കാക്കനാടന് ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം; ഗള്‍ഫ് അവാര്‍ഡുകള്‍ ദേവസേനയ്ക്കും, ബിജു പി. ബാലകൃഷ്ണനും

December 5th, 2009

kakkanadanബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ 2009 ലെ സാഹിത്യ പുരസ്ക്കാരം കാക്കനാടന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. മുകുന്ദന്‍, ഡോ. കെ. എസ്. രവി കുമാര്‍, പി. വി. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിശ്ച്ചയിച്ചത്.
 
biju-balakrishnanഗള്‍ഫ് മേഖളയിലെ മലയാളി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ബി. കെ. എസ്. ജാലകം പുരസ്ക്കാരത്തിന് ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയും അര്‍ഹരായി. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം.
 
devasenae പത്രത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന യുടെ “അടുക്കി വച്ചിരിക്കുന്നത്” എന്ന കവിതയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. ഡോ. കെ. എസ്. രവികുമാര്‍, പി. സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.
 
5000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങള്‍. അടുത്ത ജനുവരിയില്‍ ബഹ്റിനില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ.എം.സി.സി. കുടുംബ സംഗമം

November 27th, 2009

ദുബായ് തൃശ്ശൂര്‍ ജില്ല കെ. എം. സി. സി. ഈദ് ആഘോഷ ത്തോടനു ബന്ധിച്ച് കുടുംബ സംഗമം നവംബര്‍ 28 ശനി രാവിലെ 10 മുതല്‍ രാത്രി 9 മണി വരെ ദുബായ് ഖിസൈസ് ലുലു വില്ലേജിന് സമീപമുള്ള ഗള്‍ഫ് മോഡല്‍ സ്ക്കൂളില്‍ നടക്കും. സംഗമത്തോ ടനുബന്ധിച്ച് നടക്കുന്ന കവി അരങ്ങില്‍ അസ്മോ പുത്തഞ്ചിറ, സത്യന്‍ മാടാക്കര, കമറുദ്ദീന്‍ ആമയം, ഇസ്മായീല്‍ മേലടി, രാം‌മോഹന്‍ പാലിയത്ത്, സിന്ധു മനോഹരന്‍, ജലീല്‍ പട്ടാമ്പി, ഷാജി ഹനീഫ് പൊന്നാനി, അഡ്വ. ജയരാജ് തോമസ്, സമീഹ, മധു കൈപ്രവം, റഫീഖ് മേമുണ്ട തുടങ്ങിയവര്‍ പങ്കെടുക്കും. ബഷീര്‍ തിക്കോടി മോഡറേറ്റ റായിരിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗ്രീഷ്‌മം കാവ്യോത്സവം

July 27th, 2009

greeshmamബഹറൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 29, 30, 31 തീയതികളില്‍ സമാജം ജൂബിലി ഹാളില്‍ വെച്ച് ‘ഗ്രീഷ്‌മം‘ എന്ന പേരില്‍ അന്താരാഷ്ട്ര കവിതാ ഉത്സവം നടത്തുന്നു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫിലിപ്പയിന്‍സ്, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, മറാഠി, മലയാളം തുടങ്ങി വിവിധ ഭാഷകളിലെ ഇരുപത്തഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും.
 
ആദ്യ ദിവസമായ ജൂലൈ 29ന് എഴുത്തച്‌ഛന്‍, കുമാരനാശാന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അനില്‍ പനച്ചൂരാന്‍, ടി. പി. അനില്‍ കുമാര്‍, ദിവാകരന്‍ വിഷുമംഗലം, കുഴൂര്‍ വിത്സണ്‍, വിഷ്‌ണു പ്രസാദ്, അനൂപ് ചന്ദ്രന്‍, അഭിരാമി തുടങ്ങിയവരുടെ കവിതകള്‍ കുട്ടികള്‍ അവതരിപ്പിക്കുന്നു.
 
ജൂലൈ 30ന് വ്യാഴാഴ്ചത്തെ പരിപാടികള്‍ എഫ്. എം. റേഡിയോ ഡയറക്ടര്‍ പി. ഉണ്ണികൃഷ്‌ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഹമീദ് ക്വാദ് (അറബിക്) , അലി അല്‍ ജലാവി ( അറബിക്), ഫാത്തിമ മാഗ്‌സിന്‍ (അറബിക്), മൈലെനി പരേഡസ് (ഫിലിപ്പിയനസ്), സാദ്ദിക്ക് ഷാദ് (ഉറുദ്ദു), പാരങ്ങ് മോഹന്‍ നാട്ട്കര്‍നി (മറാഠി). രാജു ഇരിങ്ങല്‍ (മലയാളം) തുടങ്ങി വിവിധ ഭാഷയിലെ കവികള്‍ പങ്കെടുക്കും.
 
സമാപന ദിവസമായ 31 ജൂലൈ വെള്ളിയാഴ്ച ശക്‌തീധരന്‍, അനില്‍ കുമാര്‍, സജീവ് കടവനാട്, ഷംസ് ബാലുശ്ശേരി, ജോമി മാത്യു, എം. കെ. നമ്പ്യാര്‍, സെലാം കേച്ചേരി, സത്യന്‍ മാടാക്കര, ജിജി സ്വരൂപ്, ബിനോയ് കുമാര്‍, ലതാ ഷാജു, ശ്രീദേവി മധു, ഷൈലാ സോമകുമാര്‍ തുടങ്ങി ബഹറിനിലുള്ള പതിനഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ ആലപിക്കുന്നു.
 
ഈ പരിപാടിയില്‍ പങ്കെടുത്ത് സ്വന്തം കവിതകള്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ളവര്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി ശ്രി. ബെന്യാമിനുമായി 39812111 എന്ന ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« മാര്‍ത്തോമ്മാ സെന്റര്‍ പ്രവര്‍ത്തന ഉദ്‍ഘാടനം
നിര്‍ധനര്‍ക്ക് വീട് നല്‍കുന്നു »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine