ബാഫഖി തങ്ങള്‍ : സൌമ്യ സാഗരത്തിലെ സ്നേഹ നൌക

November 26th, 2009

bafakhi-thangalരാഷ്ട്രീയത്തിലെ ആത്മീയതയും, ആത്മീയതയുടെ രാഷ്ട്രീയവും ആയിരുന്ന സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളെ ക്കുറിച്ചുള്ള ഡോക്യുമെന്ററി, “സൌമ്യ സാഗരത്തിലെ സ്നേഹ നൌക” അറഫാ ദിനമായ ഇന്ന് (വ്യാഴാഴ്ച) രാത്രി യു. എ. ഇ. സമയം 10മണിക്ക് ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യും.
 
പരിശുദ്ധ ഹജ്ജ് കര്‍മ്മ ത്തിനിടെ മക്കയില്‍ വെച്ച് നിര്യാതനായ ബാഫഖി തങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ ഉതകുന്ന ഈ ഡോക്യുമെന്റ റിയുടെ രചന നിര്‍വ്വഹി ച്ചിരിക്കുന്നത് പത്ര പ്രവര്‍ത്തകന്‍ കൂടിയായ ജലീല്‍ രാമന്തളിയാണ്.
 
അവതരണം കെ. കെ. മൊയ്ദീന്‍ കോയ . സംവിധാനം താഹിര്‍ ഇസ്മായീല്‍ ചങ്ങരംകുളം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ വായനക്കൂട്ടം അനുശോചിച്ചു

September 16th, 2009

pk-gopalakrishnanദുബായ് : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, കേരള നിയമ സഭ മുന്‍ ഡപ്യൂട്ടി സ്പീക്കറും, ചരിത്രകാരനുമായിരുന്ന പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡണ്ട് കെ. എ. ജെബ്ബാരി അനുശോചനം അറിയിച്ചു. തിങ്കളാഴ്‌ച്ച രാവിലെ 10ന് ഇനിങ്ങാലക്കുടയിലെ മകളുടെ വസതിയില്‍ വെച്ച് വാര്‍ധക്യ സഹജമായ അസുഖം മൂലമാണ് മരിച്ചത്. 86 വയസ്സായിരുന്നു. ശവസംസ്ക്കാരം ഇന്നലെ രാവിലെ 10 മണിയ്ക്ക് ശ്രീനാരായണ പുരം പൂവത്തും കടവിലെ തറവാട്ട് വളപ്പില്‍ വെച്ച് നടന്നു.
 
പ്രമുഖ സി.പി.ഐ. നേതാവായിരുന്ന അദ്ദേഹം 1967ല്‍ കൊടുങ്ങല്ലൂര് നിന്നാണ് ആദ്യമായി നിയമ സഭയില്‍ എത്തിയത്. പിന്നീട് 77ലും 80ലും നാട്ടികയില്‍ നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 77ലാണ് അദ്ദേഹം നിയമ സഭയില്‍ ഡപ്യൂട്ടി സ്പീക്കര്‍ ആയത്.
 
നവജീവന്‍, നവയുഗം, കാരണം എന്നീ പത്ര മാസികകളുടെ പത്രാധിപരായിരുന്നു. അനേകം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരു ചരിത്രകാരനും കൂടിയായിരുന്ന ഇദ്ദേഹം ദീര്‍ഘകാലം കേരള ഹിസ്റ്ററി അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. ഇദ്ദേഹം രചിച്ച ‘കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രം’ എന്ന പുസ്തകം ബിരുദാനന്തര ബിരുദ പാഠ പുസ്തകമാണ്.
 
ശ്രീനാരായണ ഗുരു വിശ്വ മാനവികതയുടെ പ്രവാചകന്‍, ജൈന മതം കേരളത്തില്‍, പുരോഗമന സാഹിത്യ പ്രസ്ഥാനം, കലയും സാഹിത്യവും ഒരു പഠനം, ഒ. ചന്തുമേനോന്‍, സംസ്ക്കാര ധാര, നിഴലും വെളിച്ചവും എന്നിങ്ങനെ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
 
പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡണ്ട് കെ. എ. ജെബ്ബാരി അനുശോചനം അറിയിച്ചു. പി. കെ. ഗോപാലകൃഷ്ണന്‍ ചീഫ് എഡിറ്ററായി തൃശ്ശൂരില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയ ജഗത് സാക്ഷി എന്ന പത്രത്തില്‍ സ്റ്റുഡന്‍സ് കോര്‍ണര്‍ എന്ന പംക്തി കൈകാര്യം ചെയ്ത കെ. എ. ജെബ്ബാരി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചു. പ്രമുഖ പ്രവാസി വ്യവസായിയും ദുബായിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിന്ന സാന്നിധ്യവുമായിരുന്ന മുഹമ്മദലി പടിയത്തിന്റെ കൊടുങ്ങല്ലൂരിലുള്ള സിനിമാ തിയേറ്റര്‍ ഉല്‍ഘാടന വേളയില്‍ പങ്കെടുത്തു കൊണ്ട് പി. കെ. ഗോപാലകൃഷ്ണന്‍ കൊടുങ്ങലൂരിന്റെ ചരിത്രത്തെ പറ്റി ദീര്‍ഘ നേരം സംസാരിച്ച് തന്റെ അറിവ് പങ്കു വെച്ചത് സദസ്യരെ കോള്‍മയിര്‍ കൊള്ളിച്ചതായി അദ്ദേഹം ഓര്‍മ്മിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുരളിക്ക് പ്രേരണയുടെ ആദരാഞ്ജലി

August 13th, 2009

actor-muraliസ്വതഃ സിദ്ധമായതും വേറിട്ടതുമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയില്‍ വ്യക്തി മുദ്ര പതിപ്പിച്ച അനുഗ്രഹീത നടന്‍ മുരളിയുടെ അകാല ചരമത്തില്‍ ദുഃഖം രേഖപ്പെടുത്തുവാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും പ്രേരണ സ്ക്രീന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം ചേരുന്നു. 14 ഓഗസ്റ്റ് 2009 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഷാര്‍ജയിലെ സ്റ്റാര്‍ മ്യൂസിക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് യോഗം. യോഗത്തിനു ശേഷം ഗര്‍ഷോം അല്ലെങ്കില്‍ പുലിജന്മം സിനിമാ പ്രദര്‍ശനവും ഉണ്ടായിരിക്കും എന്ന പ്രേരണ യു.എ.ഇ. യുടെ സെക്രട്ടറി പ്രദോഷ് കുമാര്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

തങ്ങളുടെ വിയോഗം തീരാ നഷ്ടം

August 9th, 2009

shihab-thangalSYS റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അനുസ്മരണവും ദുആ മജിലിസും സംഘടിപ്പിച്ചു. ഋഷി തുല്യനായ പണ്ഡിത വരേണ്യനും ആത്മീയ നായകനുമായിരുന്ന മഹാനുഭാവന്റെ വിയോഗം മുസ്ലിം കൈരളിക്കേററ കനത്ത വിടവാണെന്ന് സമ്മേളന പ്രമേയം ചൂണ്ടിക്കാട്ടി. നിരാലംബരുടെ അത്താണിയും മാറാ രോഗികളുടെ അഭയവുമായി മാറി സകലരുടെയും പിന്തുണ നേടിയ തങ്ങള്‍ ജന മനസ്സുകളില്‍ കെടാ വിളക്കായി എന്നെന്നും പ്രോജ്ജ്വലിച്ചു നില്‍ക്കും. സാമുദായിക മൈത്രി കാത്തു സൂക്ഷിക്കുകയും അതൊരു ദൗത്യമായി ഏറ്റെടുക്കുകയും ചെയ്ത്‌ സര്‍വ്വ മത സാഹോദര്യം പ്രായോഗിക തലത്തില്‍ കൊണ്ടു വന്ന അപൂര്‍വ വ്യക്തി കൂടിയായിരുന്നു മുഹമ്മദലി ശിഹാബ്‌ തങ്ങള്‍. മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരത്തിരിക്കുമ്പോഴും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ആദരവ്‌ പിടിച്ചു പറ്റിയവര്‍ ചരിത്രത്തില്‍ വിരളമായിരിക്കും. ബഹു ഭൂരിപക്ഷം വരുന്ന മുസ്ലിം വിഭാഗത്തിന്‍റെ സത്യ സരണിയായ സമസ്തയുടെയും കീഴ്ഘടകങ്ങളുടെ യും വഴികാട്ടിയും ഉപദേശകനു മായിരുന്ന തങ്ങളുടെ വേര്‍പാട് സമസ്തക്കും തീരാ നഷ്ടമാണ്. സമസ്ത കേരള ജമിയ്യത്തുല്‍ ഉലമയെ അംഗീകരിക്കുന്ന നൂറു കണക്കിന് മഹല്ലുകളുടെ ഖാദിയും ആയിരത്തോളം മത സ്ഥാപന ങ്ങളുടെ അധ്യക്ഷനും ആയിരുന്നു തങ്ങള്‍. സമസ്തയുടെ സുപ്രധാനമായ തീരുമാനങ്ങളുടെ അവസാന വക്കും കോടപ്പനക്കല്‍‍ തറവാടായിരുന്നു. സമ്മേളനം തങ്ങളുടെ പരലോക മോക്ഷത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്തു.
 

sys-riyadh

 
പ്രമുഖ പണ്ഡിതന്‍ അന്‍വര്‍ അബ്ദുല്ല ഫള്ഫരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പ്രസിഡണ്ട് ഷാഫി ദാരിമി അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗങ്ങളായ മൊയ്ദീന്‍ കുട്ടി തെന്നല, ബഷീര്‍ ഫൈസി ചെരക്കാപറബ്, അബ്ദുല്ല ഫൈസി കണ്ണൂര്‍ , ജലാലുദ്ദീന്‍ അന്‍വരി കൊല്ലം, അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി നൗഷാദ് അന്‍വരി പ്രമേയം അവതരിപ്പിച്ചു. കരീം ഫൈസി ചേരൂര്‍ സ്വാഗതവും മജീദ്‌ പത്തപ്പിരിയം നന്ദിയും പറഞ്ഞു.
 
നൗഷാദ് അന്‍വരി, റിയാദ്
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുരളി അനുസ്മരണം

August 9th, 2009

muraliകാല യവനികയിലേക്ക് മറഞ്ഞ കാലത്തിന്റെ കലാകാരന്‍ മുരളിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനായി കേരള സോഷ്യല്‍ സെന്ററിന്റെയും അബുദാബി ശക്തി തിയേറ്റേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 9 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ചാണ് യോഗം. മുരളി അഭിനയിച്ച നെയ്ത്തുകാരന്‍ എന്ന സിനിമയുടെ പ്രദര്‍ശനവും തദവസരത്തില്‍ ഉണ്ടായിരിക്കും എന്ന് കേരള സോഷ്യല്‍ സെന്റര്‍ ജോയന്റ് സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 3123

« Previous « പാസ്റ്റര്‍ മോനച്ചന്‍ വര്‍ഗീസ് അബുദാബിയില്‍
Next Page » തങ്ങളുടെ വിയോഗം തീരാ നഷ്ടം » • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
 • നര്‍മ്മ സന്ധ്യ ദുബായില്‍
 • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
 • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
 • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
 • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
 • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
 • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
 • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
 • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
 • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
 • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
 • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
 • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
 • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
 • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
 • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
 • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
 • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
 • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം • Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine