അബുദാബി മലയാളി സമാജം യുവജനോത്സവം 2009

November 27th, 2009

അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍ (യുവജനോത്സവം 2009), ഡിസംബര്‍ 17 മുതല്‍ ആരംഭിക്കും. 6 വയസ്സ് മുതല്‍ 18 വയസ്സ് വരെ യുള്ള കുട്ടികള്‍ക്ക് കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, ഒപ്പന, ഫാന്‍സി ഡ്രസ്സ്, ലളിത ഗാനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടക്കുക. സമാജം ഓഫീസില്‍ നിന്നോ, ഈ വെബ് സൈറ്റില്‍ നിന്നോ ഫോമുകള്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 02 – 66 71 400, 050 – 44 62 078 എന്നീ നമ്പരുകളില്‍ വിളിക്കുക.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വയലാറിന്റെ ആയിഷ അബുദാബിയില്‍

August 17th, 2009

vayalar-ayisha-epathram.jpgകഥാപ്രസംഗ കലയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന വി. സാംബശിവന്‍ വിജയകരമായി അവതരിപ്പിച്ച് മലയാളി മനസ്സുകളില്‍ ഒരു കാലത്ത് തരംഗമായി മാറിയിരുന്ന വയലാര്‍ രാമ വര്‍മ്മയുടെ ‘ആയിഷ’ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ആഗസ്റ്റ്‌ 17 തിങ്കളാഴ്ച രാത്രി 8 മണിക്ക് പ്രശസ്ത കാഥികന്‍ ചിറക്കര സലിം കുമാര്‍ അവതരിപ്പിക്കുന്നു. അബുദാബിയിലെ കലാ പ്രേമികള്‍ക്ക് വളരെ നാളുകള്‍ക്കു ശേഷം ലഭിക്കുന്ന ഈ അവസരം പുതിയ ഒരു അനുഭവമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജനങ്ങളുടെ കണ്ണീരൊപ്പുക – മുല്ലക്കര രത്നാകരന്‍

February 17th, 2009

കറുത്തവര്‍ കെട്ടി പ്പടുത്ത വെള്ള ക്കൊട്ടാരത്തില്‍, ആദ്യമായി ഒരു കറുത്തവന്‍ കയറി യിരുന്നത്, ലോകത്തിന്‍റെ മുഴുവന്‍ പിന്തുണ യോടെയാണ്. യുദ്ധ ക്കൊതിയ ന്‍മാരായ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ തൊട്ടിട്ടുള്ള ബൈബിളില്‍ തൊട്ടല്ലാ ഒബാമ പ്രതിജ്ഞ എടുത്തത്, എബ്രഹം ലിങ്കണ്‍ തൊട്ട വിശുദ്ധ തയിലാണ് സ്പര്‍ശിച്ചത് എന്നത് ആശ്വാസ കരമാണ്. അധികാര ത്തിന്‍റെ മുഷ്ടി ചുരുട്ടിയല്ലാ, നിവര്‍ത്തിയ കയ്യുമായാണ് ലോകത്തെയും പശ്ചിമേഷ്യന്‍ പ്രശ്നങ്ങളേയും ഒബാമ അഭിമുഖീകരിച്ചത്. ജനങ്ങളുടെ കണ്ണീരൊ പ്പുകയാണ് ഓരോ ഭരണാധി കാരിയുടേയും കര്‍ത്തവ്യം. സംസ്ഥാന ക്യഷി വകുപ്പു മന്ത്രി മുല്ലക്കര രത്നാകരന്‍റെ താണ് ഈ വാക്കുകള്‍.

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തിലെ നിറഞ്ഞു കവിഞ്ഞ ജനങ്ങളെ സാക്ഷിയാക്കി, യുവ കലാ സാഹിതി അബുദാബി ചാപ്റ്റര്‍ വാര്‍ഷികാ ഘോഷം ‘യുവ കലാ സന്ധ്യ’ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ബാബു വടകര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എ. കെ. ബീരാന്‍ കുട്ടി, ബാവാ ഹാജി, പള്ളിക്കല്‍ ഷുജാഹി, കെ. കെ. മൊയ്തീന്‍ കോയ, ജീവന്‍ നായര്‍, ജമിനി ബാബു, ചിറയിന്‍കീഴ് അന്‍സാര്‍, അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, യു. അബ്ദുല്ല ഫാറൂഖി, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു.

സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനക്ക് യുവ കലാ സാഹിതി യുടെ ‘കാമ്പിശ്ശേരി അവാര്‍ഡ്’ സുപ്രസിദ്ധ പിന്നണി ഗായകന്‍ വി. ടി. മുരളിക്ക് പ്രഖ്യാപിച്ചു. ‘വയലാര്‍ ബാലവേദി’ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്ര രചനാ മത്സര ത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോഷി സ്വാഗതവും അബൂബക്കര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നാടക സൌഹ്യദത്തിനു വേണ്ടി മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത മുരുകന്‍ കാട്ടാക്കടയുടെ ‘രക്തസാക്ഷി’ കവിതാ വിഷ്ക്‍ാരവും, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ്ഗാ വിശ്വനാഥ്, പാര്‍വ്വതി, ഹിഷാം അബ്ദുല്‍ വഹാബ് എന്നിവരുടെ നേത്യത്വത്തില്‍ ഗാന മേളയും, വിവിധങ്ങളായ നൃത്തങ്ങളും അരങ്ങേറി.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കാവാലം ശ്രീകുമാറിന്റെ കച്ചേരി ദുബായില്‍

January 15th, 2009

ദുബായ്: പ്രശസ്ത സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന്റെ കര്‍ണ്ണാടക സംഗീത കച്ചേരി ജനുവരി 17 ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടക്കും. കോണ്ടാഷ് ഗ്രൂപ്പ്, കലാഭവന്‍ ദുബായ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി  സംഘടിപ്പിക്കുന്നത്. 17ന് വൈകീട്ട് 7 മുതല്‍ 9 മണി വരെ നീളുന്ന പരിപാടിയില്‍ പ്രമുഖ ഉപകരണ സംഗീത വിദഗ്ദധര്‍ പക്കമേളം ഒരുക്കും. അജിത് കുമാര്‍(വയലിന്‍), ശ്രീധരന്‍ കാമത്ത് (ഘഞ്ജിറ), ബാല കൃഷ്ണന്‍ കാമത്ത് (മൃദംഗം), ഗോവിന്ദ പ്രസാദ് (മുഖര്‍ശംഖ്) എന്നിവര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മുന്‍‌കൂട്ടി ക്ഷണിക്ക പ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പാസ് വിവരങ്ങള്‍ക്ക് കലാഭവന്‍ ഓഫീസുമാ‍യി ബന്ധപ്പെടുക (ഫോണ്‍ : 04 3350189)

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ഐന്‍ ഐ.എസ്.സി ഹ്രസ്വ സിനിമ മത്സരം

January 10th, 2009

അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമ മത്സരത്തിലേക്കുള്ള പ്രവേശന തീയതി ജനുവരി 25ലേക്കു മാറ്റി. പ്രസ്തുത മത്സരത്തിലേക്ക് അയക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ക്കുള്ള ദൈര്‍ഘ്യം അഞ്ചു മിനിട്ട് ആയിരിക്കണം. ‘പ്രവാസി’ എന്ന വിഷയത്തെ അധികരിച്ച് യു.എ.ഇ.യില്‍ നിന്നും ചിത്രീകരി ച്ചതായിരിക്കണം എന്നീ നിബന്ധനകള്‍ ഉണ്ടെന്നും അല്‍ഐന്‍ ഐ. എസ്. സി. സാഹിത്യ വിഭാഗം സിക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : (സാജിദ് കൊടിഞ്ഞി 050 77 38 604, 03 762 5271)

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 2 of 3123

« Previous Page« Previous « ശോഭനയുടെ മായാ രാവണ ദുബായില്‍
Next »Next Page » ദല ഇന്ന് പലസ്തീന്‍ ഐക്യദാര്‍ഡ്യ ദിനമായി ആചരിക്കുന്നു. »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine