യു.എ.ഇ. യിലെ മുതിര്‍ന്ന സാംസ്കാരിക മാധ്യമ പ്രവര്‍ത്തകനും, സലഫി ടൈംസ് എഡിറ്ററുമായ കെ. എ. ജബ്ബാരിയെ അടുത്തറിഞ്ഞ ഒരു കൂട്ടം ലേഖകര്‍ തങ്ങള്‍ അറിഞ്ഞ ജബ്ബാരിയെ പറ്റി എഴുതിയ അനുഭവ സാക്ഷ്യങ്ങളുടെ ശേഖരമാണ് “സൈകത ഭൂവിലെ സൌമ്യ സപര്യ” എന്ന പുസ്തകം.
ലാളിത്യത്തിന്റെ ഊര്‍ജ്ജത്തോടെ നിസ്വാര്‍ത്ഥനായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ കാലത്തെ തന്റെ പ്രവാസ ജീവിതം സമൂഹ നന്മയ്ക്കായി അര്‍പ്പിച്ച കര്‍മ്മ നിരതനായ പത്ര പ്രവര്‍ത്തകനായ ജബ്ബാരിയെ പോലെ ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്നത് അടയാളപ്പെടുത്തുകയും, വരും തലമുറയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പുസ്തകത്തിന്റെ ദൌത്യം.
ബഷീര്‍ തിക്കൊടിയാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. കെ. പി. കെ. വെങ്ങര, കെ. കെ. മൊയ്തീന്‍ കോയ, ഇസ്മായില്‍ മേലടി, ഇ. എം. അഷ്‌റഫ്, സബാ ജോസഫ് എന്നിങ്ങനെ യു.എ.ഇ. യിലെ മാധ്യമ സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ ഒട്ടേറെ പ്രഗല്‍ഭര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഈ പുസ്തകം യു.എ.ഇ. യിലെ മലയാളി സമൂഹത്തിന്റെ 30 വര്‍ഷത്തെ ഒരു പരിച്ഛേദം തന്നെ വായനക്കാരന് നല്‍കുന്നു.
ഡിസംബര്‍ 24 വ്യാഴാഴ്‌ച്ച രാത്രി 07:30ന് ദുബായിലെ ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ യു.എ.ഇ. യിലെ മാധ്യമ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: personalities, prominent-nris