മാവേലിക്കര അസോസിയേഷന് പുതിയ ഭാരവാഹികള്‍

March 4th, 2010

norma-uaeനോണ്‍ റെസിഡന്‍റ് മാവേലിക്കര അസോസിയേഷന്‍ (നോര്‍മ – യു.എ.ഇ.) യുടെ 2010 വര്‍ഷത്തെ ഭാരവാഹികളായി മേരി ദാസന്‍ തോമസ്‌ (പ്രസിഡന്‍റ്), പോള്‍ ജോര്‍ജ്ജ് (ജനറല്‍ സെക്രട്ടറി), ഷാജി കെ. കെ. (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കെ. എസ്. ഉണ്ണിത്താന്‍ (വൈസ്‌ പ്രസിഡണ്ട്‌), രാജേന്ദ്ര നാഥന്‍, ജോര്‍ജ്ജ് സാമുവല്‍ (ജോയന്റ് സെക്രട്ടറിമാര്‍), രമേശ്‌ ആര്‍. (ജോയന്റ് ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
 
അജയ്‌ കുറുപ്പ്, മനോജ്‌ സാമുവല്‍, ജേക്കബ്‌ ടി. പി., ജോര്‍ജ്ജ് ടി. കെ. എന്നിവരെ യൂണിറ്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.
 
മുന്‍ പ്രസിഡണ്ട്‌ വേണു ജി. നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജി. മോഹന്‍ദാസ്‌, സി. കെ. പി. കുറുപ്പ്, ബി. എസ്. ദിലീപ്‌ കുമാര്‍, വിജയന്‍ അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

അബുദാബി നഗരം ക്യാമറ നിരീക്ഷണത്തിന് കീഴിലാകുന്നു

March 4th, 2010

അബുദാബി നഗരം പൂര്‍ണ്ണമായും ക്യാമറ നിരീക്ഷണത്തിന് കീഴിലാകുന്നു. 33 മില്യന്‍ ദിര്‍ഹം ചിലവുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഏപ്രില്‍ മാസത്തില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ആരംഭിക്കും.

എട്ട് മാസത്തിനകം ഇത് പൂര്‍ത്തിയാകും. നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ റഡാര്‍ സംവിധാനമുള്ള ക്യാമറകള്‍ സ്ഥാപിക്കും. ഇവയെ പ്രധാനകേന്ദ്രത്തിലിരുന്ന് നിയന്ത്രിക്കാനുമാകും. അമേരിക്കന്‍ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.

-

അഭിപ്രായം എഴുതുക »

എം.ടി.ക്ക് അബുദാബിയില്‍ സ്വീകരണം

March 3rd, 2010

അബുദാബി: ഇരുപതാമത്‌ അബുദാബി അന്താരാഷ്ട്ര പുസ്തകോ ത്സവത്തില്‍ സംബന്ധിക്കാന്‍ എത്തിയ വിശ്വ വിഖ്യാത സാഹിത്യകാരന്‍ പത്മ ഭൂഷന്‍ എം. ടി. വാസുദേവന്‍ നായര്‍ക്ക്‌ ഇന്ന്‌ രാത്രി 8 മണിക്ക്‌ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സ്വീകരണം നല്‍കുന്നു. തൃശ്ശൂര്‍ കറന്റ്‌ ബുക്സിന്റെ മാനേജിംഗ്‌ ഡയറക്ടര്‍ പിപിന്‍ തോമസ്‌ മുണ്ടശ്ശേരിയും ചടങ്ങില്‍ സമ്പന്ധിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുസ്തകോത്സവത്തില്‍ വീണ്ടും മലയാളത്തിന്റെ സാന്നിദ്ധ്യം

March 3rd, 2010

abudhabi-international-book-fairഅബുദാബി: അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇപ്രാവശ്യവും മലയാളത്തിന്റെ സാന്നിദ്ധ്യം. അബുദാബിയില്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഇന്നലെ (ചൊവ്വ) തുടക്കം കുറിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്‌സിന്റെയും എം. ടി. വാസുദേവന്‍ നായരുടെയും സാന്നിദ്ധ്യം. അബുദാബി അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെയും ഫ്രാങ്ക്ഫുട്ട് ബുക്ക് ഫെയറിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം, ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.
 
ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് പ്രശസ്തരും പ്രമുഖരുമായ നിരവധി എഴുത്തുകാരും പുസ്തക പ്രസാധകരും അതിഥികളായി എത്തിച്ചേര്‍ന്ന പുസ്തകോത്സവം, മാര്‍ച്ച് രണ്ടു മുതല്‍ ഏഴു വരെയാണ്. ഇന്ത്യയടക്കം അറുപത് രാജ്യങ്ങളില്‍ നിന്നായി ഒട്ടനവധി പുസ്തക പ്രസാധനകര്‍ ഈ മേളയില്‍ പങ്കെടുക്കുന്നു.
 
ഡിസ്‌കഷന്‍ ഫോറം, കിത്താബ് സോഫ, പോയട്രി ഫോറം, ബുക്ക് സൈനിംഗ് കോര്‍ണര്‍, ഷോ കിച്ചന്‍ തുടങ്ങിയ പേരുകളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചോദ്യോത്തര പരിപാടി, കാവ്യാലാപനം എന്നിവ വിവിധ സമയങ്ങളിലായി ഓരോ ദിവസവും നടക്കും. അറബ് മേഖലയിലെയും മറ്റു രാജ്യങ്ങളിലെയും പ്രശസ്തരായ എഴുത്തുകാര്‍, കവികള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ പുസ്തകോ ത്സവത്തില്‍ അതിഥികളായി എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് എം. ടി. ക്ക് പുറമെ തരുണ്‍ തേജ്പാല്‍, അക്ഷയ് പഥക് തുടങ്ങിയ പ്രമുഖരാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്.
 
മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ എം. ടി. വാസുദേവന്‍ നായരുമായി ‘കിത്താബ് സോഫ’ പരിപാടിയില്‍ മുഖാമുഖം നടക്കും. ലോക പ്രശസ്തരായ എഴുത്തു കാരുമായി സംവദിക്കാനുള്ള വേദിയാണ് ‘കിത്താബ് സോഫ’.
 
ശനിയാഴ്ച വൈകുന്നേരം യു. എ. ഇ. യിലെ മലയാളി കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാബ്സാറ്റിന് ദുബായില് തുടക്കമായി

March 3rd, 2010

കേബിള് ആന്‍റ് സാറ്റലൈറ്റ് മേഖലയില് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രദര്‍ശനമായ കാബ്സാറ്റിന് ദുബായില് തുടക്കമായി. ദുബായ് അന്താരാഷ്ട്ര പ്രദര്ശന കേന്ദ്രത്തിലാണ് പ്രദര്‍ശനം നടക്കുന്നത്.

-

അഭിപ്രായം എഴുതുക »

Page 113 of 143« First...102030...111112113114115...120130140...Last »

« Previous Page« Previous « കേരളോല്‍സവത്തിന്‍റെ ഭാഗമായ യുവജനോല്‍സവം
Next »Next Page » പുസ്തകോത്സവത്തില്‍ വീണ്ടും മലയാളത്തിന്റെ സാന്നിദ്ധ്യം »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine