പാഠം 1 – കെ. മുരളീധരന്റെ തിരിച്ചു വരവ് കോണ്‍ഗ്രസ്സിന് ഗുണകരമാവില്ല – ആര്യാടന്‍ ഷൌക്കത്ത്

December 9th, 2009

aryadan-shaukathസംഘടനയുടെ അച്ചടക്ക നടപടിക്ക് വിധേയനായി 6 വര്‍ഷത്തേയ്ക്ക് പുറത്താക്കപ്പെട്ട കെ. മുരളീധരനെ ഇപ്പോള്‍ തിരിച്ചെടുക്കുന്നത് ശരിയായ നടപടിയല്ലെന്ന് ആര്യാടന്‍ ഷൌക്കത്ത് അഭിപ്രായപ്പെട്ടു. സംഘടനയില്‍ നിന്നും പുറത്തു പോയവര്‍ മടങ്ങി വരുന്നത് പോലെയല്ല 6 വര്‍ഷത്തേയ്ക്ക് പുറത്താക്കപ്പെട്ട ഒരാളെ തിരിച്ചെടുക്കുന്നത്. മുരളീധരന്‍ തിരിച്ചു വന്നത് കൊണ്ട് കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടാവും എന്ന് താന്‍ കരുതുന്നില്ല. അതു പോലെ തിരിച്ചു വന്നില്ലെങ്കിലും ഒരു നഷ്ടവും ഉണ്ടാകില്ല. എന്തായാലും മുരളീധരന്‍ കോണ്‍ഗ്രസ്സില്‍ ഒരു അനിവാര്യ ഘടകമല്ല എന്ന് ഇതിനോടകം വ്യക്തമായതാണ്. 6 വര്‍ഷം കഴിഞ്ഞിട്ട് വേണമെങ്കില്‍ തിരിച്ചു വരുന്നതില്‍ കുഴപ്പമില്ല എന്നും ഷൌക്കത്ത് കൂട്ടിച്ചേര്‍ത്തു.
 
സ്ത്രീധന വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പ്രസിദ്ധമായ നിലമ്പൂര്‍ പഞ്ചായത്തിന്റെ സാരഥിയായ ആര്യാടന്‍ ഷൌക്കത്തിന് അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ദുബായ് ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
 
e പത്രം ആര്യാടന്‍ ഷൌക്കത്തുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ:
 

aryadan-shaukath

ആര്യാടന്‍ ഷൌക്കത്ത്

 

  • താങ്കളുടെ സിനിമകളില്‍ എല്ലാം തന്നെ മതപരവും സാമുദായികവുമായ വിഷയങ്ങള്‍ പ്രമേയമായി തെരഞ്ഞെടുക്കുന്നത് എന്തു കൊണ്ട്?
     
    മതവുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുന്നതല്ല. എന്റെ ചുറ്റുപാടും കാണുന്ന കുറേ സംഭവങ്ങള്‍, അത് കൊണ്ടുണ്ടാവുന്ന കുറേ വേദനകള്‍, പ്രശ്നങ്ങള്… ഇവയെല്ലാമാണ് എന്റെ സിനിമയിലെ പ്രമേയങ്ങളായിട്ട് വന്നിട്ടുള്ളത്. അത് സ്വാഭാവികമായി മതവുമായി ബന്ധപ്പെട്ട വിഷയം ആയി പ്പോയി എന്ന് മാത്രം.
  •  

  • ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് മത സാമുദായിക വിഭാഗങ്ങളുടെ എതിര്‍പ്പിനു കാരണമാകുകയും താങ്കളുടെ രാഷ്ട്രീയ ജീവിതത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യില്ലേ?
     
    ഞാന്‍ ഒരു കാര്യം പറയുമ്പോള്‍, അതു കൊണ്ട് എനിക്കെന്ത് ഗുണം എന്ന് ഞാന്‍ നോക്കിയിട്ടില്ല. അത് പലപ്പോഴും മറ്റാരും പറയാതിരിക്കുകയും, നിര്‍ബന്ധമായും പറയണമെന്ന് തോന്നുകയും ചെയ്തത് കൊണ്ടാണ് എനിക്കത് പറയേണ്ടി വന്നത്. ആര്‍ക്കൊകെ ഇത് കൊണ്ട് അപ്രിയം ആകുന്നു, ആര്‍ക്കൊക്കെ ഇത് പ്രിയം‌കരമാവുന്നു എന്ന കാര്യം ഞാന്‍ ഇതു വരെ ആലോചിച്ചിട്ടില്ല. അത് കൊണ്ട് എനിക്കുണ്ടാവുന്ന നഷ്ടമെന്ത്, എനിക്കുണ്ടാവുന്ന ലാഭമെന്ത് എന്നും ഞാന്‍ ഇതു വരെ അന്വേഷിച്ചിട്ടില്ല. സ്വാഭാവികമായും നിര്‍ബന്ധമായും ഇവ പറയേണ്ടത് കൊണ്ടാണ് ഞാന്‍ അത് പറയാന്‍ ഇടയായത്.
  •  

  • റിലയന്‍സ് പോലുള്ള വന്‍ കിട കുത്തക കമ്പനികള്‍ മലയാള സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് കടന്നു വരുന്നതിനെ കുറിച്ച്?
     
    ഒരു ഭാഗത്ത് നമ്മള്‍ ഇത്തരം പാരലല്‍ സിനിമകളെ, അല്ലെങ്കില്‍ അക്കാഡമിക് സിനിമകളെ പ്രോത്സാഹിപ്പിയ്ക്കാന്‍ ആരുമില്ല എന്ന് പറഞ്ഞ് നിലവിളിക്കുകയും, അതേ സമയം റിലയന്‍സ് പോലുള്ള കമ്പനികള്‍ ഇതിനു വേണ്ടി രംഗത്ത് വരികയും ചെയ്യുമ്പോള്‍ അത് അധിക്ഷേപിക്കുകയും ചെയ്യുന്നത് ശരിയല്ല.
  •  

  • സിനിമ ഇത്തരത്തില്‍ ഒരു വന്‍‌കിട കോര്‍പ്പൊറേറ്റ് വ്യവസായം ആവുന്നത് ഇവിടത്തെ ചെറുകിട നിര്‍മ്മാതാക്കളെ പ്രതികൂലമായി ബാധിക്കില്ലേ?
     
    ഒരിക്കലുമില്ല. അതെങ്ങനെ ബാധിക്കാനാ? റിലയന്‍സ് അല്ലല്ലോ കഥ എഴുതുന്നത്? ഡയറക്ടര്‍ കൊടുക്കുന്ന കഥ റിലയന്‍സ് പ്രൊഡ്യൂസ് ചെയ്യുക മാത്രമല്ലേ ചെയ്യുന്നുള്ളൂ. ഡയറക്ടര്‍ പറയുന്ന കഥ, ഡയറക്ടര്‍ ചെയ്യുന്ന ഡയറക്ഷന്‍, അതില്‍ റിലയന്‍സിനൊരു പങ്കുമില്ല. റിലയന്‍സിന് ആവശ്യം നല്ല ഒരു ക്ലാസ്സിക് സിനിമ ഉണ്ടാവുക എന്നതാണ്.
  •  

  • ലോ ബഡ്ജറ്റ് സിനിമയാണല്ലോ പലപ്പോഴും സമാന്തര സിനിമയായിട്ടും കലാമൂല്യമുള്ളത് എന്ന് പറയപ്പെടുന്ന സിനിമയായിട്ടും വരുന്നത്. അത്തരമൊരു സിനിമാ ശാഖ തന്നെ ഇല്ലാതാവാന്‍ ഉള്ള ഒരു സാധ്യതയില്ലേ?
     
    ഒരിക്കലുമില്ല. നമുക്ക് നല്ല സാങ്കേതിക വിദഗ്ദ്ധരുണ്ട്, സാങ്കേതിക വിദ്യയുണ്ട്, പക്ഷെ അത്തരം സാങ്കേതിക വിദ്യയും സാങ്കേതിക വിദഗ്ദ്ധരെയും ഉപയോഗിച്ച് നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ കഴിയാത്തത്, ഇത്തരം നല്ല സിനിമകള്‍ക്കുള്ള ബഡ്ജറ്റ് ഇല്ലാത്തത് കൊണ്ടാണ്. അത് തിയേറ്ററില്‍ ഓടുകയില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. സ്വാഭാവികമായും ഇത്തരം സിനിമകള്‍ക്ക് നല്ല ടെക്നോളജിയെയും നല്ല ടെക്നോളജിസ്റ്റിനെയും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പ്രൊഡ്യൂസര്‍ വരുന്നത് രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് വേണ്ടത്.
  •  

  • കലാകാരന്മാരുടെ സംഘടനകളെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനു കീഴില്‍ കൊണ്ടു വരുന്നത് വഴി സിനിമയില്‍ നടക്കുന്ന രാഷ്ട്രീയ വല്‍ക്കരണ ത്തെ പറ്റി?
     
    ട്രേഡ് യൂണിയന്‍ എന്നു പറഞ്ഞാല്‍ തൊഴിലാളികള്‍ സംഘടിക്കുകയും, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമ്മേളിക്കുകയും, അതിനു വേണ്ടി പോരാടുകയും ചെയ്യുന്നത് എന്ന നിലയില്‍ ഇത് ഏറ്റവും സ്വാഗതാര്‍ഹമാണ്. പക്ഷെ, സിനിമ പോലുള്ള ഒരു വ്യവസായത്തില്‍, ഒരു വ്യവസായം എന്ന് പറയുമ്പോല്‍ അവിടെ ഒരു പ്രോഡക്ട് വേണം, ഒരു മാനുഫാക്ച്ചറിംഗ് വേണം, അതിനൊരു വിതരണം വേണം. ഒരു പ്രോഡക്ട് മാര്‍ക്കറ്റില്‍ ഇറക്കുന്നത് പോലെയല്ല സിനിമ ഇറക്കുന്നത്. ഏത് പ്രോഡക്ട് ഇറക്കുകയാണെങ്കിലും, ഒരു കമ്പനി ഇറക്കുന്ന പ്രോഡക്ടിന് ചില മാര്‍ക്കറ്റുകള്‍ എന്തായാലും ഉണ്ടാവും. എന്നാല്‍ സിനിമ അത്തരം ഒരു വ്യവസായമല്ലല്ലോ. അപ്പോള്‍ സ്വാഭാവികമായും അത്തരം പ്രതിസന്ധികള്‍ ഉള്ള ഒരു വ്യവസായത്തെ പരിരക്ഷിക്കാന്‍ ആണ് ഇത്തരം സംഘടനകളുടെ ആവശ്യമുള്ളത്. അല്ലാതെ ഇതിനെ തകര്‍ക്കാനല്ല. തകര്‍ക്കുന്ന നിലപാടുകള്‍ക്ക് ഈ സംഘടനാ സംവിധാനങ്ങള്‍ പോകുകയാണെങ്കില്‍ അത് ഒരിക്കലും അംഗീകരിക്കാന്‍ പാടില്ല. അതേ സമയം, സിനിമാ വ്യവസായത്തെ നില നിര്‍ത്താന്‍ ആണ് ഇത്തരം തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ അത് സ്വാഗതാര്‍ഹമാണ്.
  •  

  • സിനിമ എന്നത് വെറും ഒരു വ്യവസായം എന്നതിലുപരി സമൂഹത്തില്‍ അത്രയധികം സ്വാധീനം ചെലുത്തുന്ന ഒരു മാധ്യമം ആണല്ലോ. ആ നിലയ്ക്ക് രാഷ്ട്രീയ സംഘടനകള്‍ സിനിമാ വ്യവസായത്തെ ഏറ്റെടുക്കുക എന്നതില്‍ ഒരു അപകടമില്ലേ?
     
    അതിലൊന്നും കാര്യമില്ല. മദ്രാസില്‍ വളരെ ശക്തമാണ് സിനിമയിലെ സംഘടനാ സംവിധാനം. അത് ഒരിക്കലും അവിടത്തെ സിനിമാ വ്യവസായത്തെ ബാധിച്ചിട്ടില്ലല്ലോ. മലയാളത്തില്‍ കൊടുക്കുന്നതിന്റെ ഇരട്ടി ബാറ്റ കൊടുക്കണം തമിഴില്‍. പക്ഷെ അത് ഒരിക്കലും അവിടെ സിനിമാ സംവിധാനത്തെ ബാധിച്ചിട്ടില്ല.
  •  

  • താങ്കളുടെ സിനിമകള്‍ സാമ്പത്തികമായി വിജയമായിരുന്നുവോ?
     
    എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സാമ്പത്തിക ലാഭം നോക്കിയിട്ടല്ല സിനിമകള്‍ എടുത്തത്. പക്ഷെ എന്റെ മൂന്ന് സിനിമകളും ബ്രേക്ക് ഈവണ്‍ ആയിരുന്നു.
  •  

  • താങ്കളുടെ അടുത്ത ചിത്രത്തെ പറ്റി?
     
    എന്റെ രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ടി. വി. ചന്ദ്രനും ഒരു ചിത്രം സംവിധാനം ചെയ്തത് ജയരാജും ആണ്. അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് പുതിയ ഒരാളാണ്. രണ്ട് തീം മനസ്സിലുണ്ട്. ഒന്ന് ഒരു ഇന്റര്‍നാഷണല്‍ സബ്ജക്ട് ആണ്. ഒന്ന് സ്ത്രീധനവുമായി ബന്ധപെട്ട, പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട ഒരു സബ്ജക്ട് ആണ്. പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട ഡൌറി ഇഷ്യു ആണെങ്കില്‍ സ്വാഭാവികമായിട്ടും അതിന്റെ ഒരു ഭാഗം പ്രധാനമായും പ്രവാസികളെ പറ്റി തന്നെയാണ് പരാമര്‍ശിക്കുന്നത്. അതിന്റെ ഒരു വലിയ ഭാഗം യു.എ.ഇ. യില്‍ വെച്ചു തന്നെ ഷൂട്ട് ചെയ്യണം എന്നാണ് വിചാരിക്കുന്നത്.
  •  

  • സ്ത്രീധന രഹിത ഗ്രാമമായി നിലമ്പൂര്‍ പ്രഖ്യാപിക്കപ്പെട്ടല്ലോ. എന്നാല്‍ വാസ്തവത്തില്‍ സ്ത്രീധന വിരുദ്ധ മുന്നേറ്റം എത്രത്തോളം ഫലവത്താണ്? കേരളത്തിലെ സാക്ഷരതാ മുന്നേറ്റത്തിന്റെ ഫലമായി എല്ലാവരും സ്വന്തം പേര് എഴുതാന്‍ പഠിച്ചു എന്ന് പറയുന്നത് പോലെ ഉപരിപ്ലവമായ ഒരു മുന്നേറ്റം മാത്രമായി ഒതുങ്ങുകയായിരുന്നുവോ നിലമ്പൂരിലെ സ്ത്രീധന വിരുദ്ധ മുന്നേറ്റം?
     
    ഒരിക്കലും സ്ത്രീധന രഹിത ഗ്രാമമായി എന്റെ ഗ്രാമം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ലോകത്തില്‍ വര്‍ഷങ്ങളായി നില നില്‍ക്കുന്ന സ്ത്രീധനം ഒരു ഗ്രാമത്തില്‍ മാത്രം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയും എന്ന് യാതൊരു വ്യാമോഹവും ഞങ്ങള്‍ക്കില്ല. പക്ഷെ, എന്റെ ഗ്രാമത്തില്‍ 97 ശതമാനം വിവാഹങ്ങളും സ്ത്രീധന വിവാഹങ്ങള്‍ ആയിരുന്നത് കൊണ്ട് ഒരു വര്‍ഷം 25 കോടി രൂപയുടെ കടബാധ്യത സാധാരണക്കാരന് വരുന്നു. ഇതില്‍ നിന്നും ഇവനെ രക്ഷിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ എന്ന ആലോചനയുടെ ഭാഗമായിട്ടാണ് സ്ത്രീ ധന രഹിത ഗ്രാമം എന്ന പദ്ധതി ഉണ്ടായത്. അതിന്റെ റിസള്‍ട്ട് ഉണ്ടായിട്ടുമുണ്ട്. 97 ശതമാനം സ്ത്രീധന വിവാഹങ്ങള്‍ ആയിരുന്നത് ഇപ്പോള്‍ 62 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇനിയും ഇത് തുടരുവാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്.
  •  

  • നിലമ്പൂര്‍ പോലുള്ള സഥലങ്ങളില്‍ ഭൂ മാഫിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
     
    മാഫിയയൊന്നും നിലമ്പൂരില്‍ ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഈ പുതിയ കാലഘട്ടത്തിലെ ഒരു പ്രയോഗമാണ് എന്തു പറഞ്ഞാലും അതിനോട് കൂടെ ഒരു മാഫിയ എന്ന്‍ കൂട്ടി ചേര്‍ക്കുന്നത്. അത്തരം വ്യാപകമായ ഒരു മാഫിയ ഇവിടെ ഭൂമി കച്ചവട രംഗത്ത് ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം, മാഫിയ എന്ന് പറയുന്നത് ഇപ്പോള്‍ ദുബായില്‍ ഒക്കെ സംഭവിച്ചത് പോലെ കൃത്രിമമായി റിയല്‍ എസ്റ്റേറ്റ് വില സൃഷ്ടിക്കുകയും, അതിലൂടെ ഒരു ബൂമിംഗും ഉണ്ടാക്കുന്ന ഒരു സംഭവമാണ്.
  •  

  • അത്തരത്തില്‍ ഉള്ള ഒരു ബൂമിംഗ് കേരളത്തിലും ഉണ്ടായിട്ടില്ലേ?
     
    കേരളത്തില്‍ ഉണ്ടായിട്ടില്ല. കേരളത്തിലെ ഗ്രാമങ്ങളില്‍ ഇല്ല. കൊച്ചിയിലൊക്കെ ഉണ്ട് എന്ന് കേള്‍ക്കുന്നുണ്ട്.
  •  

  • സാധാരണക്കാരന് താങ്ങാന്‍ ആവുന്നതിലധികമായി ഭൂമി വില ഉയര്‍ന്നിട്ടുണ്ടല്ലോ?
     
    ഗ്രാമങ്ങളിലൊന്നും ഇങ്ങനെയൊരു ബൂമിംഗ് ഉണ്ടായിട്ടില്ല.
  •  

  • കെ. മുരളീധരന്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചു വരുന്നതിനെ പറ്റി?
     
    മുരളീധരന്‍ കോണ്‍ഗ്രസ്സിന് അനിവാര്യനല്ല എന്നു മാത്രമല്ല, മുരളീധരന്‍ തിരിച്ചു വന്നത് കൊണ്ട് കോണ്‍ഗ്രസ്സിന് ഒരു നേട്ടവും ഉണ്ടാവാന്‍ പോകുന്നുമില്ല. അത് പോലെ, മുരളീധരന്‍ തിരിച്ചു വന്നില്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. കോണ്‍ഗ്രസ്സിന് ഒരു നഷ്ടവും ഉണ്ടാവാന്‍ പോകുന്നില്ല.
  •  

  • മുരളീധരന്റെ തിരിച്ചു വരവിനെ സംഘടനയില്‍ നിന്നും പുറത്തു പോയവരുടെ തിരിച്ചു വരവിനെ പോലെ സാമാന്യവല്‍ക്കരിക്കാന്‍ കഴിയുമോ?
     
    തീര്‍ച്ചയായും ഇത് സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. കാരണം, കോണ്‍ഗ്രസ്സ് 6 വര്‍ഷത്തേയ്ക്ക് നടപടി എടുത്ത ഒരാളാണ് മുരളീധരന്‍. സംഘടനയില്‍ നിന്നും പുറത്തു പോയവര്‍ തിരികെ വരുന്നത് പോലെയല്ല മുരളീധരന്റെ തിരിച്ചു വരവ്. 6 വര്‍ഷം കഴിഞ്ഞിട്ട് വേണമെങ്കില്‍ വന്നോട്ടെ. യാതൊരു കുഴപ്പവുമില്ല.
  •  

  • ജനാധിപത്യ സംവിധാനത്തില്‍ സാമുദായിക മത നേതൃത്വം ഇടപെടുന്നതിനെ പറ്റി താങ്കളുടെ അഭിപ്രായം?
     
    ഒരിക്കലും ഇടപെടാന്‍ പാടില്ല. മതത്തെ പൂര്‍ണ്ണമായും ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതാണ് സെക്കുലറിസം എന്ന കാഴ്‌ച്ചപ്പാട്. മതം ഒരുവന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണ്, അവന്റെ വ്യക്തി നിഷ്ഠയുമായി ബന്ധപ്പെട്ട കാര്യമാണ് മതം. ഭരണകൂടം എന്ന് പറയുന്നത്, രാജ്യത്തെ ഭരണഘടനയുമായി ബന്ധപ്പെട്ട്, പൊതുവായി മനുഷ്യരെല്ലാവര്‍ക്കും ജീവിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു സംവിധാനമാണ്. മതം തികച്ചും വ്യക്തിപരമാണ്. അത് വ്യക്തി നിഷ്ഠമാണ്.
  •  

  • ചരിത്രപരമായി ഇന്ത്യയില്‍ ജനങ്ങളെ ഒരു പൊതു ആശയത്തിനു കീഴില്‍ കൂട്ടായി നിര്‍ത്തിയ ഒരു സംവിധാനമാണ് മതം എന്ന നിലക്ക് ജനാധിപത്യത്തില്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് പ്രസക്തിയില്ലേ?
     
    ജനാധിപത്യത്തില്‍ മതത്തിന്റെ പേരിലുള്ള കൂട്ടായ്മയേക്കാള്‍, മതത്തിനപ്പുറത്ത്, മതേതരത്വത്തില്‍ അധിഷ്ഠിതമായ ഒരു കൂട്ടായ്മയാണ് വേണ്ടത്. എല്ലാ മതങ്ങളുടെയും കൂട്ടായ്മയാണ് ഉണ്ടാവേണ്ടത്. ഒരു പ്രത്യേക മതത്തിന്റെ പേരില്‍ ആളുകള്‍ സംഘടിക്കുന്നതിനേക്കാള്‍, എല്ലാ മതങ്ങളും ഒരുമിച്ച് പരസ്പരം സഹിഷ്ണുതയോട് കൂടി ജീവിക്കുന്ന ഒരു സംവിധാനം ഉണ്ടാവണമെങ്കില്‍, എല്ലാ മതങ്ങളെയും ഒരുമിച്ച് നിര്‍ത്തുന്ന ഒരു രേഖയാണ് ഉണ്ടാവേണ്ടത്. അതാണ് മതേതരത്വം.

 


  • ഫോട്ടോ : പകല്‍‌കിനാവന്‍
  • ഗവേഷണം : എസ്. കുമാര്‍

Interview with Aryadan Shaukkath


 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാധാരണക്കാരുടെ പ്രതിനിധിയായി തട്ടത്താഴത്ത് ഹുസ്സൈന്‍ ചേംബറിലേക്ക് മത്സരിക്കുന്നു

December 6th, 2009

hussainഅബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്റ്റര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ്, ഡിസംബര്‍ 7 തിങ്കളാഴ്ച നടക്കുകയാണ്. വിദേശ പൌരന്‍മാര്‍ക്ക് തീര്‍ത്തും ജനാധിപത്യ രീതിയില്‍ മല്‍സരിക്കാനും, തിരഞ്ഞെടുക്ക പ്പെടാനുമുള്ള ഈ അസുലഭ അവസരം മിഡില്‍ ഈസ്റ്റില്‍ ലഭ്യമായ ഏക രാജ്യം യു. എ. ഇ. യിലാണ്. അബുദാബി എമിറേറ്റിലെ വ്യാപാരികളില്‍ മലയാളി കളായി നാലു പേര്‍ മല്‍സര രംഗത്തുണ്ട്.

ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ തട്ടത്താഴത്ത് ഹുസ്സൈന്‍ എന്ന ഹുസ്സൈന്‍ ഞാങ്ങാട്ടി രിയുമായി e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.

  • ഈ തിരഞ്ഞെടുപ്പില്‍ തട്ടത്താഴത്ത് ഹുസ്സൈന്‍ മല്‍സരിക്കാന്‍ ഉള്ള കാരണം വ്യക്തമാക്കാമോ?

    ചേംബറില്‍ മെംബര്‍ മാരായ എല്ലാ കച്ചവടക്കാര്‍ക്കും – അത് ചെറുകിട സ്ഥാപനമെന്നോ, വന്‍ കിട സ്ഥാപനമെന്നോ വേര്‍ തിരിവില്ലാതെ – ഈ മല്‍സരത്തില്‍ ഭാഗമാവാനുള്ള അവകാശം ഇവിടുത്തെ ബഹുമാന്യരായ ഭരണാധി കാരികള്‍ നമുക്കു നല്കുന്നുണ്ട്. ചേംബറില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും എസ്. എം. എസ്. വഴിയും ഇമെയില്‍ വഴിയും അവിടെ നിന്നും സന്ദേശങ്ങള്‍ വരുന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ ഷമായി ഇവിടെ ബിസിനസ്സ് ചെയ്തു വരുന്ന എനിക്കും ചേംബറില്‍ നിന്നും ലഭിച്ച ഒരു സന്ദേശം അനുസരിച്ച് ഞാനും പത്രിക സമര്‍പ്പി ക്കുകയാണ് ഉണ്ടായത്.

  • ശക്തമായ ഒരു മല്‍സര മാണല്ലൊ ഇപ്രാവശ്യം രൂപപ്പെട്ടു വന്നിരി ക്കുന്നത്? എതിര്‍ പക്ഷത്ത് ശക്തനായ സ്ഥാനാ ര്‍ത്ഥിയും. മലയാളത്തിലെ പത്ര – ശ്രവ്യ മാധ്യമങ്ങള്‍ എല്ലാം നിറഞ്ഞു നില്ക്കുന്ന പരസ്യ പ്രചരണങ്ങളും. ഇതിനിടെ താങ്കള്‍ക്ക് വിജയം പ്രതീക്ഷിക്കാമോ?

    ഇവിടെ പരസ്‌പരം മല്‍സരി ക്കുകയല്ല. ചേംബറിലെ വാലീഡ് മെംബറായ ഏതൊരാള്‍ക്കും ഈ മല്‍സരത്തില്‍ ഭാഗമാവാം. ആകെയുള്ള 15 സീറ്റുകളില്‍ പതിമൂന്ന് സീറ്റുകള്‍ യു. എ. ഇ. സ്വദേശി കള്‍ക്കാണ്. രണ്ടു സീറ്റുകളാണ് വിദേശി കള്‍ക്കുള്ളത്. ഈ രണ്ടു സീറ്റിലേക്ക് 13 പേര്‍ മല്‍സര രംഗത്തുണ്ട്. അതില്‍ ഒരു വനിത സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 7 പേര്‍ മറ്റു വിവിധ അറബ് രാജ്യക്കാരാണ്. ബാക്കിയുള്ള ആറു പേരില്‍ നാലു പേര്‍ മലയാളികളും.

    വിദേശികളായ നമുക്ക് യു. എ. ഇ. ഗവണ്‍മെന്റ് ചെയ്തു തരുന്ന മഹത്തായ സൌകര്യങ്ങളില്‍ വളരെ പ്രാധാന്യ മേറിയ ഒരു കാര്യമാണ്, ചേംബറിലെ ഈ രണ്ട് സീറ്റുകള്‍. ജനാധിപത്യ രീതിയില്‍ മല്‍സരിക്കാനും, തിരഞ്ഞെടു ക്കപ്പെടാനും ഉള്ള ഒരു സുവര്‍ണ്ണാ വസരം കൂടിയാണല്ലോ ഇത്.

    ഈ അവസരം എല്ലാ മെംബര്‍ മാര്‍ക്കും ഉപയോഗിക്കാന്‍, ബഹുമാന്യരായ ഭരണാധി കാരികള്‍ സൌകര്യം ചെയ്തു തരുമ്പോള്‍, അതു കൊണ്ടുള്ള പ്രയോജനങ്ങള്‍ സാധാരണ ക്കാരായ നമ്മുടെ സഹോദര ന്‍മാര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ഒരു പൊതു പ്രവര്‍ത്തകന്റെ മനസ്സോടെ ഞാന്‍ മുന്നിട്ടിറങ്ങി എന്നു മാത്രം. ഞാന്‍ ആരെയെങ്കിലും തോല്‍ പ്പിക്കാന്‍ വേണ്ടി രംഗത്തു വന്നതല്ല. ഓരോരു ത്തര്‍ക്കും വിനിയോ ഗിക്കാവുന്ന രണ്ടു വോട്ടുകളില്‍ ഒരു വോട്ട് എനിക്കു തരണം എന്നു മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ. മാത്രമല്ല ചേംബറിന്റെ നിയമങ്ങള്‍ അനുസരിച്ച് മാത്രമേ ഞാനും പരസ്യ പ്രചരണം ചെയ്തിട്ടുള്ളൂ. ചേംബറിന്റെ ഈ സൈറ്റില്‍ സന്ദര്‍ ശിച്ചാല്‍ അതിന്റെ വിശദ വിവരങ്ങള്‍ അറിയാം. സാധാരണക്കാരായ, ചെറുകിട കച്ചവടക്കാരായ നമ്മുടെ സഹോദരങ്ങളുടെ സഹായത്താല്‍ വിജയം ഉണ്ടാവും എന്നുള്ള ശുഭ പ്രതീക്ഷ യില്‍ തന്നെയാണു ഞാന്‍.

  • ചെറുകിട ക്കാരായ വ്യാപാരി വ്യവസാ യികള്‍ക്കു വേണ്ടി ചേംബറില്‍ എന്തൊക്കെയാണു താങ്കള്‍ക്കു ചെയ്യാനാവുക? ഒന്നു വിശദീകരിക്കാമോ?

    അനുദിനം വളര്‍ന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പദ് ശക്തിയാണു യു. എ. ഇ. ബഹുമാന്യരായ ഇവിടുത്തെ ഭരണാധി കാരികള്‍, എല്ലാ വിധ സൌകര്യങ്ങളും നമുക്ക് ചെയ്തു തരുന്നു. സമ്പദ് ഘടനയെ വളര്‍ത്തി ക്കൊണ്ടു വരുന്നതില്‍ അബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സ് വലിയ സംഭാവനകളാണു നല്കി വരുന്നത്. വലിപ്പ ച്ചെറുപ്പമില്ലാതെ, ഏതു വിധത്തിലുള്ള കച്ചവടക്കാരെയും ഇവിടേക്കു സ്വാഗതം ചെയ്യുന്നു, അവര്‍ക്കു സുഗമമായി പ്രവര്‍ത്തിക്കാന്‍ വേണ്ടുന്ന സഹായ സഹകരണങ്ങള്‍ നല്കി വരുന്നു. നമ്മുടെ ചെറുകിട വ്യാപാരി വ്യവസായികള്‍ അതു വേണ്ട വിധത്തില്‍ ഉപയോഗ പ്പെടുത്തുന്നുണ്ടൊ എന്നു വരെ എനിക്കു തോന്നിയ പ്പോഴാണ്, സാധാരണക്കാരുടെ പ്രതിനിധിയായി, ഇവിടത്തെ നിയമം അനുശാസിക്കുന്ന എല്ലാ സൌകര്യങ്ങളും അവര്‍ക്കു ലഭ്യമാക്കാന്‍ എന്നാല്‍ കഴിയുന്നതു ചെയ്യണം എന്നുള്ള ആഗ്രഹവും എനിക്കുണ്ട്.

    കാലാനു സൃതമായ മാറ്റങ്ങള്‍ ക്ക് നമ്മുടെ ചെറുകിട കച്ചവടക്കാര്‍ പലപ്പോഴും തയ്യാറാവുന്നില്ല. ഏതു രീതിയില്‍ തുടങ്ങിയോ, അവിടെ തന്നെ വര്‍ഷങ്ങളായി നിലച്ചു പോയിരിക്കുന്ന നിരവധി പേരെ എനിക്കറിയാം. ഇവിടെ നമുക്കായി നല്കി വരുന്ന നിരവധി ആനുകൂല്യങ്ങള്‍ ഞങ്ങളെ പ്പോലുള്ള സാധാരണ കച്ചവട ക്കാരിലേക്ക് എത്തി പ്പെടാതെ പോകുന്നത് സാധാരണ ക്കാരുടെ ഒരു പ്രതിനിധിയുടെ അഭാവം കൊണ്ടാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതു കൊണ്ടു തന്നെ അവരുടെ പ്രതിനിധി യായിട്ടാണു ഞാന്‍ മല്‍സര രംഗത്തുള്ളത്. ചെറുകിട ക്കാര്‍ അഭിമുഖീ കരിക്കുന്ന പ്രശ്നങ്ങളെ ക്കുറിച്ച് അന്വേഷി ക്കാനും, ചേംബറിനും കച്ചവടക്കാര്‍ക്കും ഇടയില്‍ ഒരു മീഡിയേറ്റര്‍ ആയി നില്ക്കാനും എനിക്കു കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തീര്‍ത്തും സൌഹൃദ പരമായ ഒരു മല്‍സരമാണ് ഇവിടെ നടക്കുന്നത്.

ഡിസംബര്‍ 7 തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന ” ഇലക്ഷന്‍ 2010 ” ന്റെ പോളിംഗ് സ്റ്റേഷനുകള്‍ അബു ദാബി നാഷനല്‍ എക്സിബിഷന്‍ സെന്റര്‍, അല്‍ ഐന്‍ അല്‍ ഖുബൈസി എക്സിബിഷന്‍ സെന്റര്‍, ബദാ സായിദിലെ അല്‍ ദഫറാ സ്പോര്‍ട്സ് ക്ളബ്ബ് എന്നിവിട ങ്ങളിലാണ്. എല്ലാ പ്രതിസന്ധികളേയും അതി ജീവിച്ച് മുന്നോട്ട് കുതിക്കുന്ന യു. എ. ഇ. യുടെ സമ്പദ് ഘടനയില്‍ സ്വദേശി കളോടൊപ്പം, വിദേശികളും കൈയ്യോടു കൈ ചേര്‍ന്ന് നില്‍ക്കണം. നമ്മുടെ പോറ്റമ്മയായ ഈ രാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി കഠിന പ്രയത്നം ചെയ്യുവാന്‍ ഓരോ പ്രവാസി സഹോദരങ്ങളും തയ്യാറാവ ണമെന്നും എല്ലാ വ്യാപാരി വ്യവസായി കളും സമയത്തു തന്നെ വോട്ടു ചെയ്ത് നമ്മുടെ കടമ നിറവേറ്റ ണമെന്നും തട്ടത്താഴത്ത് ഹുസ്സൈന്‍ അഭ്യാര്‍ത്ഥിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഹുസ്സൈന്‍, അബു ദാബിയിലെ പൊതു രംഗത്ത്, വിശിഷ്യാ ആതുര സേവന രംഗത്തെ ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളുമായ് സഹകരിച്ചു വന്നതിന്റെ പശ്ചാത്തലത്തില്‍ ഇവിടുത്തെ സാധാരണ ക്കാരന്റെ ഹൃദയ മിടിപ്പ് തൊട്ടറിഞ്ഞ അനുഭവങ്ങളില്‍ നിന്നും തനിക്കു വിജയം നേടാനാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ്.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


Thatta Thazhath Hussain – Representing the small scale businessmen in the U.A.E.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« അബുദാബി ചേംബര്‍ ഓഫ് കോമേഴ്സിലേക്ക് നാളെ തെരഞ്ഞെടുപ്പ്
ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം ഒന്‍പതിന് ആരംഭിക്കും; മലയാളത്തില്‍ നിന്ന് കുട്ടിസ്രാങ്ക്. »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine