ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്

December 31st, 2009

indo-arab-art-festivalഷാര്‍ജ : ഷാര്‍ജാ ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കു വേണ്ടി ഷാര്‍ജയിലെ റോളയില്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ (ടുറാത്ത്) 28 ഡിസംബര്‍ 2009 മുതല്‍ 4 ജനുവരി 2010 വരെ ചിത്ര കലാ ക്യാമ്പും മത്സരങ്ങളും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28ന് പ്രശസ്ത അറബ് ചിത്രകാരന്‍ അബ്ദുള്‍ റഹീം സാലെഹ് ക്യാമ്പിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെയാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 8906031 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക.
 
പകല്‍കിനാവന്‍, ഷാര്‍ജ
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളി ബാലന് അംഗീകാരം

December 17th, 2009

aswin-sureshദുബായ് : ദുബായ് രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് യു. എ. ഇ. യിലെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച “കുട്ടികളും സിനിമയും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്ര കലാ മത്സരത്തില്‍ അജ്മാന്‍ ഇന്‍ഡ്യന്‍ സ്ക്കൂളിലെ നാലാം തരം വിദ്യാര്‍ത്ഥി അശ്വിന്‍ സുരേഷിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ 1200ഓളം രചനകളില്‍ നിന്നാണ് സമ്മാനാര്‍ഹമായ ചിത്രം തിരഞ്ഞെടുത്തത്. ചലച്ചിത്ര മേളയോടനുബന്ധിച്ച് പുറത്തിറങ്ങിയ 2010ലെ കലണ്ടറില്‍ പ്രസ്തുത ചിത്രം ഇടം നേടി.
 
മദീനത്ത് ജുമൈറയില്‍ നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങില്‍ ചുവപ്പ് പരവതാനിയിലൂടെ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം അശ്വിന്‍ സുരേഷ് ആനയിക്കപ്പെട്ടത് യു. എ. ഇ. യിലെ മലയാളികള്‍ക്ക് അഭിമാനമായി.
 

diff-painting-competition

സമ്മാനാര്‍ഹമായ ചിത്രം

 
കണ്ണൂര്‍ ജില്ല പ്രവാസി കൂട്ടായ്മയായ “വെയ്ക്കിന്റെ” ജോയന്റ് സെക്രട്ടറി കെ. പി. സുരേഷ് കുമാറിന്റെയും അനിത സുരേഷിന്റെയും മകനാണ് അശ്വിന്‍ സുരേഷ്. യു. എ. ഇ. യിലെ വിവിധ മത്സരങ്ങളില്‍ ഈ ബാലന്‍ ഇതിനു മുന്‍പ് പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്.
 
ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്‍‍
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫ്രാക്ടല്‍ ആര്‍ട്ട്‌സിന്റെ പ്രദര്‍ശനം ദുബായില്‍

November 12th, 2009

manaf-edavanakadദുബായിലെ മലയാളി കലാകാരനായ മനാഫ് എടവനക്കാടിന്റെ ഫോട്ടോഗ്രാഫു കളുടെയും, പെയിന്റിംഗു കളുടെയും ഡിജിറ്റല്‍ ആര്‍‌ട്ട്‌സിന്റെയും പ്രദര്‍ശനം നാളെ ദുബായില്‍ ആരംഭിക്കും. ദുബായ് ഇറാനിയന്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന പ്രദര്‍ശനം നാളെ വൈകീട്ട് 7 മണിക്ക് എമിറേറ്റ്സ് ആര്‍ട്ട്‌സ് സൊസൈറ്റി ചെയര്‍‌മാന്‍ ഖലീല്‍ അബ്ദുള്‍ വാഹിദ് ഉദ്ഘാടനം ചെയ്യും.
 
ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 10 വരെ പ്രദര്‍ശനം തുടരും. ദുബായില്‍ ആദ്യമായാണ് ഫ്രാക്ടല്‍ ആര്‍ട്ട്‌സിന്റെ പ്രദര്‍ശനം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

നര്‍ത്തിത ഗുരുവായൂരില്‍

July 10th, 2009

narthitha-manoj-masterപ്രശസ്ത നൃത്ത അധ്യാപകനായ മനോജ് മാസ്റ്ററുടെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച യു. എ. ഇ. യിലെ മുപ്പതോളം യുവ നര്‍ത്തകരുടെ ശാസ്ത്രീയ നൃത്ത പരിപാടി ‘നര്‍ത്തിത’ ഗുരുവായൂര്‍ അമ്പലത്തില്‍ അരങ്ങേറുന്നു. ജൂലൈ 13 തിങ്കളാഴ്ച ഗുരുവായൂരിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 04:30 നാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0091-9544208745, 0091-9495528314 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

May 24th, 2009

തിരുവനന്തപുരം എക്സ്പാട്രി യേറ്റ്സ് അസോസിയേഷന്‍ ഷാര്‍ജ വനിതാ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന മത്സരം ടെക്സാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് ആര്‍. നൗഷാദ് ഉദ്ഘാടനം ചെയ്തു. ടോം ദാസന്‍, റൂബണ്‍ ഗോമസ്, ബീബി ജാന്‍ എന്നിവര്‍ പ്രസംഗിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 3123

« Previous « ജിസിസി യൂണിയനില്‍ ചേരാന്‍ യു.എ.ഇ. തയ്യാര്‍
Next Page » മര്‍കസ് പ്രചാരണ കണ്‍വെന്‍ഷന്‍ » • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
 • നര്‍മ്മ സന്ധ്യ ദുബായില്‍
 • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
 • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
 • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
 • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
 • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
 • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
 • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
 • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
 • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
 • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
 • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
 • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
 • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
 • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
 • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
 • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
 • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
 • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം • Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine