മസ്കറ്റ് : ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ഗള്‍ഫ് മലയാള സമ്മേളനം നാളെ (നവംബര്‍ 12ന് ) ആരംഭിക്കും. വൈകിട്ട് 8 മണിക്ക് ഐ. എസ്. സി. ആഡിറ്റോറിയത്തില്‍ മലയാളത്തിന്റെ പ്രശസ്ത കഥാകൃത്ത് ശ്രീ എന്‍. എസ്. മാധവന്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നതോടെ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ ങ്ങള്‍ക്കു തുടക്കമാവും. പ്രശസ്ത സാഹിത്യ കാരനും കേരള സാഹിത്യ അക്കാഡമി പുരസ്ക്കാര ജേതാവുമായ ശ്രീ ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, ശ്രീ എന്‍. ടി. ബാലചന്ദ്രന്‍ തുടങ്ങിയ വരാണ് സമ്മേളന ത്തിലെ മറ്റ് അതിഥികള്‍. പ്രവാസ ജീവിതവും മലയാള ഭാഷയും എന്ന വിഷയം അവതരിപ്പിച്ച് ശ്രീ എന്‍. എസ്. മാധവന്‍ സംസാരിക്കും. തുടര്‍ന്ന് ഡോ. രാജ ഗോപാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ശ്രീ എന്‍. എസ്. മാധവന്‍ എഴുതിയ ശര്‍മ്മിഷ്ട എന്ന കഥയുടെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ 10 മണിക്കു ഇതേ വിഷയത്തിന്റെ തുടര്‍ ചര്‍ച്ചയില്‍ സംഘടനയിലെ അംഗങ്ങളും പങ്കെടുത്തു സംസാരിക്കും. വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് ചേരുന്ന സാംസ്കാരിക സംമ്മേളനത്തില്‍ വച്ച് മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്ക്കാരം കണ്‍വീനര്‍ ശ്രീ ഈ. ജി. മധുസൂധനന്‍ എന്‍. എസ്. മാധവനു സമര്‍പ്പിക്കും. 50000 രൂപയും ഫലകവു മടങ്ങുന്ന ഈ പുരസ്ക്കാരം ശ്രീ പെരുമ്പടവം ശ്രീധരന്‍, ശ്രീമതി വത്സല, ആര്‍ട്ടിസ്റ്റ് നമ്പുതിരി, ശ്രീ എം. വി. ദേവന്‍, ശ്രീ വിഷ്ണു നാരായണന്‍ നമ്പൂതിരി, ശ്രീ സേതു, ശ്രീ സി. രാധാകൃഷ്ണന്‍, ശ്രീ കെ. എല്‍. മോഹന വര്‍മ്മ തുടങ്ങിയവര്‍ ഇതിനു മുന്‍പ് സ്വീകരിച്ചിട്ടുണ്ട്.
– മധു ഈ. ജി., മസ്കറ്റ്