മധ്യവേനല്‍ ഐ. എസ്. സി യില്‍ പ്രദര്‍ശിപ്പിക്കുന്നു

May 1st, 2010

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫിലിം ക്ലബ്ബ്‌ ഒരുക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ മധു കൈതപ്രം സംവിധാനം ചെയ്ത “മധ്യവേനല്‍” എന്ന മലയാള സിനിമ പ്രദര്‍ശിപ്പിക്കും.  മെയ്‌ മൂന്ന്‍ തിങ്കളാഴ്ച രാത്രി എട്ടു മണിക്കാണ് പ്രദര്‍ശനം.
മനോജ്‌ കെ. ജയന്‍, ശ്വേതാ മേനോന്‍, അരുണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, നിവേദിത, സബിത ജയരാജ്‌   എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 ‘ഏകാന്തം’ എന്ന ആദ്യചിത്ര ത്തിലൂടെ നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി ശ്രദ്ധയാകര്‍ഷിച്ച മധു കൈതപ്രം, ഉത്തര മലബാറിന്‍റെ സാമൂഹ്യ സാംസ്‌കാരിക ജീവിതം പശ്ചാത്തലമാക്കി നിര്‍മിച്ച മധ്യവേനലിന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡും പത്മരാജന്‍ പുരസ്‌കാരവും  നേടിയിട്ടുണ്ട്.
 
ജഹാംഗീര്‍ ഷംസ് എന്ന പ്രവാസി മലയാളിയാണ് മധ്യവേനല്‍ നിര്‍മിച്ചത്.

ചടങ്ങില്‍ സംവിധായകന്‍ മധു കൈതപ്രം, നിര്‍മാതാവ് ജഹാംഗീര്‍ ഷംസ് എന്നിവര്‍ സംബന്ധിക്കും

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളി മമ്മുട്ടി, എന്‍.ആര്‍.ഐ. യൂസഫലി

May 1st, 2010

mammootty-ma-yousufaliദുബായ്‌ : ഏഷ്യാ വിഷനും റേഡിയോ ഏഷ്യയും ചേര്‍ന്ന് നടത്തിയ ആഗോള വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തനായ മലയാളിയായി മമ്മുട്ടിയും ലോകത്തിലെ ഏറ്റവും പ്രശസ്തനായ എന്‍. ആര്‍. ഐ. ആയി പദ്മശ്രീ എം. എ. യൂസഫലിയും തെരഞ്ഞെടുക്കപ്പെട്ടു. അവസാന റൌണ്ടില്‍ ശശി തരൂര്‍, വി. എസ്. അച്യുതാനന്ദന്‍, മോഹന്‍ലാല്‍, മാധവന്‍ നായര്‍, യേശുദാസ്‌, റസൂല്‍ പൂക്കുട്ടി എന്നിവരെ പിന്തള്ളിയാണ് മമ്മുട്ടിയെ തെരഞ്ഞെടുത്തത്. ലക്ഷ്മി മിത്തല്‍, മാധുരി ദീക്ഷിത് എന്നിവരെയാണ് എം.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ പദ്മശ്രീ യൂസഫലി പരാജയപ്പെടുത്തിയത്.

മെയ്‌ 14ന് ദുബായ്‌ ഫെസ്റ്റിവല്‍ സിറ്റിയിലെ അന്താരാഷ്‌ട്ര വേദിയില്‍ നടക്കുന്ന രണ്ടാമത് ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ്‌ നൈറ്റില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. യു. എ. ഇ. സര്‍ക്കാരിന്റെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും എന്ന് ഏഷ്യാ വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ നിസ്സാര്‍ സയിദ്‌ അറിയിച്ചു.

ദുബായ്‌ ആസ്ഥാനമായുള്ള ഏഷ്യാ വിഷന്‍ അഡ്വര്‍ട്ടൈസിംഗ് ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനായ റേഡിയോ ഏഷ്യയും, ലെന്‍സ്‌മാന്‍ പ്രോഡക്ഷന്‍സും ചേര്‍ന്നാണ് അവാര്‍ഡ്‌ സംഘടിപ്പിക്കുന്നത്. ഏഷ്യാ വിഷന്‍ അഡ്വര്‍ട്ടൈസിംഗ് എല്ലാ വര്‍ഷവും മലയാള സിനിമാ അവാര്‍ഡ്‌, ബിസിനസ് അവാര്‍ഡ്‌, ടെലിവിഷന്‍ അവാര്‍ഡ്‌ എന്നിവ സംഘടിപ്പിക്കാറുണ്ട്.

യു.എ.ഇ. കൂടാതെ ഇന്ത്യ സൗദി അറേബ്യ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഏഷ്യാ വിഷന്‍,ടി.വി. ചാനല്‍ മാനേജ്മെന്റ്, റേഡിയോ മാനേജ്മെന്റ്, കണ്‍സള്‍ട്ടന്സി, അഡ്വര്‍ട്ടൈസിംഗ്, പ്രൊഡക്ഷന്‍, ഇവന്റ് മാനേജ്‌മെന്റ്‌ എന്നീ മേഖലകളിലും സജീവമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഏഴ് പുതിയ മെട്രോ റെയില്‍ സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തം ആരംഭിച്ചു

May 1st, 2010

ദുബായില്‍ ഏഴ് പുതിയ മെട്രോ റെയില്‍ സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തം ആരംഭിച്ചു. ഉച്ചക്ക് 2 മണി മുതലാണ് ഇവയുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതോടെ റെഡ് ലൈനില്‍ ആകെയുള്ള സ്റ്റേഷനുകളുടെ എണ്ണം 18 ആയി. വന്‍ തിരക്കാണ് ഇന്ന് വൈകീട്ട് പുതിയ റെയില്‍‍‍വെ സ്റ്റേഷനുകളില്‍ അനുഭവപ്പെട്ടത്.

എമിറേറ്റ്സ്, എയര്‍‍‍പോര്‍ട്ട് ടെര്‍മിനല്‍ ഒന്ന്, കരാമ,എമിറേറ്റ്സ് ടവര്‍, ദുബായ് ഇന്‍റര്‍‍‍നെറ്റ് സിറ്റി, മറീന, ഇബന്‍ ബതൂത്ത എന്നീ സ്റ്റേഷനുകളാണ് ഇന്ന് തുറന്നത്. മറ്റ് സ്റ്റേഷനുകള്‍ ഉടന്‍ തുറക്കുമെന്ന് ആര്‍ടിഎ അധികൃതര്‍ അറിയിച്ചു. ഇന്നുമുതല്‍ നീല നോള്‍ കാര്‍ഡുകളും വിപണിയിലെത്തി. സില്‍വര്‍ കാര്‍ഡിന് പകരമാണ് ഇത്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

പിഴ അടക്കാന്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി

May 1st, 2010

യു.എ.ഇ. യിലെ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട എല്ലാ നിയമ ലംഘനങ്ങളുടേയും പിഴ അടക്കാന്‍ ഐ. ഡി. കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. ഞായറാഴ്ച്ച മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക്ക് ഫൈനുകളും ലൈസന്‍സ് ഫൈനുകളും അടക്കാന്‍ ഐ. ഡി. കാര്‍ഡ് കൂടിയേ തീരു.

ഇതു മാത്രമല്ല, ഗതാഗത വകുപ്പിലെ എല്ലാ വ്യക്തിഗത സേവനങ്ങള്‍ക്കും ഐ. ഡി. കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. തിരിച്ചറിയല്‍ രേഖയില്ലാത്ത അപേക്ഷകള്‍ നിരസിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. സാഹിത്യ വിഭാഗം പ്രവര്‍ത്തനോല്‍ഘാടനം

April 29th, 2010

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം പ്രവര്‍ത്തനോല്‍ഘാടനം, മെയ്‌ ദിനാഘോഷ പരിപാടികളോടെ നടത്തുന്നു. ഒന്നാം തിയ്യതി ശനിയാഴ്ച രാത്രി എട്ടു മണിക്ക് പ്രശസ്ത  എഴുത്തു കാരായ  പി. കെ. പാറക്കടവ്‌, ടി. എന്‍. പ്രകാശ്‌ എന്നിവരും, യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ  പ്രമുഖരും പങ്കെടുക്കും. വിശദ വിവരങ്ങള്‍ക്ക് : അയൂബ് കടല്‍മാട് 050 699 97 83

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

Page 92 of 143« First...102030...9091929394...100110120...Last »

« Previous Page« Previous « എ. കെ. എം. ജി. കണ്‍വെന്‍ഷന്‍
Next »Next Page » പിഴ അടക്കാന്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി »



ലോക മലയാളി സംഗമം കൌണ്‍സില...
സൈലന്റ് വാലി സമര വിജയ വാര...
തിരുവിതാംകൂര്‍ ചരിത്ര പഠന...
ചങ്ങമ്പുഴ അനുസ്മരണവും കവി...
സൈലന്റ് വാലി സമര വിജയം ആഘ...
കെ. വി. ഷംസുദ്ധീന് പുരസ്ക...
വോട്ടര്‍മാര്‍ക്ക്‌ പണം നല...
കേരള സംഗീത നാടക അക്കാദമി ...
സാധാരണക്കാരനില്‍ നിന്നും ...
സമാന്തര മാധ്യമ സാധ്യത അവഗ...
നൊസ്റ്റാള്‍ജിയ 2010 അബുദാ...
ആരോഗ്യ ബോധവല്‍ക്കരണം അത്യ...
എന്‍ഡോസള്‍ഫാന്‍ ഐക്യദാര്‍...
ജയ്സന്‍ ജോസഫ്‌ ഷാര്‍ജയില്...
മയില്‍പ്പീലി പുരസ്കാരം പ്...
വയലാര്‍ : സര്‍ഗ്ഗ ശക്തിയെ...
പകല്‍ കിനാവന്റെ ഫോട്ടോകളു...
സ്ത്രീകള്‍ ജോലി ചെയ്യുന്ന...
ക്രിമിനല്‍ കേസില്‍ കുടുക്...
“നിലവിളികള്‍ക്ക്‌ കാതോര്‍...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine