Friday, May 29th, 2009

പ്രണയദൂരം – എസ്. കുമാര്‍

indian-woman
 
മഷിത്തണ്ടിലും, മയില്‍ പീലിയിലും പ്രണയത്തിന്റെ മധുരം പകര്‍ന്ന ഇന്നലെകള്‍ ഇല്ലാത്തവര്‍ ഉണ്ടാകുമോ?പാളിനോട്ടങ്ങളും പിന്‍നോട്ടങ്ങളും ചെറിയ പുഞ്ചിരികളും… വിറക്കുന്ന വിരലുകള്‍ ക്കിടയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ചെമ്പക പ്പൂക്കളും റോസാ പ്പൂക്കളും… മനസ്സിലെ പ്രണയ ചെപ്പിലെ വിലമതിക്കാ നാവാത്ത രത്നങ്ങളായി അവ എന്നും അവശേഷിക്കും.
 
ഗുല്‍മോഹര്‍ പൂക്കളെ പ്പോലെ വന്യമായ നിറമുള്ള ഇന്നലെയുടെ മധുര നൊമ്പരങ്ങളായ ഓര്‍മ്മകള്‍.
ലൈബ്രറി വരാന്തയില്‍ വച്ചാണ്‌ ആ കുസൃതി ക്കണ്ണുകള്‍ ആദ്യമായി ശ്രദ്ധയില്‍ പെട്ടത്‌. എന്നാല്‍ പ്രണയത്തിന്റെ മധുര ഗാനം മനസ്സില്‍ ആദ്യമായി മൂളിയതെപ്പോള്‍ എന്ന് അറിയില്ല. ക്ലാസ്സുകള്‍ക്ക്‌ പുറകിലെ പുല്‍ത്തകിടിയില്‍ കൂട്ടുകാര്‍ക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോള്‍ അതു വഴി കടന്നു പോയവരിലെ നീളന്‍ മുടിക്കാരി ഒരു നിമിഷം തിരിഞ്ഞു നോക്കിയപ്പോളോ അതോ ഇനി കവിതകള്‍ ഉറക്കെ ചൊല്ലി സമയം കളഞ്ഞ സമര ദിനങ്ങളിലോ?
 
എപ്പോഴോ അവള്‍ എന്റെ ആത്മാവില്‍ ചേക്കേറി. അവള്‍ക്കും എനിക്കും ഇടയില്‍ നിശ്ശബ്ദമായ ഒരു ഭാഷ രൂപപ്പെട്ടു. ലിപികളോ ശബ്ദങ്ങളോ ഇല്ലാത്തതെങ്കിലും അതു സംവദിച്ചത്‌ പ്രപഞ്ചത്തിലെ മറ്റൊരു ഭാഷക്കും കഴിയാത്ത വിധം തീവ്രമായിട്ടായിരുന്നു എന്ന് തിരിച്ചറിയുവാന്‍ പിന്നെയും ഒരു പാട്‌ കാലം എടുത്തു. അപ്പോഴേക്കും ക്യാമ്പസ്സിന്റെ കലണ്ടറിലെ ദിന രാത്രങ്ങള്‍ എണ്ണപ്പെട്ടിരുന്നു. ഒടുവില്‍ യാത്രാ മൊഴിയായി തേങ്ങലില്‍ മുങ്ങിയ ഒരു ചുടു ചുംബനം.
 
മുന്നോട്ടുള്ള യാത്രയില്‍ ജീവിതം ശരീരങ്ങളെ എതിര്‍ ദിശകളിലേക്ക്‌ നയിച്ചു. തൊഴില്‍ അനേഷിച്ചലയുന്ന വഴികള്‍ക്ക്‌ അറ്റമില്ലെന്ന് തോന്നി തളര്‍ന്നു റങ്ങിയപ്പോളും അവള്‍ സ്വപ്നങ്ങളിലെ നിത്യ സന്ദര്‍ശകയായി. പിന്നീടെപ്പോഴോ ഭാവനയെ അപഹരിച്ചു കൊണ്ടിരുന്ന പ്രണയം മാസ ശമ്പളത്തിനായി വരകളിലെ കെട്ടിടങ്ങ ള്‍ക്കായി വഴി മാറി. എന്നെ വലയം ചെയ്ത കെട്ടിട ക്കൂമ്പാരങ്ങ ള്‍ക്കിടയില്‍ എവിടെയോ അവള്‍ വഴി പിരിഞ്ഞത്‌ അറിഞ്ഞില്ല.
 
