അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം

December 29th, 2009

suveeranഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009 ന്റെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച നാടകമായി തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച യെര്‍മ യും, ഈ നാടകം സംവിധാനം ചെയ്ത സുവീരന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച രണ്ടാമത്തെ നാടകം : അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച, സതീഷ്‌ കെ. സതീഷ്‌ രചനയും സംവിധാനവും നിര്‍വഹിച്ച ‘അവള്‍’.
 
മികച്ച നടി : അവള്‍ എന്ന നാടകത്തില്‍ മേരി, ആന്‍ മേരി, മേരി ജെയിന്‍, അപര്‍ണ്ണ എന്നീ നാലു വേഷങ്ങളില്‍ തിളങ്ങിയ അനന്ത ലക്ഷ്മി.
 
മികച്ച നടന്‍ : അബുദാബി ശക്തി തിയ്യറ്റെഴ്സിന്റെ പുലി ജന്മം എന്ന നാടകത്തിലെ കാരി ഗുരിക്കളെ മികവുറ്റതാക്കിയ പ്രകാശ്.
 
മികച്ച രണ്ടാമത്തെ നടനായി കല അബുദാബി യുടെ കൃഷ്ണനാട്ടം എന്ന നാടകത്തിലെ പ്രകടനത്തി ലൂടെ പവിത്രന്‍ കാവുങ്കല്‍ തെരഞ്ഞെടു ക്കപ്പെട്ടപ്പോള്‍, മികച്ച രണ്ടാമത്തെ നടിയായി സ്മിത ബാബു (കൃഷ്ണനാട്ടം) തെരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച ബാല താരമായി ഐശ്വര്യ ഗൌരീ നാരായണന്‍ അവളിലെ കുഞ്ഞാടിനെ ആകര്‍ഷകമായി അവതരിപ്പിച്ച തിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച ഭാവി വാഗ്ദാനമായി കണ്ടെത്തിയത് ഷദാ ഗഫൂര്‍ (അവളിലെ റോസ് മേരിയെ ഹൃദയത്തില്‍ തട്ടും വിധം അവതരിപ്പി ച്ചതിനാണ് ഈ അവാര്‍ഡ്)
 
ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡ്, ശക്തിയുടെ പുലി ജന്മം സംവിധാനം ചെയ്ത സ്റ്റാന്‍ലി സ്വന്തമാക്കി.
 
മറ്റ് അവാര്‍ഡുകള്‍ :
 
സംഗീത നിയന്ത്രണം : ടി. കെ. ജലീല്‍ / മുഹമ്മദാലി (പുലി ജന്മം)
ചമയം : ധനരാജ് / രാജേഷ് (പുലി ജന്മം)
രംഗ സജ്ജീകരണം : ശശി വള്ളിക്കോത്ത് (യെര്‍മ)
ദീപ വിതാനം : മനോജ് പട്ടേന (യെര്‍മ)
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
നാടകങ്ങളുടെ ഫോട്ടോ: വികാസ് അടിയോടി

 
കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തിലെ ആകാംക്ഷാ ഭരിതരായ സദസ്സിനു മുമ്പാകെ, നാടക മല്‍സരത്തിന്റെ വിധി കര്‍ത്താവ് ശ്രീമതി സന്ധ്യാ രാജേന്ദ്രന്‍, ഓരോ നാടകങ്ങളിലെയും നടീ നടന്‍ മാരുടെ പ്രകടനങ്ങളെ ക്കുറിച്ചും അവതരണങ്ങളിലെ മികവുകളും പോരായ്മകളും വിശദമായി വിശദീകരിച്ചു.
 
മുഖ്യാതിഥി യായി എത്തിയ പ്രമുഖ നാടക പ്രവര്‍ത്തകനും ടെലി വിഷന്‍ – സിനിമാ അഭിനേതാവും ഹോള്‍ട്ടി കള്‍ച്ചറല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഇ. എ. രാജേന്ദ്രന്‍ തന്റെ നാടക അനുഭവങ്ങള്‍ സദസ്സുമായി പങ്കു വെച്ചു. പരിപാടിയുടെ മുഖ്യ പ്രായോജകരായ അഹല്യ എക്സ്ചേഞ്ച് ബ്യൂറൊ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, ഇ. പി. മജീദ് തിരുവത്ര, കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഓരോ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുമ്പോഴും കരഘോഷം മുഴക്കി കാണികള്‍ അതംഗീകരി ക്കുകയായിരുന്നു.
 
