പ്രവാസി ക്ഷേമനിധിയിലെ അവ്യക്തതകള്‍ ദൂരീകരിക്കണം

March 16th, 2010

ഷാര്‍ജ: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി ക്ഷേമനിധിയെ സംബന്ധിച്ച അവ്യക്തതകള്‍ ദൂരീകരിക്കുന്നതിനും മുഴുവന്‍ പ്രവാസി മലയാളികളെയും പദ്ധതിയില്‍ അംഗമാക്കുന്നതിനും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് മലയാളി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (മാക്) ഷാര്‍ജ എമിറേറ്റ് കമ്മിറ്റി മുഖ്യമന്ത്രിയോടും കേരള സര്‍ക്കാറിനോടും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് നിവേദനം നല്കാന്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി മുന്‍ കൈ എടുത്ത് ആരംഭിച്ച പദ്ധതി അട്ടിമറിക്കാനുളള ശ്രമമാണ് ഗല്‍ഫില്‍ നടക്കുന്നത്. സാധാരണക്കാരായ പ്രവാസി മലയാളികള്‍ പദ്ധതിയെ ക്കുറിച്ച് അജ്ഞരാണ്. ക്ഷേമ നിധി ബോഡിലെ പ്രവാസി പ്രതിനിധിക്കു പോലും ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കഴിയുന്നില്ല.

പദ്ധതിയെപ്പറ്റി വിശദീകരിക്കാന്‍ കഴിയുന്ന ബോര്‍ഡ് അംഗങ്ങളെ ഗള്‍ഫിലയച്ച് സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ പ്രചാരണം നടത്തണം. അതുവഴി പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം എന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ പ്രസിഡന്റ് ഇ. കെ.പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍, പി. പി. സത്യന്‍, എ. എം. ജലാല്‍, അബ്ദുമനാഫ്, ജയന്‍ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. വൈ. സി. സി. ‘കേരള സെവന്‍സ് 2010’ കോപ്പി കോര്‍ണര്‍ ജേതാക്കള്‍

March 16th, 2010

അബുദാബി: കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ്ബ്, അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടത്തിയ പ്രഥമ ‘കേരള സെവന്‍സ് 2010’ ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍, കോപ്പി കോര്‍ണര്‍ ദുബായ് ജേതാക്കളായി. മിനാ ബ്രദേഴ്‌സ് അബുദാബിയെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കോപ്പി കോര്‍ണര്‍ പരാജയപ്പെടുത്തിയത്.
യു. എ. ഇ. യിലെ പല നമ്പര്‍ വണ്‍ പ്രവാസി ടീമുകളെയും തോല്‍പ്പിച്ചുകൊണ്ടാണ്‌ ഇരു ടീമുകളും ഫൈനലിലെത്തിയത്. സെമിഫൈനലില്‍ മികച്ച കളി കാഴ്ച്ചവെച്ച ഡൈവ്‌ടെക് ദുബായിയെയും ഇഞ്ചോടിഞ്ച് പോരാടി നിന്ന തൈസി ദുബായിയെയും മലര്‍ത്തിയടിച്ചാണ് ഇരു ടീമുകളും ഫൈനല്‍ ഉറപ്പാക്കിയത്.
കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ് (കെ. വൈ. സി. സി.) അബുദാബി ഘടകം ഒരുക്കിയ കേരള സെവന്‍സ് 2010 ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 24 ടീമുകള്‍ മാറ്റുരച്ചിരുന്നു. അതില്‍ രണ്ട് ഗോവന്‍ ടീമുകളും പങ്കെടുത്തിരുന്നു. എന്നാല്‍ മലയാളി ടീമുകള്‍ക്ക് മുമ്പില്‍ ഗോവന്‍ ടീമുകളായ ഔട്ട്‌സൈഡേ്‌ഴ്‌സ് കാനകോനയും, ചിക്കാലിംഗ് ബോയ്‌സ് വാസ്‌കോയും പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍തന്നെ പരാജയപ്പെട്ടു.
അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലെ രണ്ട് ഗ്രൗണ്ടുകളിലായി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച പ്രാഥമിക റൗണ്ട് രാത്രി എട്ടുമണിവരെ നീണ്ടു നിന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇടം 2000 ഒമാനി റിയാല്‍ കൈമാറി.

March 14th, 2010

ഒമാനിലെ സാംസ്ക്കാരിക സംഘടനയായ ഇടം മസ്ക്കറ്റ് സംഘടിപ്പിച്ച ഒമാന്‍ ഇന്ത്യ നാടന്‍ കലോല്‍സവത്തില്‍ നിന്നും ലഭിച്ച 2000 ഒമാനി റിയാല്‍ ചാരിറ്റബിള്‍ സൊസൈറ്റിയായ ദാര്‍ അല്‍ അത്താക്ക് കൈമാറി.

അംബാസിഡര്‍ അനില്‍ വാദ്വ സന്നിഹിതനായിരുന്നു.

-

അഭിപ്രായം എഴുതുക »

ഫെര്‍ണാണ്ടോ അലോണ്‍‍‍സോ വിജയിച്ചു

March 14th, 2010

ഫോര്‍മുലാ വണ്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഗ്രാന്‍റ് പ്രീയില്‍ മുന്‍ ലോക ചാമ്പ്യനും ഫെരാരിയുടെ ഡ്രൈവറുമായ ഫെര്‍ണാണ്ടോ അലോണ്‍‍‍സോ വിജയിച്ചു. തിരിച്ചു വരവ് നടത്തുന്ന മുന്‍ ലോകചാമ്പ്യന്‍ മൈക്കേല്‍ ഷൂമാക്കറിന് ബഹറിനില്‍ 6 സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

-

അഭിപ്രായം എഴുതുക »

സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹീമിന് യാത്രയയപ്പ്‌

March 14th, 2010

27 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹീമിന് യാത്രയയപ്പ്‌.
ദുബായ് രാജഗിരി ഇന്റര്‍നാഷനല്‍ സ്കൂള്‍ അങ്കണത്തില്‍ മാര്‍ച്ച് 19ന് വെള്ളിയാഴ്ച്ച വൈകീട്ട് 5:30ന് ഒരുക്കുന്ന യാത്രയയപ്പ്‌ ചടങ്ങില്‍ twilight എന്ന പേരില്‍ ഒരു സംഗീതവിരുന്നും സംഘടിപ്പിക്കുന്നു.

ഇതോടൊപ്പം മുജീബ്‌ (തബല), ഷൈജു (കീബോര്‍ഡ്‌), ഹരി (ഫ്ലൂട്ട്) അബി (വയലിന്‍)
എന്നിവര്‍ ചേര്‍ന്ന്‍ ഒരുക്കുന്ന instrumental fusion ഉണ്ടായിരിക്കും.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 109 of 143« First...102030...107108109110111...120130140...Last »

« Previous Page« Previous « സമാധാന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ ഖുതുബയില്‍ ആഹ്വാനം
Next »Next Page » ഫെര്‍ണാണ്ടോ അലോണ്‍‍‍സോ വിജയിച്ചു »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine