അബുദാബി: കേരള മാപ്പിള കലാ അക്കാദമി, പരിശുദ്ധ റമദാനെ വരവേല്‍ക്കുന്നതിന് ‘അഹലന്‍ റമദാന്‍’ എന്ന പേരില്‍ സ്നേഹ സംഗമം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 13, വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബൂദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും മാപ്പിള കലാ ഗവേഷകനുമായ നാസര്‍ ബേപ്പൂര്‍ ‘മാപ്പിള കല – ഇന്നലെ ഇന്ന്’ എന്ന വിഷയത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് 8:30 മുതല്‍ നടക്കുന്ന ഗാന മേളയില്‍ പ്രശസ്ത ഗായകര്‍ പങ്കെടുക്കും. തനതു മാപ്പിള കലകളെ കുറിച്ച് കൂടുതല്‍ അവഗാഹം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന പരിപാടിക്കു പ്രവേശനം സൌജന്യം ആയിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6720120 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഗായകനുള്ള പുരസ്ക്കാരം തെറ്റായി പ്രഖ്യാപിച്ചതായി പരാതി. ഈ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പുരസ്ക്കാര ത്തിന്റെ വാര്‍ത്ത പത്രങ്ങളില്‍ അച്ചടിച്ചു വന്നപ്പോഴാണ് മികച്ച ഗായകനുള്ള പുരസ്ക്കാരം ലഭിച്ച പ്രവാസിയായ ഗായകന്‍ ഞെട്ടിയത്. താന്‍ അവധിക്ക് നാട്ടില്‍ പോയ സമയത്ത് പാടിയ ഗാനത്തിന് പുരസ്ക്കാരം പ്രഖ്യാപിച്ചിരിക്കുന്നത് മറ്റാരുടേയോ പേരില്‍.
അബുദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിച്ച സംഗീത നിശ, ‘ക്രിസ്തീയ സംഗീത സംഗമം’ എന്ന പേരില്‍ മെയ് 29 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി സെന്‍റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറി. പ്രശസ്ത ഗായകരായ ബിനോയ് ചാക്കോ, സ്റ്റെഫി ബെന്‍ ചാക്കോ, സത്ഗമയ എന്ന പരിപാടിയിലൂടെ പ്രശസ്തനായ ലിജു ഫിലിപ്പ് (മുംബൈ) എന്നിവര്‍ മലയാളം, ഹിന്ദി, തമിഴ്, ഗാനങ്ങള്‍ ആലപിച്ചു.
ദുബായിലെ ശ്രുതിലയയുടെ ആഭിമുഖ്യത്തില്‍ ശ്രുതിസുധ എന്ന പേരില്‍ ക്ലാസിക്കല്‍ മ്യൂസിക്, ഇന്‍സ്ട്രുമെന്‍റല്‍ ഫ്യൂഷന്‍ പരിപാടി സംഘടിപ്പിക്കുന്നു. അടുത്ത വ്യാഴാഴ്ച രാത്രി എട്ട് മുതല്‍ ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് പരിപാടി. സംഗീത സംവിധായകനായ ശരത് കര്‍ണാടക സംഗീത പരിപാടി അവതരിപ്പിക്കും. നവംബറില്‍ വിപുലമായ രീതിയില്‍ സംഗീത പരിപാടി സംഘടിപ്പിക്കാന്‍ പരിപാടിയുണ്ടെന്ന് ശ്രുതിലയ ചെയര്‍മാന്‍ കെ. കെ. നാസര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശരത്, അജയകുമാര്‍, പി. എം. മുരളീധരന്‍, ജയകൃഷ്ണന്‍, കെ. വി. രാധാ കൃഷ്ണന്‍, പി. എസ്. ചന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അബുദാബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗീത സന്ധ്യ 2009, മെയ് 15 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് അബുദാബി നാഷണല്‍ തിയ്യറ്ററില്‍ അരങ്ങേറും. ചലച്ചിത്ര പിന്നണി ഗായകരായ എം. ജി. ശ്രീകുമാര്‍, സിസിലി എന്നിവരുടെ





