പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനീയറിങ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശന യുടെ യു.എ.ഇ. ചാപ്റ്ററിന്റെ രണ്ടാം സംഗമം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു. മാര്‍ച്ച് 27ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ആയിരുന്നു സംഗമം. അബുദാബി എന്‍വയണ്‍മെന്റല്‍ ഏജന്‍സിയിലെ വാട്ടര്‍ റിസോഴ്സ് മാനേജര്‍ ഡോ. ദാവൂദ് ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു.

യു.എ.ഇ. യിലെ ജല സമ്പത്തിനെ പറ്റി ഡോ. ദാവൂദ് നടത്തിയ അവതരണം ഏറെ വിജ്ഞാനപ്രദം ആയിരുന്നു.
ദര്‍ശനയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ സംഗമം മെംബര്‍മാര്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ ചര്‍ച്ച നടത്തി പാസാക്കുകയുണ്ടായി.
അകാലത്തില്‍ ചരമമടഞ്ഞ ദര്‍ശനയുടെ മെംബര്‍ ഇരയിന്റവിട പ്രഭാകരന്റെ കുടുംബത്തിന് വേണ്ടി സ്വരൂപിച്ച സഹായ നിധിയെ പറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഉച്ചക്ക് ശേഷം മെംബര്‍മാരുടെ കുടുംബാംഗങ്ങളുടെ വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.
