പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍

December 31st, 2009

christmas-carol-abudhabiഅബുദാബി : ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അബുദാബി സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡറല്‍ യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കരോള്‍ ശ്രദ്ധേയമായി. സ്നേഹത്തിന്റെയും സാഹോദ ര്യത്തിന്റെയും സമാധാന ത്തിന്റെയും സന്ദേശവുമായി വന്നു ചേര്‍ന്ന തിരുപ്പിറവി ദിനത്തില്‍, ക്രിസ്തുമസ് സന്ദേശവുമായി പുറപ്പെട്ട കരോള്‍ ഗ്രൂപ്പിന് ഇതര മത വിഭാഗങ്ങളുടെ വിശിഷ്യാ അറബ് വംശജരുടെ സാന്നിധ്യവും പ്രോത്സാഹനവും ഉണ്ടായിരുന്നു.
 
എസ്. എം. എസ്സിലൂടെയും ഇമെയില്‍ വഴിയും സന്ദേശങ്ങള്‍ കൈ മാറി, സ്വന്തം കൂടുകളിലേ ക്കൊതുങ്ങുന്ന പുതിയ യുഗത്തിലെ ആഘോഷം കണ്ടു ശീലിക്കുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഒരു ഉയര്‍ത്തു പാട്ടായി യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ പാരമ്പര്യ തനിമയോടെ അവതരിപ്പിച്ച ക്രിസ്തുമസ് കരോള്‍.
 

christmas-carol-abubhabi

 
കത്തീഡറലിന്റെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ നടത്തിയ ഭവന സന്ദര്‍ശനവും തൊഴിലാളി ക്യാമ്പുകളെ കേന്ദ്രീകരിച്ചു നടത്തിയ കരോളും ഏറെ പ്രശംസ പിടിച്ചു പറ്റി. ഇട വക വികാരി ഫാദര്‍ ജോണ്സണ്‍ ദാനിയേലിന്റെ സാന്നിധ്യം, യുവ ജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു നല്‍കി.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫാര്‍ എവേ ഇശല്‍ മര്‍ഹബ 2010

December 22nd, 2009

ishal-marhabaപുതു വര്‍ഷത്തെ വരവേ ല്‍ക്കാനായി തേന്‍ ഇശലുകളുടെ താള മേളവുമായി “ഫാര്‍ എവേ ഇശല്‍ മര്‍ഹബ 2010” അരങ്ങേറുന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ സിദ്ദിഖും, സുരാജ് വെഞ്ഞാറമൂടും നയിക്കുന്ന ഈ നൃത്ത സംഗീത ഹാസ്യ മേളയില്‍ സിനിമാ – ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയരായ കലാകാര ന്മാരുടെ മികവുറ്റ പ്രകടനങ്ങള്‍ ഒരുക്കുന്നത് അബുദാബിയിലെ ഫാര്‍ എവേ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് & റിയല്‍ എസ്റേറ്റ് എന്ന സ്ഥാപനമാണ്‌. നിരവധി കലാ പരിപാടികളും, ടെലിവിഷന്‍ ദ്യശ്യാ വിഷ്കാരങ്ങളും വിജയ കരമായി അവതരി പ്പിച്ചിട്ടുള്ള മജീദ്‌ എടക്കഴിയൂര്‍, റസാഖ് ചാവക്കാട് ടീം ഒരുക്കുന്ന ഈ സ്റ്റേജ് ഷോ, നവവത്സ രാഘോഷ ങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് വെള്ളിയാഴ്ച അബുദാബി നാഷണല്‍ തിയേറ്ററിലും, ജനുവരി രണ്ടിന് ശനിയാഴ്ച ദുബായ് അല്‍നാസര്‍ ലിഷര്‍ ലാന്‍ഡിലും രാത്രി 7 മണിക്ക് ആരംഭിക്കും.
 
പ്രശസ്ത ഗായകരായ രഹ്‌ന, സുമി, അഷറഫ് പയ്യന്നൂര്‍, സലിം കോടത്തൂര്‍, താജുദ്ദീന്‍ വടകര, നിസാര്‍ വയനാട് എന്നിവര്‍ക്കൊപ്പം കൊച്ചിന്‍ ബീറ്റ്സ് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സും, യു. എ. ഇ. യിലെ പ്രശസ്തരായ കോറിയോ ഗ്രാഫര്‍മാര്‍ ഒരുക്കുന്ന ഒപ്പനയും, നൃത്ത നൃത്യങ്ങളും അരങ്ങേറും. സുരാജ് വെഞ്ഞാറമൂട്, കിഷോര്‍ എന്നിവര്‍ ചേര്‍ന്ന വതരി പ്പിക്കുന്ന മിമിക്സ് പരേഡ്, സ്കിറ്റ് എന്നിവയും ഇശല്‍ മര്‍ഹബക്ക് മാറ്റു കൂട്ടും.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

രാജീവ് കോടമ്പള്ളിക്ക് സംസ്ഥാന പുരസ്കാരം നല്‍കി

November 12th, 2009

annual-malayalam-movie-awardsമികച്ച പ്രൊഫഷണല്‍ നാടക ഗായകനുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ് രാജീവ് കോടമ്പള്ളിക്ക് ലഭിച്ചു. ഏഷ്യാനെറ്റ് റേഡിയോയിലെ പ്രോഗ്രാം എക്സികുട്ടീവാണ് കരുനാഗപ്പള്ളി സ്വദേശിയായ രാജീവ്. കൊടുങ്ങല്ലൂരില്‍ നടന്ന പരിപാടിയില്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി അവാര്‍ഡ് സമ്മാനിച്ചു. അവാര്‍ഡ് ദാന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. പി. രാജേന്ദ്രന്‍, കെ. പി. ധനപാലന്‍ എം. പി. തുടങ്ങിയവര്‍ സംബന്ധിച്ചു. പി. കെ. വേണുക്കുട്ടന്‍ നായര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരവും നല്‍കി.
 


Best singer award of Sangeetha Nataka Academy awarded to Rajeev Kodampally of Asianet Radio, Dubai.


 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജയറാമിന്റെ ചെണ്ട മേളം ദുബായില്‍

October 1st, 2009

Jayaram-Chendaലോക പ്രശസ്ത താള വാദ്യക്കാരനായ ശിവ മണിയും തായംബക വിദഗ്ദന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ചലച്ചിത്ര നടന്‍ ജയറാമും ഒന്നിക്കുന്ന താള വാദ്യാഘോഷം ഇന്ന് ദുബായില്‍ അരങ്ങേറും. കീ ബോര്‍ഡിലെ അജയ്യനായ സ്റ്റീഫന്‍ ദേവസ്യയും വയലിനിസ്റ്റ് ബാല ഭാസ്കറുമാണ്, താള വാദ്യാഘോഷത്തിന് അകമ്പടി യാകുന്നത്. ആഘോഷം 2009 എന്ന അമൃത ടെലിവിഷന്‍ പരിപാടിയില്‍, താള മേളക്കാര്‍ക്ക് പുറമെ പ്രശസ്ത ഗായകരായ മധു ബാല കൃഷ്‌ണന്‍, അഫ്‌സല്‍ തുടങ്ങിയ വരോടൊപ്പം അമൃത സുപ്പര്‍ സ്റ്റാറിലെ രൂപ എന്നിവര്‍ നയിക്കുന്ന സംഗീത മേളയും പ്രമുഖ നര്‍ത്തകര്‍ ഒരുക്കുന്ന നൃത്ത വിരുന്നും, അമൃത ആഘോഷത്തിന്റെ ഭാഗമാ യുണ്ടാവും. ഇന്ന് (ഒക്ടോബര്‍ 1) ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ ഏഴ് മണിക്കാണ് പരിപാടി.
 


Jayaram playing chenda in Dubai


 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അക്കാദമി പുരസ്ക്കാരം രാജീവ് കോടമ്പള്ളിക്കു തന്നെ

September 4th, 2009

rajeev-kodampallyസംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള പുരസ്ക്കാരം തെറ്റായി പ്രഖ്യാപിച്ച നടപടി അക്കാദമി തന്നെ തിരുത്തുകയും പുരസ്ക്കാരം തനിക്കു തന്നെ ലഭിക്കും എന്ന് അക്കാദമി സെക്രട്ടറി തന്നെ അറിയിക്കുകയും ചെയ്തു എന്ന് പ്രശസ്ത പ്രവാസി ഗായകന്‍ രാജീവ് കോടമ്പള്ളി അറിയിച്ചു. റാസ് അല്‍ ഖൈമയിലെ റേഡിയോ ഏഷ്യയില്‍ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കോടമ്പള്ളി.
 
നാടക സമിതിക്ക് സംഭവിച്ച ഒരു തെറ്റാണ് അവാര്‍ഡ്‌ പ്രഖ്യാപനത്തിലെ ഈ അപാകതക്ക് വഴി ഒരുക്കിയത്. ഇത് ചൂണ്ടി കാണിച്ചു കൊണ്ട് e പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് പിന്നീട് മറ്റു പല വാര്‍ത്താ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സംഗീത നാടക സമിതി മത്സര വിധികള്‍ പുനഃപ്പരിശോധി ക്കുവാന്‍ തയ്യാറാവുകയും‍, പുരസ്ക്കാരത്തിന് അര്‍ഹമായ ഗാനം പാടിയത്‌ രാജീവ്‌ കോടമ്പള്ളി ആണെന്ന് തെളിയുകയും ചെയ്തു.
 
പുരസ്ക്കാരത്തിനായി നാടക ട്രൂപ്പ് സമര്‍പ്പിച്ച അപേക്ഷയില്‍ രാജീവ് കോടമ്പള്ളിയുടെ പേര്‍ ഇല്ലാതിരുന്നത് കൊണ്ടാണ് ഇത്തരം ഒരു പിശക് പറ്റിയത്. തെറ്റ് മനസ്സിലാക്കിയ കേരള സംഗീത നാടക അക്കാദമി നാടക ട്രുപ്പിനോട് തെറ്റ് തിരുത്താന്‍ ആവശ്യപ്പെടുകയും അവര്‍ ഈ കാര്യം ചൂണ്ടി കാണിച്ച് ഒരു അപേക്ഷ നല്‍കുകയും ചെയ്തു. അതിനു ശേഷമാണ് തെറ്റ് തിരുത്തി കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
 

sangeetha-nataka-academy

നാടക ട്രൂപ്പ് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ്

 
പുരസ്ക്കാര ദാന ചടങ്ങ് സെപ്റ്റംബര്‍ അവസാനം അല്ലെങ്കില്‍ ഒക്ടോബറില്‍ നടക്കും. ഭരത് മുരളിയുടെ നിര്യാണത്തെ തുടന്നാണ് നേരത്തേ നടക്കാനിരുന്ന പുരസ്ക്കാര ദാനം നീട്ടി വച്ചത്.
 


Sangeetha Nataka Academy award to Rajeev Kodampally


 
 

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 1 of 41234

« Previous « ഫോര്‍ എ സൈഡ് ഫുട്ബോള്‍ മല്‍സരം ഇന്ന് തുടങ്ങുന്നു.
Next Page » ബാവ തോട്ടത്തിലിന് പൊതു പ്രവര്‍ത്തക പുരസ്ക്കാരം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine