടുത്തു.
 
ജനാര്‍ദന ദാസ് കുഞ്ഞിമംഗലം, ഡി. കെ. സുനില്‍, ടി. അബ്ദുള്‍ ഗഫൂര്‍, എന്‍. ഗിരീഷ്‌ കുമാര്‍, കെ. അരുണ്‍ കൃഷ്ണന്‍, എം. മജീദ്, എ. അബ്ദുള്‍ സലാം, ഇ. ദേവദാസ്, അമീര്‍ തയ്യില്‍, വി. വി. ബാബുരാജ്, ഉസ്മാന്‍ കരപ്പാത്ത്, ഡോ. പി. കെ. മുരളി, കെ. പി. മുഹമ്മദ് സഹദ്, കെ. ശേഖരന്‍, മൊയ്തു കടന്നപ്പള്ളി എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അജ്മാന്‍ മുനിസിപ്പാലിറ്റി പൊതുസ്ഥലത്ത് പുകവലി നിരോധിച്ചു.

March 7th, 2010

അജ്മാന്‍ മുനിസിപ്പാലിറ്റി പൊതുസ്ഥലത്ത് പുകവലി നിരോധിച്ചു. ജനവാസ സ്ഥലങ്ങളിലെ കോഫി ഷോപ്പുകളിലും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്‍റിന്‍റെ പുകയില ഉപയോഗം നിയന്ത്രിക്കാനുള്ള നയത്തിന്‍റെ ഭാഗമായാണ് അജ്മാന്‍ മുനിസിപ്പാലിറ്റിയുടെ തീരുമാനം. പുകവലി നിയന്ത്രിക്കാനുള്ള നടപടികളും അധികൃതര്‍ എടുക്കുന്നുണ്ട്.

-

അഭിപ്രായം എഴുതുക »

അപകടം നിറഞ്ഞ ഹൈവെ കുവൈത്തിലേതാണെന്ന് പഠനങ്ങള്‍

March 7th, 2010

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ഹൈവെ കുവൈത്തിലേതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു, പ്രതിവര്‍ഷം 200 സ്വദേശികള്‍ ഉള്‍പ്പടെ നിരവധി പേര്‍ കുവൈത്ത് ഹൈവേകളില്‍ മരിക്കുന്നുണ്ട്. 6000 അധികം പേര്‍ക്ക് ഗുരുതരമായ പരിക്കുകളും പറ്റുന്നുണ്ട്. കുവൈത്ത് ട്രാഫിക്ക് വിഭാഗം പുറത്തുവിട്ട പഠനത്തിലാണ് കണക്കുകള്‍ .

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ട്രാഫിക്ക് അപകടങ്ങളിലൂടെ 28 ബില്യന്‍ കുവൈത്തി ദിനാറിന്‍റെ നഷ്ടം രാജ്യത്തിന് ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിവര്‍ഷം രാജ്യത്ത് ഉപയോഗിക്കുന്ന പണത്തിന്‍റെ 6 ശതമാനം റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായാണ് ചിലവഴിക്കുന്നത്.

-

അഭിപ്രായം എഴുതുക »

പ്രവാസികളുടെ പുനരധിവാസത്തിന് എസ്.ബി.ടി സ്വാഗതം

March 6th, 2010

തൊഴില് നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിന് എസ്.ബി.ടി സ്വാഗതം എന്ന പുദ്ധതി തുടങ്ങി. എസ്.ബി.ടി പ്രതിനിധികള് റിയാദില് വാര്‍ത്താസമ്മേളനത്തില് അറിയിച്ചതാണ് ഇക്കാര്യം. പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ ക്ഷേമനിധിയിലേക്കുള്ള രജിസ്ട്രേഷനും പ്രീമിയം സ്വീകരിക്കാന് എസ്.ബി.ടിക്കാണ് ചുമതല. സൗദിയില് എന്.ആര്.ഐ ഉപഭോക്താക്കള്‍ക്ക് സ്ഥിര സംവിധാനം ഒരുക്കുമെന്നും എന്.ആര്.ഐ ചീഫ് മാനേജര് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില് ഇന്‍റര്‍നാഷണല് ബാങ്കിംഗ് ചീഫ് മാനേജര് ജോണ്‍സണ് ജോസഫ്, എന്.ആര്.ഐ ചീഫ് മാനേജര്‍പി.പി.ജയപ്രകാശ് എന്നിവര് വാര്‍ത്താസമ്മേളനത്തില് പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ശില്‍പ്പശാല

