Tuesday, November 3rd, 2009

എന്‍.പി.സി.സി. കൈരളി കള്‍ച്ചറല്‍ ഫോറം ഓണം ഈദ് ആഘോഷം

npcc-kairaliഅബുദാബി: മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഈദ്‌ ഓണം ആഘോഷങ്ങള്‍ എന്‍. പി. സി. സി. ക്യാമ്പില്‍ നടന്നു. എന്‍. പി. സി. സി. യിലെ കലാ കാരന്‍‌മാര്‍ ഒരുക്കിയ ഘോഷയാത്ര യോടെ തുടങ്ങിയ പരിപാടികളില്‍ മഹാ ബലിയെ കൂടാതെ മഹേഷ്‌ നേതൃത്വം നല്‍കിയ ചെണ്ട മേളം, പുലിക്കളി, കരടി കളി, പൂക്കാവടി, കുമ്മാട്ടി, തെയ്യം, അമ്മന്‍ കുടം, എന്നിവ ഉണ്ടായിരുന്നു. തുടര്‍ന്ന് “ഈദ് ഓണം സൌഹൃദ സംഗമം” സഫറുള്ള പാലപ്പെട്ടി (ജോ.സിക്രട്ടറി കേരളാ സോഷ്യല്‍ സെന്റര്‍) ഉദ്ഘാടനം ചെയ്തു. രാമ റാവു ആശംസാ പ്രസംഗം നടത്തി. കൈരളി കള്‍ചറല്‍ ഫോറം സിക്രട്ടറി അനില്‍ സ്വാഗതവും, പ്രസിഡന്റ് ടെറന്‍സ്‌ ഗോമസ് നന്ദിയും പറഞ്ഞു. പിന്നീട് വിവിധ കലാ പരിപാടികള്‍ അരങ്ങേറി.
 

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

ഫോട്ടോ : ജോണി ഫൈന്‍ ആര്‍ട്ട്സ്

 

രാജായും സംഘവും അവതരിപ്പിച്ച വന്ദേ മാതരം സംഗീത ശില്പം, അനുഷ്മ ബാല കൃഷ്ണനും കൂട്ടുകാരും അവതരിപ്പിച്ച സംഘ നൃത്തവും ഒപ്പനയും, കോല്‍ക്കളി, തെലുങ്ക് ഗാന ചിത്രീകരണം, വിവിധ രാജ്യങ്ങളിലെ പാരമ്പര്യ നൃത്ത സംഗമം, ജെറിയും സംഘവും ചേര്‍ന്ന വതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ്, ഖാന്‍ അവതരിപ്പിച്ച ഖവ്വാലി, ഹേമന്ദ്, ഗോപാല്‍ ടീമിന്റെ ഒറിയാ നൃത്തം, അപര്‍ണ്ണ സുരേഷിന്റെ ഗാനമേള, ദനീന വിന്‍സെന്റ് അവതരിപ്പിച്ച ജയ് ഹോ നൃത്തം എന്നിവ ‘ഈദ്‌ ഓണം സൌഹൃദ സംഗമത്തെ’ ആകര്‍ഷകവും വ്യത്യസ്ത വുമാക്കി. വര്‍ക്കല ദേവകുമാര്‍ പരിപാടികള്‍ നിയന്ത്രിച്ചു .
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine