ദുബായ് : ഐ. എം. ബി. യു. എ. ഇ. ചാപ്റ്ററിന്റെയും എ. കെ. എം. ജി. യുടെയും സഹകരണത്തോടു കൂടി അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ യു. എ. ഇ. ദേശീയ ദിന ത്തോടനു ബന്ധിച്ച് ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു.
ആരോഗ്യ സെമിനാര്‍ എ. കെ. എം. ജി. യു. എ. ഇ. മുന്‍ പ്രസിഡണ്ട് ഡോ. എം. കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. ഹൃദ്രോഗവും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ഡോ. ബഷീര്‍, എച്ച്1എന്‍1 ആശങ്കയും മുന്‍കരുതലും എന്ന വിഷയത്തില്‍ ഡോ. ഹനീഷ് ബാബു എന്നിവര്‍ ക്ലാസെടുത്തു. സെമിനാറിന്റെ ഭാഗമായി ബി. പി., ബ്ളഡ് ഷുഗര്‍ എന്നിവയുടെ സൌജന്യ പരിശോധനയും നടത്തി.
പ്രോഗ്രാം ചെയര്‍മാന്‍ കെ. എ. ജബ്ബാരി സ്വാഗതവും, കണ്‍വീനര്‍ ബഷീര്‍ പി. കെ. എം. നന്ദിയും പറഞ്ഞു.
– സക്കറിയ മൊഹമ്മദ് അബ്ദുറഹിമാന്‍



ദുബായ് കെ. എം. സി. സി. യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും പ്രമുഖ സ്വര്‍ണ വ്യാപാര ശൃഖലയായ മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പും ആതുര സേവന രംഗത്ത് സംയുക്തമായി പ്രവര്‍ത്തിക്കുന്നു. പ്രവാസികളുടെ വൈദ്യ സഹായ സേവന രംഗത്ത് സംയുക്തമായി പ്രവര്‍ത്തിക്കുന്നതിന്റെ പദ്ധതി രേഖ മെഡിക്കല്‍ സെല്‍ കോര്‍ഡിനേറ്റര്‍ അബ്ദു റഹിമാന്‍ കമ്മനു കൈമാറി കൊണ്ട് മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് എം. ഡി. എം. പി. ഷാംലാല്‍ നിര്‍വ്വഹിച്ചു. യാഹ്യ തളങ്ങര, പി. എ. ഇബ്രാഹിം ഹാജി, ഇബ്രാഹിം മുറിച്ചണ്ടി തുടങ്ങിയവരും ഉല്‍ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.



അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ദുബായ് എയര്‍ ഷോക്ക് തുടക്കമായി. ദുബായ് എയര്‍പോര്‍ട്ട് എക്സ്‍പോയില്‍ യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവ കാശിയും ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്ന് എയര്‍ഷോ ഉദ്ഘാടനം ചെയ്തു.





