ദുബൈ : സലഫി ടൈംസ് സ്വതന്ത്ര പത്രികയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സഹൃദയ അവാര്‍ഡ് ദാനവും സ്നേഹ സംഗമവും വ്യാഴാഴ്ച (ജൂലൈ 30) നടക്കും. ദുബൈ ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ രാത്രി ഏഴിനാണ് പരിപാടി.
പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെ, വിവിധ വിഭാഗങ്ങളിലായി 25 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിളാണ് (വായനക്കൂട്ടം) പരിപാടിയുടെ സംഘാടകര്‍. ഓള്‍ ഇന്ത്യ ആന്റി ഡൗറി മൂവ്മെന്‍റ്റ് സ്ഥാപക അധ്യക്ഷനും പ്രവാസി എഴുത്തുകാരനുമായ മുഹമ്മദലി പടിയത്തിന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് അവാര്‍ഡ് ദാനം നടത്തുന്നത്.
കെ. കെ. മൊയ്തീന്‍ കോയ പടിയത്ത് അനുസ്മരണ പ്രഭാഷണം നടത്തും. സംഗമത്തില്‍ അംബിക സുധന്‍ മാങ്ങാട്, സന്തോഷ് എച്ചിക്കാനം, സ്വര്‍ണം സുരേന്ദ്രന്‍, ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം, സബാ ജോസഫ്, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജിഷി സാമുവല്‍ എന്നിവര്‍ പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കുമെന്ന് ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി അറിയിച്ചു. ആദര ഫലകവും കീര്‍ത്തി പത്രവും പൊന്നാടയും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
- സഹൃദയ അവാര്‍ഡ് സമര്‍പ്പണ ലോഗോ പ്രകാശനം ചെയ്തു
- സഹൃദയ അവാര്‍ഡ് ലോഗോ പ്രകാശനം
- സഹൃദയ പുരസ്കാരങ്ങള്‍ 2009
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: prominent-nris, ഗള്‍ഫ്, സംഘടന