– സുനില്‍ രാജ് സത്യ
കവിതയ്ക്ക് തീ പിടിച്ചപ്പോളാണ്,
എന്റെ – കാഴ്ച നഷ്ടമായത്..!
അന്നു തന്നെയാണ് കാമുകിയുടെ ചുണ്ട് കൂടുതല്‍ ചുവന്നതും,
കവിളുകള്‍ നന്നായ് തുടുത്തതും,
കുച മുകുളങ്ങളില്‍ ദന്തക്ഷതങ്ങള്‍ ഉണ്ടായതും..!
തൂലികത്തുമ്പ് കടലാസ്സില്‍ പതിയുന്നതു പോലെ-
എന്നിലെ വീര്യം അവളില്‍ ലാവയായ് പടര്‍ന്നതും.
അരിവാളും രണപ്പാടുകളും വിപ്ലവത്തിനു ആക്കം കൂട്ടുന്നതു പോലെയാണ്
അടിവയറും, അധരവും എനിക്ക് പ്രണയ വീര്യമുണര്‍ത്തുന്നത്.
കാമത്തിന്റെ,
സ് നേഹത്തിന്റെ മഹാവിപ്ലവം…!!!
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: sunil-raj-sathya