ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു

December 18th, 2009

ys-mens-club-new-dubaiന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് കേരളത്തിലെ നിര്‍ധനരായ 40 കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. കൊല്ലം തേവള്ളി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ചു നടന്ന ചടങ്ങ് ഇടവക വികാരി റവ. ജോണ്‍സണ്‍ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.
 
മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. രോഗികള്‍ക്ക് തിരുമേനി സാമ്പത്തിക സഹായവും, പാത്രങ്ങള്‍ അടങ്ങിയ കിറ്റും വിതരണം ചെയ്തു.
 
ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് സമൂഹത്തോടുള്ള തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നത് നമുക്കേവര്‍ക്കും മാതൃക യാകണമെന്ന് തന്റെ സന്ദേശത്തില്‍ ഉല്‍ബോധിപ്പിച്ചു.
 
വൈസ് മെന്‍സ് റീജനല്‍ ഡയറക്ടര്‍ സൂസി മാത്യു, മുന്‍ ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് വി. എസ്. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബിന്റെ വിദ്യാഭ്യാസ സാമ്പത്തിക സഹായത്തിന്റെ ഭാഗമായി സമര്‍ത്ഥനായ ഒരു എന്‍‌ജിനിയറിംഗ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി പഠനം പൂര്‍ത്തിയാക്കുന്നതു വരെ സഹായം ചെയ്യാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തതായി പ്രസിഡണ്ട് ക്രിസ്റ്റി ജോണ്‍ സാമുവല്‍, കെ. റ്റി. അലക്സ്, ജോണ്‍ സി. അബ്രഹാം, വര്‍ഗ്ഗീസ് സാമുവല്‍ എന്നിവര്‍ ദുബായില്‍ അറിയിച്ചു. കൂടാതെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ലേബര്‍ ക്യാമ്പില്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ വിതരണം ചെയ്യും
 
അഭിജിത്ത് പാറയില്‍
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇടം രക്തദാന ക്യാമ്പും ഡയബറ്റിക്‌ സെമിനാറും

October 7th, 2009

idam-logoമസ്ക്കറ്റ് : ‘എന്റെ ജീവിതം തന്നെയാണ്‌ എന്റെ സന്ദേശം’ എന്ന് പറയാന്‍ കെല്‍‌പ്പുള്ള എത്ര മനുഷ്യര്‍ ഈ ലോകത്ത്‌ ജീവിച്ചിരിപ്പുണ്ടാവും? ഇവിടെയാണ്‌ ഭാരതത്തിന്റെ പ്രിയ രാഷ്ട്ര പിതാവ്‌ മഹാത്മാ ഗാന്ധിയുടെ പ്രസക്തി. ഒരു ജീവിതം മുഴുവന്‍ മറ്റുള്ളവരുടെ സന്തോഷത്തിനും അവര്‍ക്ക്‌ ജീവിക്കാനുള്ള സാഹചര്യം രൂപപ്പെടുത്താനും മാറ്റി വെച്ച ആ മഹാത്മാവിന്റെ സ്മരണയില്‍ ഒക്ടോബര്‍ രണ്ടിന്‌ റൂവിയിലെ അല്‍ മാസാ ഹാളില്‍ ഇടം മസ്കറ്റ്‌ സംഘടിപ്പിച്ച രക്തദാന ക്യാമ്പും ഡയബറ്റിക്‌ സെമിനാറും വര്‍ദ്ധിച്ച പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി.
 

idam-blood-donation

 
നേഷണല്‍ അസോസിയേഷന്‍ ഓഫ്‌ കാന്‍സര്‍ അവയര്‍നെസ് മേധാവി ഡോ. യെത്തൂര്‍ മുഹമ്മദ്‌ അല്‍ റവാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടം പ്രവര്‍ത്തകരുടെ കുട്ടികളെ വിശാലമായ സഹജ സ്നേഹത്തിന്റെ ബോധത്തിലേക്ക്‌ ഉയര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ള സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനത്തിനും ഇതിലൂടെ തുടക്കം കുറിച്ചു. കുട്ടികള്‍ തങ്ങള്‍ക്ക്‌ കിട്ടുന്ന പോക്കറ്റ്‌ മണിയില്‍ നിന്ന് മാറ്റി വെയ്ക്കുന്ന സംഖ്യ, ലോകത്തിന്റെ ഏതെങ്കിലും കോണുകളില്‍ ജീവിതത്തിന്റെ പുറമ്പോക്കു കളിലേക്ക്‌ തള്ളപ്പെട്ട ദുരിത ബാല്യത്തിന്‌ വേണ്ടി നീക്കി വെക്കുന്നു. അതു വഴി അവന്‍ സഹജാവ ബോധത്തിന്റെയും സ്നേഹത്തിന്റെയും ആനന്ദ പൂര്‍വ്വമായ ഒരു നവീകരിക്കപ്പെട്ട മാനസികാ വസ്ഥയിലേക്ക്‌ ഉണരുന്നു. ഇടത്തിന്റെ ഈ കാഴ്ചപ്പാടിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു കുട്ടികളുടെ ഈ സംരംഭത്തോടുള്ള പ്രതികരണം. നേരത്തേ തയ്യാറാക്കിയ ശേഖരണ പ്പെട്ടിയില്‍ സംഭാവന ഏറ്റു വാങ്ങി ക്കൊണ്ട്‌ ഈ പദ്ധതിയും മുഖ്യാതിഥിയായ ഡോ. യെത്തൂര്‍ മുഹമ്മദ്‌ അല്‍ റവാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
 

idam-diabetes-camp

 

idam-gandhi-jayanthi

 
ഡോ. അശോകിന്റെയും ഡോ. ബിനോയിയുടെയും നേതൃത്വത്തില്‍ നടന്ന ഡയബറ്റിക്‌ ബോധവത്കരണ ക്ലാസ്സും, ഡയബറ്റിക്‌ രോഗികള്‍ക്കായ്‌ ഒരുക്കിയ ഡയബറ്റിക്‌ ക്ലിനിക്കും പങ്കാളികളുടെ സജീവ സാന്നിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമായി.
 
കെ. എം. മജീദ്
 
 

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇടം ബാപ്പുജിയുടെ ജന്മ ദിനം ആഘോഷിക്കുന്നു

September 29th, 2009

joy-of-givingസ്വന്തം ജീവിതം തുടര്‍ന്നു വരുന്ന തലമുറക്ക്‌ സ്വാതന്ത്ര്യ ത്തിന്റെയും മനുഷ്യാ വകാശങ്ങ ളുടെയും പ്രാണ വായു നേടി ക്കൊടുക്കാനായി മാറ്റി വെച്ച്‌ അവസാനം ആ വഴിയില്‍ തന്നെ രക്ത സാക്ഷിയായ ഭാരതത്തിന്റെ പ്രിയ പിതാവ്‌ ബാപ്പുജിയുടെ ജന്മ ദിനം ഒക്ടോബര്‍ രണ്ടിന്‌ ഇടം മസ്കറ്റ്‌ ആഘോഷി ക്കുകയാണ്. അദ്ദേഹം മാനവരാശിക്ക്‌ പകര്‍ന്നു തന്ന സ്നേഹ സംബന്ധിയായ ആശയങ്ങളെ പരിമിതമായ രീതിയില്‍ പ്രയോഗ വല്‍ക്കരിക്കാന്‍ ശ്രമിച്ചു കൊണ്ടുള്ള പ്രവര്‍ത്ത നങ്ങള്‍ക്കാണ് രൂപം നല്‍കിയി രിക്കുന്നത്‌.
 
കൊടുക്കുക, പകര്‍ന്നു നല്‍കുക അതിലൂടെ സംജാതമാകുന്ന ആനന്ദം അനുഭവിക്കുക എന്ന സൂഫീ കാഴ്ചപ്പാടില്‍ ഉരുവം കൊണ്ടതാ യിരിക്കണം ‘joy of giving week’ എന്ന ആശയം. ഈ ഒരു കാര്യമാണ് ഇത്തവണത്തെ ഗന്ധി ജയന്തി ആഘോഷങ്ങളുടെ പ്രത്യേകത.
 
ജിബ്രാന്‍ പറയുന്നു “നിങ്ങള്‍ക്കുള്ളതല്ലാം ഏതെങ്കിലുമൊരു നാള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടതാണ്, എന്നാല്‍ അത് ഇന്നു തന്നെ ചെയ്തു കൂടേ’ എന്ന്. സഹജീവികള്‍ക്ക് എന്തെങ്കിലും പകര്‍ന്നു കൊടുക്കുന്നതില്‍ മനുഷ്യന്‍ വലിയൊരാനന്ദം അനുഭവിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഗാന്ധി സ്മരണയും ‘joy of giving week’ ഉം സ്നേഹത്തിന്റെയും ഉപാധികളില്ലാത്ത പാരസ്പര്യ ത്തിന്റെയും ദിശയിലേക്കുള്ള ഉത്ബോധനത്തിന്റെ വലിയൊരു ഓര്‍മ്മ പ്പെടുത്തലാണ്‌. ഇതില്‍ നിന്നും ഒരു മനുഷ്യ സ്നേഹിക്കും മുഖം തിരിഞ്ഞു നില്‍ക്കാനാവില്ല.
 
കാരണം , നാം ഇന്നനു ഭവിക്കുന്ന ജീവിത സൗകര്യങ്ങള്‍, സ്വാതന്ത്ര്യം, മനുഷ്യാ വകാശങ്ങള്‍ മറ്റെല്ലാം തന്നെ എത്രയോ മനുഷ്യ ജീവിതങ്ങള്‍ അവരുടെ ജീവിതമോ ജീവനോ തന്നെ നഷ്ടപ്പെടുത്തി വരും തലമുറക്ക്‌ സമ്മാനിച്ചവയാണ്‌.
 
ഈ ഒരു യാഥാര്‍ത്ഥ്യം വളരെ ചെറിയൊ രളവിലെങ്കിലും ഉള്‍ക്കൊണ്ട്‌ നമ്മളുടെ ബാധ്യത നിര്‍വ്വഹിക്കുക എന്നതാണ്‌ ഇടം വരുന്ന ഒക്ടോബര്‍ 2 ന് റൂവി അല്‍മാസ ഹാളില്‍ സംഘടിപ്പിക്കാന്‍ പോകുന്ന രക്തദാന ക്യാമ്പിന്റെ ലക്ഷ്യം. ഭാവിയില്‍ രക്തം കിട്ടാതെ ബുദ്ധിമുട്ടുകയോ മരിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ള ഒരു രോഗിയെ ക്കുറിച്ചുള്ള നമ്മളുടെ പരിഗണനയാണിത്‌. എല്ലാ മനുഷ്യ സ്നേഹികളുടെയും സജീവ സാന്നിധ്യം രക്തദാന ക്യാമ്പിലേക്ക്‌ ഇടം പ്രവര്‍ത്തകര്‍ ക്ഷണിക്കുന്നു.
 
ഇതോടനു ബന്ധിച്ച് നടക്കാന്‍ പോകുന്ന ഡയബറ്റിക് ക്ലിനിക്കും ബോധവ ല്‍ക്കരണ പ്രഭാഷണവുമാണ് മറ്റൊരു പരിപാടി. രോഗികള്‍ക്ക് ഫ്രീ കണ്‍സല്‍ട്ടേഷനും ഡോക്ടര്‍ മാരുമായി സ്വതന്ത്രമായി സംവദിക്കാനുമുള്ള അവസരവും ലഭ്യമാകത്തക്ക രീതിയിലാണ് ഈ പരിപാടി രൂപ കല്പന ചെയ്തിരിക്കുന്നത്. പ്രമുഖ ഡോക്ടര്‍മാര്‍ ഇതില്‍ പങ്കെടുക്കുന്നു.
 
ഇടത്തിന്റെ ആദ്യ ജനറല്‍ ബോഡിയില്‍ ഇടം ബാല വിഭാഗം സെക്രട്ടറി അവതരിപ്പിച്ച ഒരു പ്രത്യേക പരിപാടിയായിരുന്നു. കുട്ടികള്‍ അവര്‍ക്കു കിട്ടുന്ന പോക്കറ്റ് മണിയില്‍ നിന്നും സംഭരിച്ച് നടത്താന്‍ പോവുന്ന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍’. ഇതില്‍ കൂടി സംഭരിക്കാന്‍ സാധ്യതയുള്ള സംഖ്യ താരത‌മ്യേന ചെറുതാണങ്കില്‍ തന്നെയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കാളിയാവുക വഴി സഹജ സ്നേഹത്തിന്റെയും ജീവിതത്തിന്റെ പുറം‌പോ ക്കുകളില്‍ തള്ളപ്പെട്ട ബാലങ്ങളോടുള്ള സഹാനു ഭൂതിയുടെയും വിത്ത് കുഞ്ഞു മനസ്സില്‍ പാകാന്‍ നമുക്കു കഴിഞ്ഞേക്കും.
 
നമ്മുടെ കുട്ടികള്‍ ക്കായുള്ള ഈ പരിപാടി “Joy of giving week” ന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.
 
നമ്മുടെ എല്ലാവരുടെയും കുഞ്ഞുങ്ങളെ നന്മയുടെ ഈ പദ്ധതിയില്‍ പങ്കാളികളാക്കാന്‍ നാം തയ്യാറാവുക. കാരണം അവരാണ് ഉയര്‍ന്നു വരുന്ന പുതിയ തലമുറ.
 
മുകളില്‍ സൂചിപ്പിച്ച എല്ലാ പരിപാടികളിലേക്കും മസ്കറ്റിലെ എല്ലാ മനുഷ്യസ്നേഹികളെയും ഇടം സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ വിശദാംശങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും താഴെ ക്കൊടുക്കുന്നു.
 
രക്ത ദാനം – സുനില്‍ മുട്ടാര്‍ – 9947 5563
Joy of Giving Week – സനഷ് 9253 8298
 


Joy of giving – Idam Muscat celebrates Gandhi Jayanthi


 
 

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമൂഹത്തില്‍ അഗതികള്‍ വര്‍ദ്ധിക്കുന്നു

May 26th, 2009

ve-moyi-haji-mukkam-muslim-orphanageദോഹ: സമൂഹത്തില്‍ അനാഥ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും അഗതികളുടെ എണ്ണം വര്‍ധിച്ചു വരികയും ചെയ്യുന്ന പ്രവണതയാണ് കാണുന്നതെന്ന് മുക്കം മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി വി. ഇ. മോയി ഹാജി പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മുന്‍ കാലങ്ങളില്‍ അനാഥരുടെ എണ്ണം കൂടി ക്കൂടി വന്നതു കാരണമാണ് അവര്‍ക്കു വേണ്ടി അനാഥാലയങ്ങള്‍ ഉയര്‍ന്നു വന്നത്. ഇന്ന് അനാഥാല യങ്ങളില്‍ അനാഥ ക്കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും അഗതികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യമാണ് നില നില്‍ക്കുന്നത്.
 
മുക്കം ഓര്‍ഫനേജില്‍ 1400 കുട്ടികളില്‍ 400 കുട്ടികള്‍ മാത്രമാണ് അനാഥര്‍. ശ്രദ്ധിക്കപ്പെടാതെ നടക്കുന്ന വിവാഹം കാരണമാണ് അഗതികളുടെ എണ്ണം കൂടിവരുന്നത്. പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളെ ആര്‍ക്കെങ്കിലും കല്യാണം കഴിച്ചു കൊടുക്കണമെന്ന വേവലാതി കാരണം നടക്കുന്ന കല്യാണങ്ങള്‍ പലപ്പോഴും പെണ്‍കുട്ടികളുടെ ഭാവി തന്നെ തകര്‍ക്കുന്നു. അത്തരം ബന്ധങ്ങളില്‍ കുട്ടികള്‍ ഉണ്ടായ ശേഷം ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്നു. അങ്ങനെയാണ് അഗതി ക്കുട്ടികളുടെ എണ്ണം കൂടുന്നത്.
 

moin-haji-qatar

 
ഇതു തടയാന്‍ കഴിയാത്ത പ്രതിഭാസമായി മാറി ക്കൊണ്ടിരി ക്കുകയാണെന്ന് സന്ദര്‍ശനാര്‍ഥ മെത്തിയ മോയി ഹാജി ചൂണ്ടിക്കാട്ടി.
 
മുക്കം ഓര്‍ഫനേജ് വിദ്യാര്‍ഥികളുടെ ഭാവി പഠനത്തിനായി നിരവധി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നു. ബി. എഡ്. കോളേജിന് 50 ലക്ഷം രൂപയും എന്‍ജിനീയറിങ് കോളേജിന് 10 കോടി രൂപയും ചെലവ് വരുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തു വരുന്നത്. മണാശ്ശേരിയിലുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നിര്‍മിക്കുന്ന പള്ളിക്ക് എട്ടര ലക്ഷം രൂപയും പെണ്‍കുട്ടികള്‍ക്കു വേണ്ടി നിര്‍മിക്കുന്ന പള്ളിക്ക് 5 ലക്ഷം രൂപയും ചെലവ് വരും. ആണ്‍കുട്ടി കളുടെയും പെണ്‍കുട്ടി കളുടെയും ഹോസ്റ്റലുകള്‍ക്ക് 75 ലക്ഷം രൂപയും 45 ലക്ഷം രൂപയും ചെലവ് കണക്കാക്കുന്നു. ആംബുലന്‍സ് അടക്കമുള്ള സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും വന്‍ ചെലവ് കണക്കാ ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
 
പത്ര സമ്മേളനത്തില്‍ കേരള ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് എ. വി. അബൂബക്കര്‍ ഖാസിമി, എസ്. കെ. ഹാശിം തങ്ങള്‍, മുസ്തഫ ബേപ്പൂര്‍, കെ. ഇക്ബാല്‍ എന്നിവരും പങ്കെടുത്തു.
 
(അയച്ചു തന്നത് : മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍)

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എസ്‌.വൈ.എസ്‌. സഹായ വിതരണം.

May 13th, 2009

musafa-sys-reliefജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടി മുസ്വഫ എസ്‌. വൈ. എസ്‌. രൂപീകരിച്ച റിലീഫ്‌ സെല്ലില്‍ നിന്നുള്ള ആദ്യ സഹായം രണ്ട്‌ പേര്‍ക്ക്‌ നല്‍കി സുഹൈല്‍ തങ്ങള്‍ ഉത്ഘാടനം ചെയ്തു. ന്യൂ മുസ്വഫ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ സ്വലാത്തുന്നാരിയ മജ്ലിസിനോട നുബന്ധിച്ചായിരുന്നു വിതരണോ ത്ഘാടനം നടന്നത്‌. മുസ്വഫ എസ്‌. വൈ. എസ്‌. പ്രസിഡണ്ട്‌ ഒ. ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി, ജന. സെക്രട്ടറി അബ്‌ദുല്‍ ഹമീദ്‌ സഅ ദി, റിലീഫ്‌ സെല്‍ ചെയര്‍മാന്‍ മുഹമ്മദ്‌ കുട്ടി ഹാജി കൊടിഞ്ഞി, കണ്‍വീനര്‍ റഷീദ്‌ കൊട്ടില തുടങ്ങിയവര്‍ സംബന്ധിച്ചു.
 
പാവപ്പെട്ടവര്‍ക്ക്‌ വീട്‌ നിര്‍മ്മാണത്തിനും, മാരകമായ രോഗ ബാധിതര്‍ക്ക്‌ ചികിത്സാര്‍ത്ഥവും, വിവാഹ ധന സഹായവുമായാണ്‌ റിലീഫ്‌ വിതരണം ചെയ്യൂക.
 
ബഷീര്‍ വെള്ളറക്കാട്‌
 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 1 of 41234

« Previous « കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ യോഗം
Next Page » ഒന്നാം റാങ്ക് ദോഹാ മദ്രസയ്ക്ക്‌ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine