നാം തമ്മില്‍ – നസീര്‍ കടിക്കാട്

September 18th, 2008

നാം തമ്മില്‍ കണ്ടിട്ടില്ല
മിണ്ടിയിട്ടില്ല
കാത്തു നിന്നിട്ടില്ല
ഓര്‍ത്തിരുന്നിട്ടില്ല

പ്രേമലേഖനമെഴുതിയിട്ടില്ല
പാട്ടുമൂളി നടന്നിട്ടില്ല
കണ്ണാടി ഉടച്ചിട്ടില്ല
കവിത എഴുതിയിട്ടില്ല

തൊട്ടിട്ടില്ല
കെട്ടിപിടിച്ചിട്ടില്ല
ഉമ്മ വെച്ചിട്ടില്ല
കുതറി നിന്ന്‌ കിതച്ചിട്ടില്ല

ഒളിച്ചോടിയിട്ടില്ല
കല്യാണം കഴിച്ചിട്ടില്ല
എന്റെ പൊന്നേന്ന്‌ വിളിച്ചിട്ടില്ല
കുട്ടികളുണ്ടായിട്ടില്ല

മനസ്സിലാവാതായിട്ടില്ല
ഉപ്പും മുളകും കുറഞ്ഞിട്ടില്ല
രണ്ടിടത്തുറങ്ങിയിട്ടില്ല
കുടുംബത്തോടെ കെട്ടിത്തൂങ്ങിയിട്ടില്ല

ഞാനിപ്പോഴും
നിന്നെ പ്രണയിക്കുന്നു!

നസീര്‍ കടിക്കാട്

- ജെ.എസ്.

വായിക്കുക:

4 അഭിപ്രായങ്ങള്‍ »


« പരസ്‌പരം കാണാത്തത്‌… – ഡോണ മയൂര
സങ്കടദ്വാരം – വി. ജയദേവ് »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine