അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം സമാജം അങ്കണത്തില്‍ ഇന്നലെ തുടക്കമായി . നാല് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യ മുള്ള സമാജം സംഘടിപ്പിക്കുന്ന യുവജനോത്സവം, യു. എ. ഇ. യിലെ മാത്രമല്ല, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനകള്‍ക്കും മാതൃകയാണ്. കാല്‍ നൂറ്റാണ്ടായി സമാജം നടത്തി വരുന്ന യുവജനോ ത്സവത്തിലെ കലാ തിലകം നേടിയ പ്രതിഭകള്‍ പലരും ഇന്ന് വിവിധ രംഗങ്ങളിലെ നേട്ടങ്ങള്‍ കൊയ്തവരാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഈ കലാ തിലക പ്പട്ടം ‘ശ്രീദേവി മെമ്മോറിയല്‍’ ആയി നല്‍കി വരുന്നുണ്ട്.
6 വയസ്സ് മുതല്‍ 18 വയസ്സ് വരെ യുള്ള കുട്ടികള്‍ക്ക് കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ട്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, ഒപ്പന, ഫാന്‍സി ഡ്രസ്സ്, ലളിത ഗാനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.
പതിനഞ്ചു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന മത്സരങ്ങളിലായി യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ നിന്നായി നാനൂറോളം കുട്ടികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
അഹല്യ എക്സ്ചേഞ്ച് ബ്യൂറോ മുഖ്യ പ്രായോജകരായി യുവ ജനോല്സവത്തെ ക്കുറിച്ച് വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അഹല്യ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, സമാജം പ്രസിഡണ്ട് മനോജ് പുഷ്കര്‍, ജന. സിക്രട്ടറി യേശു ശീലന്‍, ട്രഷറര്‍ അമര്‍ സിംഗ് വലപ്പാട്, കലാ വിഭാഗം സിക്രട്ടറി വിജയ രാഘവന്‍ എന്നിവരും മുഖ്യാതിഥി യായി പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററും പങ്കെടുത്തു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


ഖത്തറിലെ മയ്യഴിക്കാരുടെ പ്രമുഖ സാംസ്കാരിക സംഘടനയായ ക്യൂമാസ് (ഖത്തര്‍ മാഹി സൌഹൃദ സംഗമം) ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഐ. സി. സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഉല്‍ഘാടനം ചെയ്തത് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയായ മിസ്സിസ് ദീപാ ഗോപാലന്‍ വാദ്വയായിരുന്നു.

അബുദാബി : 2009ലെ യു.എ.ഇ. ഓപ്പണ്‍ ആര്‍ട്ട്സ് ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവല്‍ ഡിസംബര്‍ പതിനേഴ് മുതല്‍ അബുദാബി മലയാളി സമാജം അങ്കണത്തില്‍ വെച്ച് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
യു. എ. ഇ. യിലെ രണ്ടായിരത്തി അഞ്ഞൂറോളം യുവ ഹൃദയങ്ങളുടെ കലാ മേന്മ മാറ്റുരക്കുന്ന സാംസ്കാരിക സംഗമത്തിന് ഡിസംബര്‍ രണ്ടിന് ദുബായിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ തിരി തെളിഞ്ഞു. ഇളം തലമുറയുടെ സര്‍ഗ്ഗ സിദ്ധികള്‍ കണ്ടെത്തു ന്നതിനും പരിപോഷി പ്പിക്കുന്നതിനും യു. എ. ഇ. യിലെ വിദ്യാര്‍ത്ഥി കള്‍ക്കായി 1991ല്‍ ദല ആരംഭിച്ച യുവ ജനോത്സവം, നടത്തിപ്പിലെ മികവും, വിധി നിര്‍ണ്ണയത്തിലെ നിഷ്‌പക്ഷതയും കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയി ട്ടുള്ളതാണ്. 


19-ാമത് ‘ദല’ യുവജനോ ത്സവത്തില്‍ ഐശ്വര്യ ഗോപാല കൃഷ്ണന്‍ സീനിയര്‍ വിഭാഗം കലാ തിലകമായി. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗം കലാ തിലകമായിരുന്നു ഐശ്വര്യ. ഭരത നാട്ട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഓട്ടന്‍ തുള്ളല്‍ എന്നിവയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.






