ഒരിക്കലും തുറക്കാതെ കിടന്ന
പ്രണയത്തിന്റെ ലവല്‍ ക്രോസില്‍
കൂട്ടുകാരിയുടെ വഴി മുടക്കി
അനാഥം ശവമായിക്കിടന്നവള്‍
ഇന്നലെ, യെന്നോട് കരഞ്ഞവള്‍.
വാക്കുകള്‍ കടം വീട്ടി മുടിഞ്ഞു
രാത്രിയില്‍ ഉറക്കത്തെയാര്‍ക്കോ
ഒറ്റു കൊടുത്തു കിട്ടിയ
ഓര്‍മ കൊണ്ടു മുറിഞ്ഞവന്‍
മുമ്പെന്നോ എന്നോട്
മൌനത്തിനു വില പറഞ്ഞവന്‍
വരുവാനുണ്ട് ഒരാള്‍ കൂടി.
കടലിരമ്പം കൊണ്ടു
കരള്‍ പിളര്‍ക്കുമൊരാള്‍
കളിയിമ്പം കൊണ്ടു
കലി ശമിപ്പിയ്ക്കുമൊരാള്‍
മറവിയുടെ കുമ്പസാരം കഴിഞ്ഞ്
തീറെഴുതിക്കിട്ടിയ പാപം
കുടിക്കാനൊരുങ്ങി ഒരാള്‍.
ഇടയ്ക്കെപ്പോഴോ എനിക്കു
സൌഹൃദം പണയം തന്നവന്‍.
ശവവണ്ടിയിലെ കൂട്ടിരിപ്പിന്
ഒരു തീവണ്ടിപ്പുകക്കരിമണം.
ഓര്‍മയ്ക്കുമേല്‍ കോറി വരഞ്ഞു
മൂര്‍ച്ചയഴിഞ്ഞ കത്തി മുന.
നാവു വിണ്ടൊരു പാന പാത്രം.
ശവ വണ്ടിയിലെ കാത്തിരിപ്പിനു
മേല്‍വിലാസം ആരെ നോക്കുന്നു?
– വി. ജയദേവ്, ന്യുഡല്‍ഹി
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: jayadev-nayanar
പ്രിയകവെ,ചുറ്റും നോക്കുന്നു…കാഴച്ചകളൊക്കെ മങ്ങുന്നു….വാരിപ്പുണര്‍ന്നും കെട്ടിപ്പിടിച്ചും അല്പനേരം , മുള്ള നേരം ന്പോക്കിന് സാക്ഷ്യം വഹിക്കുന്നുയാത്രമുറിഞ്ഞ് നമ്മള്‍ പിരിയുന്നു……ഇനി കാണില്ല… ഒരുപക്ഷെ വരുകയുമുണ്ടാവില്ല ഈ വഴിയിലാരുംഎങ്കിലുംപ്രതീക്ഷിക്കാം….. “വരുവാനുണ്ട് ഒരാള്‍ കൂടി.കടലിരമ്പം കൊണ്ടുകരള്‍ പിളര്‍ക്കുമൊരാള്‍”സസ്നേഹംദിനേശന്‍ വരിക്കോളി