Thursday, September 18th, 2008

നാം തമ്മില്‍ – നസീര്‍ കടിക്കാട്

നാം തമ്മില്‍ കണ്ടിട്ടില്ല
മിണ്ടിയിട്ടില്ല
കാത്തു നിന്നിട്ടില്ല
ഓര്‍ത്തിരുന്നിട്ടില്ല

പ്രേമലേഖനമെഴുതിയിട്ടില്ല
പാട്ടുമൂളി നടന്നിട്ടില്ല
കണ്ണാടി ഉടച്ചിട്ടില്ല
കവിത എഴുതിയിട്ടില്ല

തൊട്ടിട്ടില്ല
കെട്ടിപിടിച്ചിട്ടില്ല
ഉമ്മ വെച്ചിട്ടില്ല
കുതറി നിന്ന്‌ കിതച്ചിട്ടില്ല

ഒളിച്ചോടിയിട്ടില്ല
കല്യാണം കഴിച്ചിട്ടില്ല
എന്റെ പൊന്നേന്ന്‌ വിളിച്ചിട്ടില്ല
കുട്ടികളുണ്ടായിട്ടില്ല

മനസ്സിലാവാതായിട്ടില്ല
ഉപ്പും മുളകും കുറഞ്ഞിട്ടില്ല
രണ്ടിടത്തുറങ്ങിയിട്ടില്ല
കുടുംബത്തോടെ കെട്ടിത്തൂങ്ങിയിട്ടില്ല

ഞാനിപ്പോഴും
നിന്നെ പ്രണയിക്കുന്നു!

നസീര്‍ കടിക്കാട്

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക:

4 അഭിപ്രായങ്ങള്‍ to “നാം തമ്മില്‍ – നസീര്‍ കടിക്കാട്”

  1. സലാഹ് says:

    പറയാതെ പോയ പ്രണയങ്ങളക്കൊക്കെ പറയാനുള്ളത്. നന്നായി… നന്നാവും…

  2. dinesanvarikkoli says:

    പ്രിയനസീര്‍ജി.ഓരോ കവിതയും ഒന്നിനൊന്നുമെച്ചം പുതുകവിത പ്രത്യേകിച്ചും പ്രവാസകവിത ഇനി നസീറിലൂടെ …………ആശംസകള്‍

  3. നജൂസ്‌ says:

    ഇതൊന്നുമില്ലാതെ ഞാനും പ്രണയിച്ചിരുന്നു.അവള് പ്രണയിച്ചിരുന്നോ ആവോ…

  4. പാര്‍ത്ഥന്‍ says:

    ……എന്റെ പ്രണയം പോലെ..

അഭിപ്രായം എഴുതുക:


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine