Wednesday, March 3rd, 2010

പുസ്തകോത്സവത്തില്‍ വീണ്ടും മലയാളത്തിന്റെ സാന്നിദ്ധ്യം

abudhabi-international-book-fairഅബുദാബി: അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇപ്രാവശ്യവും മലയാളത്തിന്റെ സാന്നിദ്ധ്യം. അബുദാബിയില്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഇന്നലെ (ചൊവ്വ) തുടക്കം കുറിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്‌സിന്റെയും എം. ടി. വാസുദേവന്‍ നായരുടെയും സാന്നിദ്ധ്യം. അബുദാബി അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെയും ഫ്രാങ്ക്ഫുട്ട് ബുക്ക് ഫെയറിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം, ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.
 
ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് പ്രശസ്തരും പ്രമുഖരുമായ നിരവധി എഴുത്തുകാരും പുസ്തക പ്രസാധകരും അതിഥികളായി എത്തിച്ചേര്‍ന്ന പുസ്തകോത്സവം, മാര്‍ച്ച് രണ്ടു മുതല്‍ ഏഴു വരെയാണ്. ഇന്ത്യയടക്കം അറുപത് രാജ്യങ്ങളില്‍ നിന്നായി ഒട്ടനവധി പുസ്തക പ്രസാധനകര്‍ ഈ മേളയില്‍ പങ്കെടുക്കുന്നു.
 
ഡിസ്‌കഷന്‍ ഫോറം, കിത്താബ് സോഫ, പോയട്രി ഫോറം, ബുക്ക് സൈനിംഗ് കോര്‍ണര്‍, ഷോ കിച്ചന്‍ തുടങ്ങിയ പേരുകളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചോദ്യോത്തര പരിപാടി, കാവ്യാലാപനം എന്നിവ വിവിധ സമയങ്ങളിലായി ഓരോ ദിവസവും നടക്കും. അറബ് മേഖലയിലെയും മറ്റു രാജ്യങ്ങളിലെയും പ്രശസ്തരായ എഴുത്തുകാര്‍, കവികള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ പുസ്തകോ ത്സവത്തില്‍ അതിഥികളായി എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് എം. ടി. ക്ക് പുറമെ തരുണ്‍ തേജ്പാല്‍, അക്ഷയ് പഥക് തുടങ്ങിയ പ്രമുഖരാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്.
 
മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ എം. ടി. വാസുദേവന്‍ നായരുമായി ‘കിത്താബ് സോഫ’ പരിപാടിയില്‍ മുഖാമുഖം നടക്കും. ലോക പ്രശസ്തരായ എഴുത്തു കാരുമായി സംവദിക്കാനുള്ള വേദിയാണ് ‘കിത്താബ് സോഫ’.
 
ശനിയാഴ്ച വൈകുന്നേരം യു. എ. ഇ. യിലെ മലയാളി കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം അറിയിക്കൂ to “പുസ്തകോത്സവത്തില്‍ വീണ്ടും മലയാളത്തിന്റെ സാന്നിദ്ധ്യം”

  1. Shahul Kannatt says:

    ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് മുഹമ്മദ്‌ അബുദാബിയുടെ പ്രതികരണം ശ്രദ്ധയില്‍പെട്ടതിനാല്‍ ആണ് ഈ കുറിപ്പ് എഴുതുന്നത്‌,ബഹുമാനപ്പെട്ട കാന്തപുരം മുസ്ല്യആര്‍ ഭീകരതെയെ എതിര്‍ത്ത് സംസാരിക്കുന്നതു സ്വാഗതം ചെയ്യുന്നു , ഭീകരത ലോക ജനത ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നതിലുപരി സ്വന്തം താല്പര്യതിന്നു വേണ്ടി പല രൂപത്തില്‍ പലരും അതിനെ ഉപയോഗപ്പെടുത്തുന്നു എന്നതും ഒരു പ്രധാനന വിഷയമാണ്‌. .സംഘടിതമായി മനുഷ്യരെ കൂട്ടക്കൊല ചെയ്യല്‍ മാത്രമല്ല ഭീകരത ,മറിച്ച് തങ്ങളുടെ ആശയങ്ങളെ പ്രതിരോധിക്കുന്നവരെ ഇല്ലായ്മ ചെയ്യലും മറ്റൊരു തരത്തിലുള്ള ഭീകരത തന്നെയാണ്,ഉദഹരണതിന്നു ചേകന്നൂര്‍ മൌലവിയുടെ തിരോധാനം പോലെയുള്ള സംഭവങ്ങള്‍.ജാതി മതത്തിനതീതമായി മുഴുവന്‍ നല്ല മനുഷ്യരും ഒറ്റെക്കെട്ടായി നിന്ന് നീചമായ ഇത്തരം പ്രവര്‍ത്തികള്‍ക്ക് എതിരെ ഒന്നിക്കുകയും ഒരു നല്ല ഭാവി നമ്മുടെ പുതിയതലമുരക്കുവേണ്ടിയെങ്ങിലും പ്രദാനം ചെയ്യാന്‍ നമുക്കൊന്നിക്കുകയും ചെയ്യാം.

  2. സക്കാഫ് vattekkad says:

    കഴിഞ്ഞ കൊല്ലം ഈ ലേഖകന്‍ എഴുതിയ തിന്റെ ലിങ്ക് താഴെ കൊടുക്കുന്നത് വായിച്ചതിനു ശേഷം മാത്രം തിമിരം ബാധിച്ചോ എന്നു എഴുതുക കാരണം ഒന്ന് വായിച്ചാലും….. ഇനി അങ്ങയുടെ ശ്രദ്ധയിലേക്കായി ഇവിടെ ഒരു കാര്യം കുറിക്കട്ടെ…ഇപ്രാവശ്യത്തെ പുസ്തകോത്സവം പ്രഖ്യാപിച്ചപ്പോള്‍ സിറാജ് പത്രത്തിന്‍റെ അബുദാബി ലേഖകനോട് നേരിട്ട് അദ്ദേഹം അന്വേഷിച്ചിരുന്നു..വിശദ വിവരങ്ങള്‍, അദ്ദേഹം മെയില്‍ ചെയ്തു തരാം എന്നും പറഞ്ഞിരുന്നു..പിന്നീട് ഒന്നും കണ്ടില്ല..പരിപാടി തുടങ്ങുന്നതിന്‍റെ രണ്ടാഴ്ച മുന്‍പും അബ്ദുല്‍ റഹ്മാന്‍ ഫോണില്‍ വിളിച്ചിരുന്നു. ഒരു മെയില്‍ അയക്കുകയും ചെയ്തു…അതിനും മറുപടി ഇല്ലായിരുന്നു..പരിപാടി തുടങ്ങിയതിനു ശേഷം അദ്ദേഹം ലഭ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് ആയിരുന്നു e പത്രം പ്രസിദ്ധീകരിച്ചത്സിറാജ് ലേഖകന്‍ എവിടെ ആയിരുന്നു ഈ സമയത്ത്ഇപ്പോള്‍ തിമിരം ബാധിച്ചത് ആര്‍ക്ക്‌ എന്ന് മുഹമ്മദ്‌ അബുദാബി ക്ക് മനസിലയിട്ടുണ്ടാകുംകഴിഞ്ഞ കൊല്ലം റഹിമാന്‍ പോസ്റ്റ്‌ ചെയ്ത ലിങ്ക് താഴെ അതും കൂടി വായിക്കുകhttp://www.epathram.com/news/localnews/2009/03/blog-post_3959.shtml

  3. പി. എം. അബ്ദുള്‍ റഹിമാന്‍ says:

    ബഹുമാന്യ വായനക്കാരന്‍ മുഹമ്മദ്‌ അബുദാബിയുടെ കുറിപ്പ്‌ കണ്ടു…e പത്രം താങ്കള്‍ സ്ഥിരമായി കാണുന്നു എന്നറിഞ്ഞതില്‍ സന്തോഷം…. കഴിഞ്ഞ വര്‍ഷത്തെ e പത്രം റിപ്പോര്‍ട്ട് "അന്താരാഷ്ട്ര പുസ്തക ഉത്സവത്തില്‍ മലയാള സാന്നിദ്ധ്യം"http://www.epathram.com/news/localnews/2009/03/blog-post_3959.shtmlഒന്ന് വായിച്ചാലും….. ഇനി അങ്ങയുടെ ശ്രദ്ധയിലേക്കായി ഇവിടെ ഒരു കാര്യം കുറിക്കട്ടെ…ഇപ്രാവശ്യത്തെ പുസ്തകോത്സവം പ്രഖ്യാപിച്ചപ്പോള്‍ സിറാജ് പത്രത്തിന്‍റെ അബുദാബി ലേഖകനോട് നേരിട്ട് ഞാന്‍ അന്വേഷിച്ചിരുന്നു..വിശദ വിവരങ്ങള്‍, അദ്ദേഹം മെയില്‍ ചെയ്തു തരാം എന്നും പറഞ്ഞിരുന്നു..പിന്നീട് ഒന്നും കണ്ടില്ല..പരിപാടി തുടങ്ങുന്നതിന്‍റെ രണ്ടാഴ്ച മുന്‍പും ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു. ഒരു മെയില്‍ അയക്കുകയും ചെയ്തു…അതിനും മറുപടി ഇല്ലായിരുന്നു..പരിപാടി തുടങ്ങിയതിനു ശേഷം എനിക്ക് ലഭ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് ആയിരുന്നു e പത്രം പ്രസിദ്ധീകരിച്ചത്..താങ്കളുടെ ആത്മ രോഷം ഞാന്‍ മനസ്സിലാക്കുന്നു..താങ്കളുടെ മെയില്‍ ഐ ഡി തരികയാണെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കൂടുതല്‍ റിപ്പോര്‍ട്ടുകളും ,സിറാജ് ബന്ധമുള്ള വാര്‍ത്തകള്‍ ഇട്ടതും ഞാന്‍ അയച്ചു തരാം..മാത്രമല്ല മലയാളത്തിലെ മറ്റു പ്രമുഖ മാധ്യമങ്ങളില്‍ വന്നിരുന്ന എല്ലാ റിപ്പോര്‍ട്ടുകളും ഇന്ന് ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട്..അതും അയച്ചു തരാം..സ്നേഹത്തോടെപി.എം. അബ്ദുല്‍ റഹിമാന്‍ അബുദാബി

  4. Muhammad Abudhabi says:

    ഫെസ്റ്റിവലില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്ത സിറാജ് ദിന പത്രത്തിന്റെ കൌണ്ടര്‍ എന്തെ ഈ ലേഖകന്‍ കണ്‍ടില്ല. മലയാളികളായ 2 പേര്‍ പങ്കെടുത്തതില്‍ ജന സനിധ്യം കൊണ്ടും തീവ്രവാദത്തിനെതിരെയുള്ള പ്രസംഗം കൊണ്ടും ശ്രദ്ദേയമായ കാന്തപുരത്തിന്റെ പ്രസംഗം വിദേശമാധ്യമങ്ങള്‍ വരെ പ്രാധാന്യ്ത്തൊടെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ….ഈ ലേഖകനു തിമിരം ബാധിച്ചോ….ഇതു പോലെയുള്ളവരുടെ റിപ്പോര്‍ട്ടുകള്‍ പരിശൊദിക്കാതെ പ്രസിദ്ധീകരിക്കരുത്

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine