2009 ആഗസ്റ്റ് 13-ന് ആസിയാന്‍ സഖ്യ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പു വെച്ച സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയിലെ സാധാരണ ക്കാരുടെ ജീവിതത്തെ സാമാന്യമായും, കര്‍ഷക – മുക്കുവ സമൂഹങ്ങളുടെ ജീവിതത്തെ സവിശേഷമായും തകര്‍ക്കുന്ന ഒന്നാണ്. നവ – ലിബറല്‍ മാധ്യമങ്ങളും വലതു പക്ഷ രാഷ്ട്രീയവും കൊണ്ടാടുന്ന ഈ കരാറിനെതിരെ ചെറുത്ത് നില്‍പ്പുകള്‍ ആരംഭിക്കാനുള്ള സമയമായിരിക്കുന്നു.
ഈ സാഹചര്യത്തില്‍, പ്രേരണ യു. എ. ഇ. ഒക്ടോബര്‍ 2, 2009 വെള്ളിയാഴ്‌ച്ച വൈകീട്ട് 5.30-ന്, ഗിസൈസ് റോയല്‍ പാലസ് അപ്പാര്‍ട്ട്മെന്റിലെ കോഫീ ഷോപ്പ് ആഡിറ്റോറിയത്തില്‍ വെച്ച് ആസിയാന്‍ കരാറിനെ ക്കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. ഡോ. അബ്ദുല്‍ ഖാദര്‍ അവതരിപ്പിക്കുന്ന മുഖ്യ വിഷയത്തെ തുടര്‍ന്ന് യു. എ. ഇ. യിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.
സെമിനാറിനു ശേഷം, ഇന്ത്യന്‍ കര്‍ഷകന്റെ ഇന്നത്തെ ദുരവസ്ഥയുടെ ശക്തമായ ഒരു ദൃശ്യാനുഭവം ഹരിഹരന്‍ വല്ലച്ചിറയും നാടക സംഘവും അവതരിപ്പി ക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രദോഷ് കുമാര്‍ (055 7624314), രാജീവ് ചേലനാട്ട് (050 5980849) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.


ദുബായ് : പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ പേരില്‍ ഗള്‍ഫിലെ നൂറു കണക്കിന് സാധാരണക്കാരായ മലയാളികളില്‍ നിന്ന് വന്‍ തുക പിരിച്ച് സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചതായും, ലോക സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവാസി കുടുംബങ്ങളുടെ വോട്ട് തട്ടുന്നതിന് വേണ്ടി സി. പി. എമ്മിന്റെ പ്രവാസി പോഷക സംഘടന നടത്തിയ തട്ടിപ്പാണ് ഇതെന്നുമുള്ള ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു. എ. ഇ. കമ്മിറ്റിയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി ദുബായില്‍ നിന്ന് അയച്ച പ്രസ്താവനയില്‍ പറഞ്ഞു.
പൊതു തിരഞ്ഞെടുപ്പി നോടനുബന്ധിച്ചു ജീവന്‍ ടി വി തയ്യാറാക്കി ഇന്ത്യയിലെയും കേരളത്തിലേയും രാഷ്ട്രീയ നേതൃത്ത്വത്തിനു മുന്‍പില്‍ സമര്‍പ്പിക്കുന്ന ഗള്‍ഫ് മാനിഫെസ്റ്റോയുടെ പ്രകാശനം ഇന്ന് ദുബായില്‍ നടക്കും. ഗിസൈസില്‍ ഇന്നു (ഏപ്രില്‍ 11 ശനി) രാവിലെ പതിനൊന്നിനു നടക്കുന്ന ചടങ്ങില്‍ പത്മശ്രീ എം എ യൂസഫലിയായിരിക്കും പ്രകാശനം നിര്‍വഹിക്കുക.