അവതരിപ്പിക്കപ്പെട്ട ഏഴു നാടകങ്ങളുടെയും പിന്നണി പ്രവര്‍ത്തകര്‍ ക്കുള്ള ഷീല്‍ഡുകളും വിതരണം ചെയ്തു. കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജന.സിക്രട്ടറി ലായിനാ മുഹമ്മദ്, സാഹിത്യ വിഭാഗം സിക്രട്ടറി മാമ്മന്‍ കെ. രാജന്‍, കലാ വിഭാഗം സിക്രട്ടറിമാരായ റ്റി. എം. സലീം, സിയാദ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

1 അഭിപ്രായം »

പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍

December 24th, 2009

pravasi-awardപ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ 2008 – 2009 ലെ “പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍ക്ക് പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി, ഡോ. സുധാകരന്‍, ശ്രീ. ജോര്‍ജ്ജ് കെ. ജോണ്‍ എന്നിവരെ തെരഞ്ഞെടുത്തു. ഡിസംബര്‍ 26ന് തിരുവനന്ത പുരം ടാഗോര്‍ തിയേറ്ററില്‍ വെച്ച് നടക്കുന്ന പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ കേന്ദ്ര – സംസ്ഥാന മന്ത്രിമാരുടെയും, സാമൂഹിക – സാംസ്കാരിക – വ്യാവസായിക പ്രമുഖരുടെയും വമ്പിച്ച ജനാവലിയുടെയും സാന്നിധ്യത്തില്‍ ഫലകവും, പ്രശസ്തി പത്രവും നല്‍കി ഈ വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്യുന്നതാണെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ശ്രീ വെള്ളായണി ശ്രീകുമാര്‍ അറിയിച്ചു.
 

br-shetty-dr-sudhakaran-george-k-john

 

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം

December 22nd, 2009

Isaac-John-Pattaniparambilഇന്ത്യന്‍ വംശജരുടെ ആഗോള സംഘടനയായ “ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പ്‌ള്‍ ഓഫ് ഇന്‍ഡ്യന്‍ ഒറിജിന്‍” (Global Organization of People of Indian Origin – GOPIO) ഏര്‍പ്പെടുത്തിയ മീഡിയ കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് 2009ന് യു.എ.ഇ. യിലെ ഖലീജ് ടൈംസ് ഡെപ്യൂട്ടി ബിസിനസ് എഡിറ്റര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അര്‍ഹനായി. ജനുവരി 6ന് ദില്ലിയിലെ അശോക ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി പുരസ്കാര ദാനം നിര്‍വ്വഹിക്കും.
 
ഗള്‍ഫിലെ പ്രവാസി ഇന്ത്യാക്കാരുടെ പ്രശ്നങ്ങളില്‍ തന്റേതായ പ്രവര്‍ത്തന മേഖലയില്‍ നിന്നു കൊണ്ട് ഇടപെടുന്ന ഐസക് ജോണ്‍, പ്രവാസി സമൂഹത്തിനോട് കാണിക്കുന്ന പ്രതിബദ്ധതയും അര്‍പ്പണ മനോഭാവവും, ഇന്ത്യന്‍ മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കുവാന്‍ പുരസ്കാര നിര്‍ണ്ണയ സമിതി തീരുമാനിച്ചത് എന്ന് ന്യൂ യോര്‍ക്ക് ആസ്ഥാനമായുള്ള ഗോപിയോ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഇന്ദര്‍ സിംഗ് അറിയിച്ചു.
 
മുപ്പത് വര്‍ഷത്തോളം യു.എ.ഇ. യിലെ മാധ്യമ സാംസ്കാരിക വൃത്തങ്ങളില്‍ സജീവ സാന്നിധ്യമായ ഐസക് ജോണിനെ അനേകം ബഹുമതികള്‍ തേടിയെത്തിയിട്ടുണ്ട്. ഗള്‍ഫ് ആര്‍ട്ട്സ് ആന്‍ഡ് ലിറ്റററി അക്കാദമി ചെയര്‍മാനായ അദ്ദേഹം ഓള്‍ കേരള കോളജസ് ആലുംനി ഫോറത്തിന്റെ മുന്‍ പ്രസിഡണ്ടും ആണ്. ഇന്ത്യന്‍ കലയും സംസ്കാരവും വിദേശത്ത് പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കലാഭവന്‍ ഗ്ലോബല്‍ എന്ന സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് കൂടിയാണ് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍.
 
യു.എ.ഇ. യിലെ പ്രമുഖ വ്യവസായിയും എന്‍. എം. സി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ബി. ആര്‍. ഷെട്ടിക്ക് ഗോപിയോ പുരസ്കാരം 2006ല്‍ ലഭിച്ചിട്ടുണ്ട്.

-

വായിക്കുക: ,

1 അഭിപ്രായം »

തെരുവത്ത് രാമന്‍ പുരസ്കാരങ്ങള്‍ക്ക് എന്‍‌ട്രികള്‍ ക്ഷണിച്ചു

December 18th, 2009

ദുബായ് : മികച്ച മാധ്യമ പ്രവര്‍ത്തകരെയും കഥാകൃത്തിനെയും കണ്ടെത്തുന്നതിനായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ തെരുവത്ത് രാമന്റെ പേരിലുള്ള അവാര്‍ഡിനായി എന്‍‌ട്രികള്‍ ക്ഷണിക്കുന്നു. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗ്, റേഡിയോ അവതരണം, പത്ര മാധ്യമ രംഗത്തുള്ള മികച്ച റിപ്പോര്‍ട്ടിംഗ്, മികച്ച ചെറുകഥ എന്നിവയ്ക്കാണ് അവാര്‍ഡു നല്‍കുന്നത്.

കഥകള്‍ മൌലികമായിരിക്കണം. മുന്‍പ് പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആകാം. എന്‍‌ട്രിയോടൊപ്പം ബയോ ഡാറ്റയും ഫോട്ടോഗ്രാഫും അയക്കേണ്ടതാണ്.

അയക്കേണ്ട വിലാസം : കണ്‍‌വീനര്‍, തെരുവത്ത് രാമന്‍ അവാര്‍ഡ് കമ്മിറ്റി, പി.ഒ. ബോക്സ് 63189, ദുബായ്, യു.എ.ഇ. മൊബൈല്‍: 0502718117, 0502747784

അന്തരിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം മലയാള സാഹിത്യ വേദിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2010 ജനുവരി 10ന് മുന്‍പായി രചനകള്‍ ലഭിക്കേണ്ടതാണ്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

കാക്കനാടന് ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം; ഗള്‍ഫ് അവാര്‍ഡുകള്‍ ദേവസേനയ്ക്കും, ബിജു പി. ബാലകൃഷ്ണനും

December 5th, 2009

kakkanadanബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ 2009 ലെ സാഹിത്യ പുരസ്ക്കാരം കാക്കനാടന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. മുകുന്ദന്‍, ഡോ. കെ. എസ്. രവി കുമാര്‍, പി. വി. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിശ്ച്ചയിച്ചത്.
 
biju-balakrishnanഗള്‍ഫ് മേഖളയിലെ മലയാളി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ബി. കെ. എസ്. ജാലകം പുരസ്ക്കാരത്തിന് ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയും അര്‍ഹരായി. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം.
 
devasenae പത്രത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന യുടെ “അടുക്കി വച്ചിരിക്കുന്നത്” എന്ന കവിതയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. ഡോ. കെ. എസ്. രവികുമാര്‍, പി. സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.
 
5000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങള്‍. അടുത്ത ജനുവരിയില്‍ ബഹ്റിനില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « കെ. സുധാകരന് സ്വീകരണം
Next Page » ജിദ്ദ പ്രളയക്കെടുതി; ഫിറോസിന് നഷ്ടപ്പെട്ടത് തന്റെ ചിത്രങ്ങള്‍ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine