റിയാദ് : ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃതം നല്കിയ വരാണെന്നു നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ലിബര്‍ഹാന്‍ കമ്മീഷന്‍ പുറത്ത് കൊണ്ട് വന്ന മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും മസ്ജിദ് യഥാ സ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കണമെന്നും സുന്നി യുവ ജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ബാബറി മസ്‌ജിദ് തകര്‍ത്തതിലൂടെ മതേതര ഇന്ത്യയെ തകര്‍ക്കാനുള്ള ശ്രമമാണ് സംഘ പരിവാര്‍ ശക്തികള്‍ നടത്തിയതെന്നും, ഇന്ത്യന്‍ മുസ്‌ലിങ്ങളെ ഭയ വിഹ്വലരാക്കി ആജ്ഞാനു വര്‍ത്തികളാക്കാം എന്നാണ് സംഘ പരിവാറിന്റെ വ്യാമോഹമെങ്കില്‍ അത് വില പ്പോകില്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബഹു: ലിയാഉദ്ദീന്‍ ഫൈസി പറഞ്ഞു. യോഗത്തില്‍ സൈദലവി ഫൈസി പനങ്ങാങ്ങര, മൊയ്ദീന്‍ കുട്ടി തെന്നല, മുഹമ്മദാലി ഫൈസി മോളൂര്‍, അബൂബക്കര്‍ ഫൈസി വെള്ളില എന്നിവര്‍ സംസാരിച്ചു. അബ്ദുല്ലഹ് ഫൈസി കണ്ണൂര്‍ അദ്ധ്യക്ഷം വഹിച്ചു, നൌഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും ഷാഫി ഹാജി ഓമചപ്പുഴ നന്ദിയും പറഞ്ഞു.
– നൌഷാദ് അന്‍വരി മോളൂര്‍, റിയാദ്


സൌദിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏറണാകുളത്തെ ട്രാവല്‍ ഏജന്‍സിയുടെ ലൈസന്‍സ് ഉടന്‍ മരവിപ്പിക്കുകയും അവര്‍ നടത്തുന്ന റിക്രൂട്ട്മെന്റിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുകയും ചെയ്യണമെന്ന് സൌദിയില്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ. ടി. എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു. സൌദിയിലെ ന്യൂ സനയയിലെ ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
റിയാദ് : ഇന്ത്യന്‍ എംബസി ഹാളില്‍ ഡിസംബര്‍ 12ന് സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മയുടെ ഈദ് സംഗമം നാട്ടിക എം. എല്‍. എ. ടി. എന്‍. പ്രതാപന്‍ ഉല്‍ഘാടനം ചെയ്തു. നാട്ടില്‍ ദിനം തോറും ഉടലെടുക്കുന്ന വൃദ്ധ സദനങ്ങള്‍ നമുക്ക് വലിയ സന്ദേശമാണ് നല്‍കുന്നത് എന്ന് ഉല്‍ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. മക്കളുടെ സ്നേഹവും ശ്രുശ്രൂഷയും ലഭിക്കാതെ മാതാ പിതാക്കളെ ഇത്തരം വൃദ്ധ സദനങ്ങളിലേക്ക് അയക്കുന്നത് ഒരു അര്‍ബുദം പോലെ കേരള സംസ്ഥാനത്തെ ഗ്രസിച്ചിരിക്കുന്നു. നമ്മിലുള്ള സ്നേഹവും നന്മയും വറ്റി വരളുന്നതിന്റെ ലക്ഷണമാണ് ഇത്. അവസാന കാലത്ത്, തന്റെ മാതാ പിതാക്കള്‍ക്ക് താങ്ങും തണലുമാകാനും അവരുടെ അരക്ഷിതാവസ്ഥ അകറ്റാനും മക്കള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
റിയാദ് : കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്ത നങ്ങള്‍ നടത്തു ന്നുണ്ടെന്ന ആരോപണത്തെ പോലീസ് മന:പൂര്‍വ്വം കെട്ടിച്ചമച്ച കേസാണെന്നും, ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും കാണിച്ചു സംസ്ഥാനത്ത് മത പരിവര്‍ത്തനം നടക്കുന്നതു സംബന്ധിച്ച കേസിന്റെ അന്വേഷണം സ്‌റ്റേ ചെയ്തു കൊണ്ടുള്ള ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വഗതാ ര്‍ഹാമാ ണെന്ന് എസ്. വൈ. എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ജിദ്ദ: പരസ്പര പൊരുത്തം ഇല്ലാത്ത ആശയങ്ങള്‍ ജനിപ്പിക്കുന്ന രണ്ട് പദങ്ങള്‍ കൂട്ടിക്കെട്ടി, ഇസ്ലാമിലെ പവിത്രമായ ജിഹാദിനെ അപക്വമായ വിവാഹ പൂര്‍വ്വ പ്രണയവുമായി ബന്ധപ്പെടുത്തി, കേരളത്തില്‍ നടക്കുന്ന പ്രചാരണം മുസ്ലികളെ അപകീര്‍ത്തി പ്പെടുത്തുന്നതിന് വേണ്ടി കത്തോലിക്കാ സഭയും സംഘ് പരിപാറും പടച്ചുണ്ടാക്കിയ ഒളി അജണ്ടകളില്‍ ഒന്ന് മാത്രമാണെന്നും, ദൈവിക മതത്തിന്റെ അല്‍ഭുതകരമായ വ്യാപനത്തെ തടയിടാന്‍ അതു കൊണ്ടൊന്നും സാധ്യമല്ലെന്നും, പ്രമുഖ ഇസ്ലാമിക ചിന്തകനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം. എം. അക്ബര്‍ അഭിപ്രായപ്പെട്ടു.






