റാസല്ഖൈമമ: മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ യുഎഇയിലെ ആദ്യത്തെ ഫ്രീ സോണ്‍ കാമ്പസ് റാസല്ഖൈരമയിലെ അക്കാദമിക് സോണില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്സലര്‍ ഡോ. കര്പ്പ ഗ കുമാരവേല്‍ ഉദ്ഘാടനം ചെയ്തു. നിലവില്‍ മധുര കാമരാജ് യൂണിവേഴ്സിറ്റിക്ക് ഫ്രീ സോണുകള്ക്ക് പുറത്ത് യുഎഇയില്‍ കാമ്പസ്സുകളുണ്ടെങ്കിലും ഇതാദ്യമായാണ്‍ വിദ്യാര്ത്ഥി കള്ക്ക്എ സ്റ്റുഡന്റ് വിസകള്‍ നല്കാസനാവുന്ന ഫ്രീ സോണ്‍ കാമ്പസ് പ്രവര്ത്തണനമാരംഭിക്കുന്നത്.
മെയ് അവസാനത്തോടെ റാസല്ഖൈരമ കാമ്പസ്സില്‍ അഡ്മിഷന്‍ ആരംഭിക്കുമെന്ന് ഈ കാമ്പസിന്റെ നടത്തിപ്പുകാരായ വിസ്ഡം ഗ്രൂപ്പിന്റെ സി.ഇ.ഒ. അഹമ്മദ് റാഫി ബി. ബെറി പറഞ്ഞു. കാമ്പസ് ഹെഡ്ഡായി മൈസൂര്‍ യുണിവേഴ്സിറ്റി എം.എസ്.സി ഒന്നാം റാങ്ക് ജേതാവും ഒമാനിലെ സുല്ത്താ ന്‍ കാബൂസ് യൂണിവേഴ്സിറ്റിയില്‍ റിസര്ച്ച റുമായിരുന്ന ഡോ. എം. എ. മുഹമ്മദ് അസ് ലം ചാര്ജെദടുത്തിട്ടുണ്ട്.
ബി. കോം, ബി. കോം. (സി. എ), ബി. ബി. എ., ടൂറിസം, റീടെയില്‍ ഓപ്പറേഷന്സ് , ബി. സി. എ. തുടങ്ങിയ ഡിഗ്രി പ്രോഗ്രാമുകളും വിവിധ സ്പെഷ്യാലിറ്റികളിലുള്ള റെഗുലര്‍, വീക്കെന്ഡ്ാ എം. ബി. എ. പ്രോഗ്രാമുകളും റാസല്ഖൈളമ ക്യാമ്പസ്സില്‍ ആരംഭിക്കുമെന്ന് മുഹമ്മദ് അസ് ലം പറഞ്ഞു. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്ത്ഥികകളുടെ സൌകര്യാര്ത്ഥംയ വാഹനസൌകര്യവുമുണ്ടായിരിക്കും. കോഴ്സുകള്ക്കി ടെ അവിചാരിത കാരണങ്ങളാല്‍ യു.എ.ഇ. വിടേണ്ടി വരുന്ന വിദ്യാര്ത്ഥി കള്ക്ക്ാ യൂണിവേഴ്സിറ്റിയുടെ മറ്റിടങ്ങളിലുള്ള സെന്ററുകളിലേയ്ക്ക് ട്രാന്സ്ഫ ര്‍ നേടുന്നതിനും സൌകര്യമുണ്ടാവും.
– രാംമോഹന്‍ പാലിയത്ത്