March 4th, 2010

shutterbugs-photography-workshop-epathram

ദുബായ്‌ : കേരളത്തില്‍ നിന്നുമുള്ള എന്‍ജിനിയര്‍മാരുടെ യു.എ.ഇ. യിലെ കൂട്ടായ്മയായ കേര (KERA – Kerala Engineers Alumni – UAE) യുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആദ്യ ഫോട്ടോഗ്രാഫി ശില്‍പ്പശാല ദുബായില്‍ വെച്ച് നടന്നു. യു.എ.ഇ. യിലെ പ്രശസ്ത പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആയ അബ്ദുള്‍ നാസര്‍ നേതൃത്വം നല്‍കിയ ശില്പശാലയില്‍ ഇരുപത്തഞ്ചോളം എന്‍ജിനിയര്‍മാര്‍ പങ്കെടുത്തു.

ദുബായ്‌ ഇന്ത്യാ ക്ലബ്ബില്‍ വെച്ച് നടന്ന ഏക ദിന ശില്‍പ്പശാലയുടെ ഉദ്ഘാടനം കേര പ്രസിഡണ്ട് രെവി കുമാര്‍ നിലവിളക്ക് തെളിയിച്ചു കൊണ്ട് നിര്‍വ്വഹിച്ചു.

shutterbugs-photography-workshop-epathram

ഇതോടൊപ്പം തന്നെ കേരയുടെ ആഭിമുഖ്യത്തിലുള്ള ഷട്ടര്‍ ബഗ്സ് എന്ന ഫോട്ടോഗ്രാഫി ക്ലബ്ബിന്റെയും ഔപചാരികമായ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു.

ഫോട്ടോഗ്രാഫിയില്‍ തല്‍പരരായ ഒരു കൂട്ടം എന്‍ജിനിയര്‍മാര്‍ ഒത്തു ചേര്‍ന്ന് രൂപം നല്‍കിയ ഫേസ്‌ ബുക്ക്‌ ഗ്രൂപ്പായ “ഷട്ടര്‍ ബഗ്സിന്” ഏറെ പ്രചാരം ലഭിച്ചിരുന്നു. ഇതിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടമാണ് ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്‌ എന്ന് ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് കേര പ്രസിഡണ്ട് അറിയിച്ചു. പ്രവാസ ജീവിതത്തിനിടെ തങ്ങളുടെ വ്യത്യസ്തമായ അഭിരുചികള്‍ക്ക് അനുസൃതമായ വിനോദങ്ങളില്‍ ഏര്‍പ്പെടാനും, അനുഭവങ്ങള്‍ പങ്കു വെയ്ക്കുവാനും വേദിയൊരുക്കുന്ന ഇത്തരം സംരംഭങ്ങളുടെ പ്രസക്തി ഏറെയാണ്. ഈ അവസരങ്ങള്‍ ഏവരും ഉപയോഗപ്പെടുത്തണം എന്നും, ഇത്തരം സംരംഭങ്ങളില്‍ കേര അംഗങ്ങള്‍ കൂടുതല്‍ സജീവമായി പങ്കെടുക്കണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

shutterbugs-photography-workshop-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

ഷട്ടര്‍ ബഗ്സ് ക്ലബ്ബിന്റെ മുഖ്യ സാരഥികളായ സജികുമാര്‍ സുകുമാരന്‍ സ്വാഗതവും, ജിനോയ്‌ വിശ്വന്‍ ആശംസകളും അര്‍പ്പിച്ചു.

“ലഭ്യമായ വെളിച്ചം” – The Available Light എന്നതായിരുന്നു ഫോട്ടോഗ്രാഫി ശില്‍പ്പശാലയുടെ പ്രമേയം. ലഭ്യമായ വെളിച്ചത്തെ ഫലപ്രദമായി ഉപയോഗിക്കുവാനും, വെളിച്ചത്തെ വേണ്ട വിധത്തില്‍ രൂപപ്പെടുത്തി നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്യുവാനും ഉള്ള ഒട്ടേറെ സാങ്കേതിക നിര്‍ദ്ദേശങ്ങളും രീതികളും തന്റെ പരിചയ സമ്പത്തില്‍ നിന്നും ഉള്ള ഉദാഹരണങ്ങള്‍ സഹിതം നാസര്‍ വിശദീകരിച്ചത്‌ ഏറെ രസകരവും ഉപകാര പ്രദവും ആയതായി ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 112 of 143« First...102030...110111112113114...120130140...Last »

« Previous Page« Previous « മാവേലിക്കര അസോസിയേഷന് പുതിയ ഭാരവാഹികള്‍
Next »Next Page » പ്രവാസികളുടെ പുനരധിവാസത്തിന് എസ്.ബി.ടി സ്വാഗതം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine