പത്മശ്രീ ജേതാവ് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് യു. എ. ഇ. മാരാര്‍ സമാജം സ്വീകരണം നല്‍കി. സമാജത്തിന്‍റെ വിഷു ആഘോഷ ങ്ങളുടെ ഭാഗമായി ഷാര്‍ജ അബു ഷഗാരയിലെ സ്പൈസി ലാന്‍റ് റസ്റ്റോറന്‍റ് പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍
യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
മുത്തുക്കുടകളും താലപ്പൊലിയും പഞ്ച വാദ്യവുമായി പത്മശ്രീ മട്ടന്നൂരിനെ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. പ്രസിഡന്‍റ് സി. വി. ദേവദാസ് സമാജത്തിന്‍റെ ഉപഹാരമായി ഒരു തങ്കപ്പതക്കം അണിയിച്ചു. രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ), യേശു ശീലന്‍( അബുദാബി മലയാളി സമാജം), അഡ്വ. ഹാഷിം (വെയ്ക് യു. എ. ഇ.), രാമചന്ദ്രന്‍ (ദുബായ് പ്രിയ ദര്‍ശിനി), അജീഷ് (അക്കാഫ്), ഗോപാല കൃഷ്ണന്‍ മാരാര്‍ (മരാര്‍ സമാജം മുന്‍ പ്രസി.), വി. വി. ബാബു രാജ് ( സമാജം രക്ഷാധികാരി) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നും പത്മശ്രീ പുരസ്ക്കാരം സ്വീകരിക്കുന്നു

മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ മുപ്പത്തി രണ്ടാം വിവാഹ വാര്‍ഷിക ദിനമായ മെയ് എട്ടിനു തന്നെ ഈ സ്വീകരണ ച്ചടങ്ങു സംഘടിപ്പിക്കാന്‍ ആയതില്‍ സന്തോഷം പങ്കു വെച്ച് സമാജം രക്ഷാധികാരി വി. വി. ബാബു രാജ് അദ്ദേഹത്തിന് സ്വര്‍ണ്ണ നാണയം സമ്മാനിച്ചു.

ഈ സംരംഭം സംഘടിപ്പിച്ച സമാജം പ്രവര്‍ത്തകരെ അനുമോദിച്ചു കൊണ്ട്, തന്‍റെ രസകരമായ മറുപടി പ്രസംഗത്തില്‍ അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
പ്രസിഡന്‍റ് സി. വി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് മാരാര്‍ സ്വാഗതവും, ട്രഷറര്‍ പ്രസാദ് ഭാനു നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പ്രശസ്ത കലാകാരിയും ടെലിവിഷന്‍ അവതാരികയുമായ കുമാരി ആരതി ദാസ് നയിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി.

സമാജം പ്രവര്‍ത്തകരുടെ അര മണിക്കൂര്‍ നീണ്ടു നിന്ന ചെണ്ട മേളം കലാ പരിപാടികളിലെ മുഖ്യ ആകര്‍ഷണമായിരുന്നു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി




അനുഗ്രഹീത സ്വര മാധുരിയിലൂടെ ആത്മീയ ചൈതന്യം തുളുമ്പുന്ന നിരവധി ഭക്തി ഗാനങ്ങള്‍ ലോകമെമ്പാടും ആലപിച്ച് പ്രസിദ്ധനായ ജെ. പി. രാജനും, നൂറിലധികം ഭക്തി ഗാനങ്ങള്‍ക്കും, ആല്‍ബങ്ങള്‍ക്കും ഈണവും പശ്ചാത്തല സംഗീതവും ഒരുക്കി ക്കൊണ്ട് ഭക്തി ഗാന ശാഖക്ക് ഒരു പുതിയ മാനം നല്‍കിയ സര്‍ഗ്ഗ പ്രതിഭ സുനില്‍ സോളമനും ഒന്നിച്ച് അവതരിപ്പിക്കുന്ന, തികച്ചും വ്യത്യസ്ഥമായ ഒരു സംഗീത വിരുന്ന്, അബു ദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്നു.
യുവ കലാ സാഹിതി ഷാര്‍ജ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മൃദംഗ പഠന കളരി സംഘടിപ്പിക്കുന്നു. മേയ് രണ്ട് ശനിയാഴ്ച്ച ഉച്ച തിരിഞ്ഞു 3 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടത്തുന്ന കളരിയില്‍ മൃദംഗ വിദ്വാന്‍ ശ്രീ. വിക്രമന്‍ നമ്പൂതിരി ക്ലാസ്സ് എടുക്കും. തുടര്‍ന്ന് മൃദംഗ മേളയും നടക്കും. 5 വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാ വുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 4978520 എന്ന നമ്പറില്‍ ശ്രീ. സുനില്‍ രാജുമായി ബന്ധപ്പെടാ വുന്നതാണ്.
ജനൂസിന്റെ ബാനറില്‍ ജനാര്‍ദ്ദനന്‍ നായര്‍ നിര്‍മ്മിക്കുന്ന ‘THE മൂട്ട’ യുടെ ബ്രോഷര്‍, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഭാവാഭിനയ ചക്രവര്‍ത്തി മധു, പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മക്ക് നല്‍കി ക്കൊണ്ട് പ്രകാശനം ചെയ്തു.
ജി. ദേവരാജന്‍ മാസ്റ്ററുടെ മൂന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് പരവൂര്‍ നിവാസികളുടെ യൂ. എ. ഇ. യിലെ കൂട്ടായ്മയായ നോര്‍പയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. ദേവ ഗീതികള്‍ എന്ന പേരില്‍ അടുത്ത വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. അനുസ്മരണ സമ്മേളനം, ഗാനമേള, ദേവരാജന്‍ മാസ്റ്ററുടെ ജീവ ചരിത്രം ആസ്പദമാക്കിയുള്ള ഫോട്ടോ പ്രദര്‍ശനം, ഡോക്യുമെന്‍ററി പ്രദര്‍ശനം തുടങ്ങിയവ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.





