കുവൈത്ത് ഇസ്‍ലാമിക് സെന്‍റില്‍ ഇഫ്താര്‍

September 20th, 2009

kuwait-iftharകുവൈത്ത് സിറ്റി : ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത് എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ആചരിക്കുന്ന റമദാന്‍ ക്യാമ്പിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്ത്വാര്‍ മീറ്റും ദിക്റ് വാര്‍ഷികവും സംഘടിപ്പിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗര്‍ എന്ന നാമകരണം ചെയ്ത അബ്ബാസി യയിലെ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോ റിയത്തില്‍ വൈകീട്ട് നാല് മണിയോടെ ആരംഭിച്ച ദിക്റ് ദുആ സമ്മേളനത്തിന് ശംസുദ്ദീന്‍ ഫൈസി, മന്‍സൂര്‍ ഫൈസി, മുസ്തഫ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി. പിന്നീട് നടന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
 

kuwait-ramadan

 
നവ ലോക ക്രമത്തില്‍ മനുഷ്യന്റെ നഷ്ടപ്പെട്ടു പോയ ധര്‍മ്മ ബോധവും മൂല്യ വിചാരവും വീണ്ടെടു ക്കാനുള്ള സുവര്‍ണ്ണാ വസരമാണ് റമദാനെന്ന് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മനുഷ്യ മനസ്സിലെ നന്മയും സദാചാര മൂല്യങ്ങളും മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കാനും അതു വഴി ധന്യമായ ഒരു സാമൂഹിക ക്രമം സ്ഥാപി ച്ചെടുക്കാനും വ്രതത്തിലൂടെ സാധിക്ക ണമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. സെന്‍റര്‍ പ്രസിഡന്‍റ് ശംസുദ്ദീന്‍ ഫൈസിയുടെ അദ്ധ്യക്ഷ തയില്‍ നടന്ന ചടങ്ങില്‍ കുവൈത്തിലെ പ്രമുഖ അഭിഭാഷകന്‍ ജാബിര്‍ അല്‍ അന്‍സി മുഖ്യാതിഥി ആയിരുന്നു. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ , സിദ്ദീഖ് ഫൈസി കണ്ണാടിപ്പറമ്പ്, റഫീഖ് കോട്ടപ്പുറം, കുഞ്ഞി മുഹമ്മദ് കുട്ടി ഫൈസി, സത്താര്‍ കുന്നില്‍, എന്‍. എ. മുനീര്‍ സംബന്ധിച്ചു. ഓഡിറ്റോ റിയത്തില്‍ ഒരുക്കിയ സമൂഹ നോമ്പ് തുറയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. പ്രമുഖ പണ്ഡിതന്‍ മഅ്മൂന്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തി. മുഹമ്മദലി പുതുപ്പറമ്പ്, ബഷീര്‍ ഹാജി, ഇ. എസ്. അബ്ദു റഹ്‍മാന്‍, രായിന്‍ കുട്ടി ഹാജി, മുജീബ് റഹ്‍മാന്‍ ഹൈതമി, ശുക്കൂര്‍, അയ്യൂബ്, റാഫി, ഗഫൂര്‍ പുത്തനഴി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഇല്യാസ് മൗലവി സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്മള നന്ദിയും പറഞ്ഞു.
 
ഉബൈദ് റഹ്മാനി, ദുബായ്
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുവൈറ്റ് സ്പോണ്‍സര്‍ സമ്പ്രദായം നിര്‍ത്തലാക്കും

September 11th, 2009

Dr-Mohammad-Al-Afasiലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ അടിമത്തം എന്ന് വിശേഷിപ്പിക്കുന്ന സ്പോണ്‍സര്‍ഷിപ്പ് സംവിധാനം നിര്‍ത്തലാക്കുവാന്‍ കുവൈറ്റ് തയ്യാറാവുന്നു. ഇന്നലെ നടന്ന ഒരു പത്ര സമ്മേളനത്തില്‍ കുവൈറ്റ് തൊഴില്‍ മന്ത്രി മൊഹമ്മദ് അല്‍ അഫാസി അറിയിച്ചതാണ് ഈ കാര്യം. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ തൊഴില്‍ നിയമ പ്രകാരം തൊഴിലാളികള്‍ക്ക് സ്വയം സ്പോണ്‍സര്‍ ചെയ്യുവാന്‍ കഴിയും. ഇതോടെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍ തെരഞ്ഞെടുക്കുവാന്‍ തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവും. ഇപ്പോള്‍ നിലവിലിരിക്കുന്ന സ്പോണ്‍സര്‍ ഷിപ്പ് സംവിധാന പ്രകാരം വിദേശ തൊഴിലാളികള്‍ ഒരു സ്വദേശിയുടെ സ്പോണ്‍സര്‍ ഷിപ്പില്‍ ആയിരിക്കണം. ഇത് തൊഴിലാളികളെ തൊഴില്‍ ദാതാക്കളുടെ കരുണയില്‍ കഴിയുവാന്‍ നിര്‍ബന്ധിതരാക്കുന്നു.
 
ചില പ്രത്യേക വിഭാഗം തൊഴിലാളികളെ ആവും ഈ സമ്പ്രദായത്തില്‍ നിന്നും ഒഴിവാക്കുക എന്ന് മന്ത്രി വിശദീകരിച്ചു. ഏതെല്ലാം വിഭാഗം തൊഴിലാളികള്‍ക്കാവും ഈ ആനുകൂല്യം ലഭിയ്ക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കുവൈറ്റിലെ താമസ ദൈര്‍ഘ്യവും ചെയ്യുന്ന തൊഴിലിന്റെയും അടിസ്ഥാനത്തിലാവും സ്വയം സ്പോണ്‍സര്‍ ചെയ്യുവാനുള്ള അവകാശം തൊഴിലാളികള്‍ക്ക് ലഭിക്കുക. കുറ്റ വിമുക്തമായ രേഖകള്‍ ഉള്ളവരായിരിക്കണം എന്ന നിബന്ധനയും ഉണ്ടാവും.
 
മനുഷ്യാവകാശ നിഷേധമാണ് നിലവിലെ സ്പോണ്‍സര്‍ സമ്പ്രദായം എന്ന് പറഞ്ഞ മന്ത്രി ഈ സംവിധാനം തൊഴിലാളികള്‍ക്ക് നിയമം അനുവദിക്കുന്ന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നു എന്ന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരം ഒരു തീരുമാനം എന്നും മന്ത്രി അറിയിച്ചു.
 


Kuwait to scrap sponsor system for expats


 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കടമ്മനിട്ട അവാര്‍ഡ് സച്ചിദാനന്ദന്

April 26th, 2009

പ്രവാസം ഡോട്ട് കോം മിന്‍റെ ആഭിമുഖ്യത്തില്‍ കുവൈറ്റില്‍ നടന്ന് വരുന്ന കലോത്സവത്തില്‍ നൃത്തം, സംഗീതം എന്നീ ഇനങ്ങളിലെ മത്സരങ്ങള്‍ നടന്നു. ഖൈതാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ വച്ചായിരുന്നു മത്സരങ്ങള്‍. ഈ മാസം 30 ന് സമാപന സമ്മേളനം നടക്കും. ചടങ്ങില്‍ പ്രവാസം ഡോട്ട് കോം ഏര്‍പ്പെടുത്തിയ പ്രഥമ കടമ്മനിട്ട അവാര്‍ഡ് കവി സച്ചിദാനന്ദന് സമ്മാനിക്കും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുവൈറ്റില്‍ രാഷ്ട്രീയ രംഗം കലുഷിതമാകുന്നു

April 23rd, 2009

മെയ് 17 ന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുവൈറ്റില്‍ രാഷ്ട്രീയ രംഗം മുമ്പില്ലാത്ത വിധം കലുഷിതമാകുന്നു. രാജ കുടുംബാഗ ങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ മുന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ അടക്കം മൂന്ന് പ്രമുഖ ഇസ്ലാമിസ്റ്റ് നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് പിന്തുണയുമായി മുന്‍ പാര്‍ലമെന്‍റ് അംഗം മുസല്ലം അല്‍ ബറാക്ക് രംഗത്ത് വന്നിരിക്കു കയാണിപ്പോള്‍. കുവൈറ്റ് ആഭ്യന്തര സുരക്ഷാ സേനയുടെ മുഖ്യ കാര്യാലയത്തിന് മുമ്പില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. കൂടാതെ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനിടെ വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍, രാഷ്ട്ര താല്‍പര്യം മുന്‍നിര്‍ത്തി അവസാനി പ്പിക്കണമെന്ന് മുന്‍ സ്പീക്കര്‍ ജാസിം ഖൊറാഫി ആവശ്യപ്പെട്ടു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഹമീദ് അന്‍സാരി കുവൈറ്റ് സന്ദര്‍ശിക്കും

April 6th, 2009

ഇന്ത്യന്‍ ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കുവൈറ്റ് സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്ത്യന്‍ അംബാസഡര്‍ അജയ് മല്‍ഹോത്ര അറിയിച്ചു. ഏപ്രില്‍ ആറു മുതല്‍ എട്ടു വരെയാണ് ഉപ രാഷ്ട്രപതിയുടെ കുവൈറ്റ് സന്ദര്‍ശനം. 1965 നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ഉപ രാഷ്ട്രപതി കുവൈറ്റ് സന്ദര്‍ശിക്കുന്നത്. കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബയുടെ ക്ഷണ പ്രകാരം എത്തുന്ന ഉപ രാഷ്ട്രപതിക്കൊപ്പം കേന്ദ്ര സഹ മന്ത്രി ജി. കെ. വാസന്‍ പ്രവാസി കാര്യ വകുപ്പു സെക്രട്ടറി രവി എന്നിവര്‍ അടങ്ങുന്ന ഉന്നത തല സംഘവും എത്തുന്നുണ്ട്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 1 of 3123

« Previous « ഗള്‍ഫില്‍ വിശുദ്ധ വാരാചരണം
Next Page » ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തം സ്നേഹമില്ലായ്മ : അഡ്വ. ഇസ്‌ മയില്‍ വഫ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine