സൌദി അറേബ്യയില്‍ ശവ്വാല്‍ മാസ പ്പിറവി കണ്ടതിനെ തുടര്‍ന്ന്, ഇന്ന് ഞായറാഴ്ച, ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ശൈഖ് സായിദ് പള്ളിയില്‍ ഈദുല്‍ ഫിത്വര്‍ പ്രാര്‍ത്ഥന നടത്തും. പിന്നീട് അല്‍ മുഷ്റിഫ് പാലസില്‍ വെച്ച് മറ്റു എമിറേറ്റുകളിലെ ഭരണാധി കാരികളെയും മുതിര്‍ന്ന സൈനിക, പോലീസ് ഉദ്യോഗസ്ഥരെയും അദ്ദേഹം സ്വീകരിക്കും. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബര്‍ദുബായിലെ ഈദ് ഗാഹില്‍ (ഗ്രാന്‍റ് ഈദ് മുസല്ല) പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുക്കും.
കേരളത്തില്‍ മാസപ്പിറവി ദ്യശ്യമാകാ ത്തതിനെ തുടര്‍ന്ന് റമദാന്‍ 30 പൂര്‍ത്തിയാക്കി, ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ച്ചയായിരിക്കും എന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രഖ്യാപിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാവക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ബാച്ച് ചാവക്കാടിന്‍റെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചു. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ അബൂദാബിയിലെ എല്ലാ സുഹൃത്തുക്കളും ഈ സംഘടനയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിഭാഗീയതകള്‍ ഏതുമില്ലാതെ, ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ വിവേചനമില്ലാതെ എല്ലാവര്‍ക്കുമായി ഒരു കൂട്ടായ്മ അതാണ് ബാച്ച് ചാവക്കാട് എന്നും, മെമ്പര്‍മാര്‍ക്ക് പ്രവാസ ജീവിതത്തില്‍ എല്ലാ സഹായങ്ങളും ബാച്ചില്‍ നിന്നും ഉണ്ടാവുമെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. ഈ പ്രവാസി കൂട്ടായ്മയോടു സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
ദുബൈ : സലഫി ടൈംസ് സ്വതന്ത്ര പത്രികയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സഹൃദയ അവാര്‍ഡ് ദാനവും സ്നേഹ സംഗമവും വ്യാഴാഴ്ച (ജൂലൈ 30) നടക്കും. ദുബൈ ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ രാത്രി ഏഴിനാണ് പരിപാടി.
ജി.സി.സി. രാജ്യങ്ങള്‍ക്ക് പൊതു കറന്‍സി എന്നത് യു. എ. ഇ. യില്‍ നടപ്പിലാവില്ല. ജി. സി. സി. മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് യു. എ. ഇ. പിന്മാറിയതോടെ ആണിത്. ജി. സി. സി. മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് ഇന്നാണ് യു. എ. ഇ. പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ജി. സി. സി. ജനറല്‍ സെക്രട്ടറിയേറ്റിനെ ഇക്കാര്യം യു. എ. ഇ. വിദേശ കാര്യ മന്ത്രാലയം അറിയിച്ചു കഴിഞ്ഞു.