തിരക്കേറിയ ദിന രാത്രങ്ങള്‍ പല ആളുകള്‍ വ്യത്യസ്ഥമായ നാടുകള്‍. അവിടങ്ങളിലെ എന്റെ സാന്നിധ്യത്തെ അടയാള പ്പെടുത്തി ക്കൊണ്ട്‌ ചില കെട്ടിടങ്ങള്‍. ഇടക്കെപ്പോഴോ ഒരു പുതിയ ഭവനത്തിനു രൂപരേഖ ചമക്കുവാന്‍ ഇടം തേടി ചെന്നപ്പോള്‍ അമ്പരപ്പിന്റെ നിമിഷങ്ങള്‍ പകര്‍ന്ന് ആ രൂപം മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇരുവരും ഔപചാരി കതകള്‍ക്കായി വാക്കുകള്‍ പരതിയപ്പോള്‍ അറിയാതെ അജ്ഞാതമായ ആ ഭാഷ ഞങ്ങള്‍ക്കി ടയിലേക്ക്‌ കടന്നു വരുന്നത്‌ ഞങ്ങള്‍ അറിഞ്ഞു. വര്‍ഷങ്ങളുടേ പഴക്കം ഉണ്ടായിരു ന്നെങ്കിലും അപ്പോഴും ആ ഭാഷക്ക്‌ പഴയ മാധുര്യവും തീവ്രതയും ഉണ്ടായിരുന്നു. കാലം അതിനു യാതൊരു മാറ്റവും വരുത്തി യിരുന്നില്ല. ആ നിമിഷത്തില്‍ ഞങ്ങള്‍ ക്കിടയിലെ കേവല ദൂരം അവളുടെ മൂര്‍ദ്ധാവിലെ സിന്ദൂരം മാത്രം ആയിരുന്നു.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

5 അഭിപ്രായങ്ങള്‍ to “പ്രണയദൂരം – എസ്. കുമാര്‍”

  1. Anonymous says:

    പ്രണയത്തെ പറ്റിപറഞാലും പറഞാലും തീരണില്ലല്ലോ?

  2. Rajanish Kottukkal says:

    ബായ്‌ വളരെ നന്നായിട്ടുണ്ട്‌…നല്ല ഭാഷ…നല്ല പ്രയോഗങ്ങള്‍…ഇനിയും എഴുതുക…ഒരുപാട്‌..ഒരുപാട്‌

  3. Narayanan veliamcode says:

    നന്നായിട്ടുണ്ട്.തുടര്‍ന്നും എഴുതുക.സസ്‌നേഹം നാരായണന്‍ വെളിയംകോട്.

  4. gramasree says:

    ഓര്‍മ്മകള്‍ക്ക് സുഗന്ധം…തൊള്ളായിരത്തി എണ്‍പത്തി നാലിലെ കോളേജ് ദിനങ്ങളിലേക്കും, എപ്പോഴോ മനസ്സില്‍ കയറി നില്‍ക്കുന്ന ഒരു പ്രണയ കവിതയിലേക്കും ….ആ നാളുകള്‍…മറക്കാനാവില്ലല്ലോ.. “ക്ലാസ്സുകള്‍ക്ക്‌ പുറകിലെ പുല്‍ത്തകിടിയില്‍ കൂട്ടുകാര്‍ക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോള്‍ അതു വഴി കടന്നു പോയവരിലെ നീളന്‍ മുടിക്കാരി ഒരു നിമിഷം തിരിഞ്ഞു നോക്കിയപ്പോളോ….”

  5. raju says:

    കേവല ദൂരം എന്ന്‍ സിമ്പിള്‍ ആയി പറഞ്ഞെങ്കിലും അതൊരു ഒന്നൊന്നര ദൂരം തന്നാണേ

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine