ഒമാന്‍ വഴി യു.എ.ഇ. യിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് ദുബായില്‍ പിടികൂടി. 26 കിലോഗ്രാം ഹെറോയിനാണ് ദുബായ് പോലീസ് പിടി കൂടിയത്. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്ന് ഒമാന്‍ വഴി മയക്കു മരുന്ന് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അധികൃതരുടെ അന്വേഷണം.
ഒരു മാസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഗള്‍ഫ് രാജ്യത്ത് നിന്നുള്ള ഒരു സ്ത്രീയെ ഒമാന്‍ അതിര്‍ത്തിയില്‍ വച്ച് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഈ സ്ത്രീയില്‍ നിന്ന് 22 കിലോഗ്രാം ഹെറോയിന്‍ അധികൃതര്‍ പിടിച്ചെടുക്കു കയായിരുന്നു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നാലര കിലോഗ്രാമില്‍ അധികം വരുന്ന ഹെറോയിന്‍ മറ്റൊരു സംഘത്തില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഈ സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.



വെണ്മയുടെ മെംബറുടെ വെഞ്ഞാറമൂട്ടിലെ വീടിന്‍റെ മതില്‍, ജെ.സി.ബി. ഉപയോഗിച്ച് അര്‍ദ്ധ രാത്രിയില്‍ തകര്‍ത്തതില്‍ വെണ്മയുടെ ശക്തമായ പ്രതിഷേധം അറിയിക്കുകകയും, പ്രസ്തുത വിഷയത്തില്‍ നിയമ നടപടികള്‍ കൈക്കൊള്ളു ന്നതിലേക്ക്, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കും ഉന്നത പോലീസ് അധികാരികള്‍ക്കും നോര്‍ക്കയിലേക്കും പരാതി അയക്കുവാനും തീരുമാനിച്ചു.





