റിയാദ് : ഇന്ത്യന്‍ എംബസി ഹാളില്‍ ഡിസംബര്‍ 12ന് സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മയുടെ ഈദ് സംഗമം നാട്ടിക എം. എല്‍. എ. ടി. എന്‍. പ്രതാപന്‍ ഉല്‍ഘാടനം ചെയ്തു. നാട്ടില്‍ ദിനം തോറും ഉടലെടുക്കുന്ന വൃദ്ധ സദനങ്ങള്‍ നമുക്ക് വലിയ സന്ദേശമാണ് നല്‍കുന്നത് എന്ന് ഉല്‍ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. മക്കളുടെ സ്നേഹവും ശ്രുശ്രൂഷയും ലഭിക്കാതെ മാതാ പിതാക്കളെ ഇത്തരം വൃദ്ധ സദനങ്ങളിലേക്ക് അയക്കുന്നത് ഒരു അര്‍ബുദം പോലെ കേരള സംസ്ഥാനത്തെ ഗ്രസിച്ചിരിക്കുന്നു. നമ്മിലുള്ള സ്നേഹവും നന്മയും വറ്റി വരളുന്നതിന്റെ ലക്ഷണമാണ് ഇത്. അവസാന കാലത്ത്, തന്റെ മാതാ പിതാക്കള്‍ക്ക് താങ്ങും തണലുമാകാനും അവരുടെ അരക്ഷിതാവസ്ഥ അകറ്റാനും മക്കള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ന് സമൂഹത്തിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഭീകരവാദവും തീവ്ര വാദവും കേരളത്തിലേക്കും പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന തൃശ്ശൂര്‍ ജില്ലാ കൂട്ടായ്മകള്‍ പോലുള്ള സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചുള്ള പ്രമേയം ശ്രീ രാധാകൃഷ്ണന്‍ കളവൂര്‍ അവതരിപ്പിച്ചു.
നാട്ടില്‍ ലീവിനു പോയി അവിടെ വെച്ച് മരണമടഞ്ഞ കൂട്ടായ്മ അംഗം സന്തോഷിന്റെ കുടുംബത്തിനുള്ള മരണ സഹായ ഫണ്ട് ജീവ കാരുണ്യ സെന്‍ട്രല്‍ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍ ടി. എന്‍. പ്രതാപനു കൈമാറി.
സാംസ്കാരിക സമ്മേളനത്തില്‍ പ്രസിഡണ്ട് ജമാല്‍ കൊടുങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിക്കുകയും, ജന. സെക്രട്ടറി ലിനോ മുട്ടത്ത് സ്വാഗതവും, സുനില്‍ മേനോന്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന കലാ വിരുന്നിന് ജയനാരായണന്‍, പ്രേമന്‍, സംസ് ഗഫൂര്‍, മുരളി രാമ വര്‍മ്മ പുരം, ബാദുഷ അകലാട്, ഷാജി ചേറ്റുവ എന്നിവര്‍ നേതൃത്വം കൊടുത്തു. പ്രമുഖ വ്യവ്ായിയായ ജോയ് പോള്‍ ആശംസ നേര്‍ന്നു. കലാ വിരുന്നിന് റസാക്ക് ചാവക്കാട് നന്ദി പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: saudi, കേരള രാഷ്ട്രീയ നേതാക്കള്‍, സംഘടന