ക്യൂമാസ് ഖത്തര്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

December 11th, 2009

deepa-gopalan-wadhwaഖത്തറിലെ മയ്യഴിക്കാരുടെ പ്രമുഖ സാംസ്കാരിക സംഘടനയായ ക്യൂമാസ് (ഖത്തര്‍ മാഹി സൌഹൃദ സംഗമം) ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഐ. സി. സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഉല്‍ഘാടനം ചെയ്തത് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയായ മിസ്സിസ് ദീപാ ഗോപാലന്‍ വാദ്വയായിരുന്നു.
 
പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും മലയാള നാടിന്റെ ഓര്‍മ്മ പ്പൂക്കാലത്തി ലേക്കുള്ള തിരിച്ചു പോക്കാണ് ഇത്തരം പരിപാടികള്‍ എന്നും, ക്യൂമാസിന്റെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ തൃപ്തി അറിയിക്കുന്നതായും അംബാസിഡര്‍ വ്യക്തമാക്കി.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
ക്യൂമാസ് പ്രസിഡണ്ട് എം. പി. സലീം, അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. അതോടനുബന്ധിച്ച് മഹിളകളുടെ പാചക മത്സരവും, വിദ്യാര്‍ത്ഥികളുടെ പ്രച്ഛന്ന വേഷ മത്സരവും, ചിത്ര രചനാ മത്സരവും, പ്രശ്നോത്തരിയും അരങ്ങേറി. രാജേഷ് കൊല്ലം, ആഷിഖ് മാഹി, നിഷാദ്, മൃദുല മുകുന്ദന്‍ തുടങ്ങിയ അനുഗ്രഹീത കലാകാരന്മാര്‍ നയിച്ച ഗാന സന്ധ്യയും സുരയ്യ സലീം, സീഷാന്‍ സലീം വിദ്യാര്‍ത്ഥി സംഘത്തിന്റെ കണ്ണഞ്ചിക്കുന്ന നൃത്തങ്ങളും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി. മന്മഥന്‍ മമ്പള്ളി നന്ദി അറിയിച്ചു.
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തര്‍ റെയില്‍വേ വികസന കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

November 23rd, 2009

doha-metroഖത്തര്‍ റെയില്‍വേ വികസന കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ ജര്‍മ്മന്‍ ദേശീയ റെയില്‍വേ കമ്പനിയായ ഡ്യൂഷെ ബാനുമായി കരാര്‍ ഒപ്പു വയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2016 ഓടെ ഖത്തറില്‍ ആദ്യ ട്രെയിന്‍ ഓടി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 2530 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ ത്തിലിരിക്കുന്ന ഖത്തര്‍ – ബഹ്റിന്‍ ക്രോസ് വേയുമായും നിര്‍ദ്ദിഷ്ട ജി.സി.സി. റെയില്‍ ശൃംഖലയുമായും പുതിയ റെയില്‍ പാത ബന്ധിപ്പിക്കും. 2026 ഓടെ മൂന്ന് ഘട്ടവും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഇഫ്താര്‍ സംഗമവും റഹ്‍മത്തുല്ല ഖാസിമിയുടെ റമദാന്‍ പ്രഭാഷണവും

September 11th, 2009

ദോഹ – ഖത്തര്‍ : ശൈഖ് താനി ബിന്‍ അബ്ദുല്ല ഫൌണ്ടേഷന്‍ ഫോര്‍ ഹൂമാനിറ്റേറിയന്‍ സര്‍വീസസ്, ഖത്തര്‍ അഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട് കേരള കള്‍ച്ചറല്‍ സെന്‍ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ കോഴിക്കോട് ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടറും പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനുമായ റഹ്‍മത്തുള്ള ഖാസിമി മുത്തേടം റമദാന്‍ പ്രഭാഷണം നടത്തുന്നു. പരിപാടിയില്‍ അഭ്യന്തര മന്ത്രാലയത്തിന്റെ ബോധവല്‍ക്കരണവും ഫിലിം പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്. 10/09/2009 വ്യാഴാഴ്‌ച്ച അല്‍അറബി ക്ലബ്ബില്‍ (ഗേറ്റ് നമ്പര്‍ 4, ബിര്‍ളാ സ്കൂളിന് പിന്‍വശം) വൈകുന്നേരം അഞ്ച് മണി മുതല്‍ പതിനൊന്ന് മണി വരെയാണ് പരിപാടി. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മഗ്‍രിബ്, ഇശാ, തറാവീഹ് നിസ്കാരം എന്നിവ ജമാ അത്തായി നിര്‍വ്വഹിക്കപ്പെടും.
 
ഉബൈദ് റഹ്മാനി, റിയാദ്
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

സ്നേഹ സാന്ത്വനം

August 21st, 2009

Deepa-Gopalanഖത്തര്‍ കെ. എം. സി. സി. സംഘടിപ്പിച്ച ‘സ്നേഹ സാന്ത്വനം’ പരിപാടിയില്‍ വിവിധ പദ്ധതികളായി 64 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. ആഗസ്റ്റ്‌ 19 ബുധനാഴ്ച രാത്രി എട്ടര മണിക്ക്‌ ഐ. സി. സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീമതി ദീപ ഗോപാലന്‍ വാധ്വ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു.
 
‘സാമൂഹ്യ സുരക്ഷാ പദ്ധതി’യില്‍ അംഗമായിരിക്കെ മരണമടഞ്ഞ ആറു പേരുടെ കുടുംബത്തിനു നാല് ലക്ഷം രൂപ വീതവും, ‘സ്നേഹപൂര്‍വ്വം കെ. എം. സി. സി’ പദ്ധതി പ്രകാരം നാല്‍‌പതു ലക്ഷം രൂപയും വിതരണം ചെയ്തു.
 

kmcc-qatar

kmcc-qatar kmcc-qatar

 
ഖത്തറില്‍ ജോലി ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും എന്ത് വിഷയത്തിലും യാതൊരു തടസ്സവുമില്ലാതെ നേരിട്ട് വരാവുന്ന അത്താണിയായി ഇന്ത്യന്‍ എംബസിയെ മാറ്റി എടുക്കണം എന്നതാണ് തന്റെ ആഗ്രഹമെന്നും, സ്വന്തം മാതാവായി കണ്ടു ഏതു വിഷയവുമായും തന്നെ സമീപിക്കാം എന്നുമുള്ള അംബാസ്സഡറുടെ പ്രസ്താവന കരഘോഷ ത്തോടെയാണ് സദസ്സ്‌ സ്വീകരിച്ചത്.
 
കെ. എം. സി. സി. ആക്ടിംഗ് പ്രസിഡന്‍ട് കെ. ടി. എ. ലത്തീഫ്‌ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എസ്‌. എ. എം. ബഷീര്‍ സ്വാഗതം പറഞ്ഞു. കെ. കെ ഉസ്മാന് ‍(ഇന്‍കാസ്), ബാബു രാജ് (സംസ്കൃതി), വര്‍ഗീസ്‌ (ഐ. സി. സി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പാറക്കല്‍ അബ്ദുള്ള, ഇഖ്ബാല്‍ ചേറ്റുവ എന്നിവര്‍ സന്നിഹിതരായിരുന്നു.
 
പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

മികച്ച ഇന്ത്യന്‍ പത്ര പ്രവര്‍ത്തകനുള്ള അവാര്‍ഡ് പി.വി.വിവേകാനന്ദിന്

July 16th, 2009

p-v-vivekanandഖത്തറിലെ കെ.സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഇന്ത്യന്‍ പത്ര പ്രവര്‍ത്തകനുള്ള അവാര്‍ഡിന് ഗള്‍ഫ് ടുഡേ പത്രാധിപര്‍ പി. വി. വിവേകാനന്ദും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പുരസ്ക്കാരത്തിന് ഖത്തറിലെ അലി ഇന്‍റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഈസയും അര്‍ഹരായി. പത്മശ്രീ സി. കെ. മേനോന്‍ ചെയര്‍മാനായുള്ള സമിതിയാണ് പുരസ്ക്കാരം നിര്‍ണ്ണയിച്ചത്. ഈ മാസം 31 ന് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് കെ. സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 1212345...10...Last »

« Previous « മനുഷ്യകടത്തിനെതിരെ കടുത്ത നടപടികള്‍ക്ക് യു.എ.ഇ
Next Page » സ്വലാത്തുന്നാരിയ മജ്ലിസ്‌ മൂന്നാം വാര്‍ഷിക സംഗമം മുസ്വഫയില്‍ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine