സമാജം യുവജനോത്സവ ത്തിനു തുടക്കമായി

December 18th, 2009

malayalee-samajam-youth-festivalഅബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം സമാജം അങ്കണത്തില്‍ ഇന്നലെ തുടക്കമായി . നാല് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യ മുള്ള സമാജം സംഘടിപ്പിക്കുന്ന യുവജനോത്സവം, യു. എ. ഇ. യിലെ മാത്രമല്ല, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനകള്‍ക്കും മാതൃകയാണ്. കാല്‍ നൂറ്റാണ്ടായി സമാജം നടത്തി വരുന്ന യുവജനോ ത്സവത്തിലെ കലാ തിലകം നേടിയ പ്രതിഭകള്‍ പലരും ഇന്ന് വിവിധ രംഗങ്ങളിലെ നേട്ടങ്ങള്‍ കൊയ്തവരാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഈ കലാ തിലക പ്പട്ടം ‘ശ്രീദേവി മെമ്മോറിയല്‍’ ആയി നല്‍കി വരുന്നുണ്ട്.
 
6 വയസ്സ് മുതല്‍ 18 വയസ്സ് വരെ യുള്ള കുട്ടികള്‍ക്ക് കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ട്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, ഒപ്പന, ഫാന്‍സി ഡ്രസ്സ്, ലളിത ഗാനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.
 

abudhabi-malayalee-samajam

 
പതിനഞ്ചു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന മത്സരങ്ങളിലായി യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ നിന്നായി നാനൂറോളം കുട്ടികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
 
അഹല്യ എക്സ്ചേഞ്ച് ബ്യൂറോ മുഖ്യ പ്രായോജകരായി യുവ ജനോല്സവത്തെ ക്കുറിച്ച് വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അഹല്യ ജനറല്‍ മാനേജര്‍ വി. എസ്‌. തമ്പി, സമാജം പ്രസിഡണ്ട് മനോജ്‌ പുഷ്കര്‍, ജന. സിക്രട്ടറി യേശു ശീലന്‍, ട്രഷറര്‍ അമര്‍ സിംഗ് വലപ്പാട്, കലാ വിഭാഗം സിക്രട്ടറി വിജയ രാഘവന്‍ എന്നിവരും മുഖ്യാതിഥി യായി പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററും പങ്കെടുത്തു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
 


Abudhabi Malayalee Samajam Youth Festival


 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളി ബാലന് അംഗീകാരം

December 17th, 2009

aswin-sureshദുബായ് : ദുബായ് രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് യു. എ. ഇ. യിലെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച “കുട്ടികളും സിനിമയും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്ര കലാ മത്സരത്തില്‍ അജ്മാന്‍ ഇന്‍ഡ്യന്‍ സ്ക്കൂളിലെ നാലാം തരം വിദ്യാര്‍ത്ഥി അശ്വിന്‍ സുരേഷിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ 1200ഓളം രചനകളില്‍ നിന്നാണ് സമ്മാനാര്‍ഹമായ ചിത്രം തിരഞ്ഞെടുത്തത്. ചലച്ചിത്ര മേളയോടനുബന്ധിച്ച് പുറത്തിറങ്ങിയ 2010ലെ കലണ്ടറില്‍ പ്രസ്തുത ചിത്രം ഇടം നേടി.
 
മദീനത്ത് ജുമൈറയില്‍ നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങില്‍ ചുവപ്പ് പരവതാനിയിലൂടെ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം അശ്വിന്‍ സുരേഷ് ആനയിക്കപ്പെട്ടത് യു. എ. ഇ. യിലെ മലയാളികള്‍ക്ക് അഭിമാനമായി.
 

diff-painting-competition

സമ്മാനാര്‍ഹമായ ചിത്രം

 
കണ്ണൂര്‍ ജില്ല പ്രവാസി കൂട്ടായ്മയായ “വെയ്ക്കിന്റെ” ജോയന്റ് സെക്രട്ടറി കെ. പി. സുരേഷ് കുമാറിന്റെയും അനിത സുരേഷിന്റെയും മകനാണ് അശ്വിന്‍ സുരേഷ്. യു. എ. ഇ. യിലെ വിവിധ മത്സരങ്ങളില്‍ ഈ ബാലന്‍ ഇതിനു മുന്‍പ് പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്.
 
ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്‍‍
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സണ്‍‌റൈസ് സ്ക്കൂളിന് റോളിംഗ് ട്രോഫി

December 11th, 2009

sunrise-school-winnersഅബുദാബി ഇന്ത്യന്‍ സ്ക്കൂള്‍ സംഘടിപ്പിച്ച പരിസ്ഥിതി ബോധവല്‍ക്കരണ ചോദ്യോത്തരിയില്‍ അബുദാബി സണ്‍‌റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ ഒന്നാം സ്ഥാനവും റോളിംഗ് ട്രോഫിയും നേടി. മനീഷ് രവീന്ദ്രന്‍ പിള്ളൈ (പന്ത്രണ്ടാം ക്ലാസ്സ്), സീന മറിയം സക്കറിയ (പതിനൊന്ന്), മുഗ്ദ്ധ സുനില്‍ പോളിമേറ (പതിനൊന്ന്) എന്നിവരടങ്ങിയ ടീം ആണ് ചോദ്യോത്തരിയില്‍ വിജയിച്ചത്.
 

sunrise-english-private-school-quiz-winners

 
ഇത് മൂന്നാം തവണയാണ് സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ ഈ മത്സരത്തില്‍ വിജയികളാകുന്നത് എന്ന് പ്രിന്‍സിപ്പല്‍ സി. ഇന്‍‌ബനാതന്‍ അറിയിച്ചു.
 


Sunrise English Private School bags the first prize and a rolling trophy for the third time in the Inter-school Environment Awareness Quiz conducted by the Abudhabi Indian School.


 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സര്‍ഗ്ഗ ചൈതന്യം തുടിക്കുന്ന കലാമേള

December 10th, 2009

dala-youth-festivalയു. എ. ഇ. യിലെ രണ്ടായിരത്തി അഞ്ഞൂറോളം യുവ ഹൃദയങ്ങളുടെ കലാ മേന്മ മാറ്റുരക്കുന്ന സാംസ്കാരിക സംഗമത്തിന് ഡിസംബര്‍ രണ്ടിന് ദുബായിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ തിരി തെളിഞ്ഞു. ഇളം തലമുറയുടെ സര്‍ഗ്ഗ സിദ്ധികള്‍ കണ്ടെത്തു ന്നതിനും പരിപോഷി പ്പിക്കുന്നതിനും യു. എ. ഇ. യിലെ വിദ്യാര്‍ത്ഥി കള്‍ക്കായി 1991ല്‍ ദല ആരംഭിച്ച യുവ ജനോത്സവം, നടത്തിപ്പിലെ മികവും, വിധി നിര്‍ണ്ണയത്തിലെ നിഷ്‌പക്ഷതയും കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയി ട്ടുള്ളതാണ്.
 
50ല്‍ പരം സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞുറോളം കുട്ടികള്‍ പങ്കെടുത്ത, രണ്ടു ദിവസം നീണ്ടു നിന്ന ഈ മേള കലാ മേന്മ മാറ്റുരക്കുന്ന സാംസ്കാരിക സംഗമം തന്നെയാണ്. ദേശ ഭാഷാ അതിര്‍ വരമ്പുകള്‍ക്ക് അതീതമായി ഭാരതിയ സംസ്ക്കാരങ്ങളുടെ സമന്വയത്തിലൂടെ യുവ മനസ്സുകളെ കൂടുതല്‍ അടുപ്പിക്കാനും, ഐക്യവും സ്നേഹവും സാഹോദര്യവും കാത്തു സൂക്ഷിക്കാനും നില നിര്‍ത്താനും ഇത്തരത്തിലുള്ള സാംസ്കാരിക സംഗമങ്ങള്‍ക്ക് കഴിയും എന്നുള്ള ഉറച്ച വിശ്വാസമാണ് ദലയ്ക്കുള്ളത്.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
നാട്ടില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ ഈ ഗള്‍ഫ് പരിത സ്ഥിതിയിലും, കലയും സംസ്കാരവും നെഞ്ചിലേറ്റി യുവ തലമുറയുടെ ശക്തമായ സാന്നിദ്ധ്യവും മത്സരവും സ്വന്തം നാടിനോടുള്ള പ്രതിബദ്ധത തന്നെയാണ് എടുത്ത് കാണിക്കുന്നത്. ഇന്ന് മനുഷ്യ മനസ്സുകളില്‍ നിന്നെല്ലാം പടിയിറങ്ങുന്ന സ്നേഹത്തിന്റെയും സൌഹാര്‍ദ്ദ ത്തിന്റെയും പരസ്‌പര വിശ്വാസ ത്തിന്റെയും പുതു നാമ്പുകള്‍ കിളിര്‍ക്കാന്‍ ഇത്തരത്തിലുള്ള ഒത്തു ചേരലുകള്‍ക്ക് കഴിയും, കഴിയേണ്ട തായിട്ടുണ്ട്.
 
പുതിയ തലമുറയുടെ മനസ്സും പ്രതിഭയും തൊട്ടറിയുന്ന പ്രഗത്ഭരും പ്രശസ്തരും വിധി കര്‍ത്താക്കളായി എത്തുന്നതു കൊണ്ട് ഫല പ്രഖ്യാപനത്തില്‍ നൂറു ശതമാനം സുതാര്യത ഉറപ്പ് വരുത്തു ന്നതിന്നും പരാധികള്‍ ഇല്ലാതാ ക്കുന്നതിന്നും ദല നടത്തുന്ന യുവ ജനോത്സത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ടതാണ്. ദല യുവ ജനോത്സ വത്തില്‍ കലാ തിലകവും കലാ പ്രതിഭയും ലഭിക്കുന്ന പ്രതിഭകള്‍ ഏറെ ആദരിക്ക പ്പെടുന്നതു കൊണ്ടു തന്നെ മത്സരവും വളരെ കടുത്തതാണ്.
 
സര്‍ഗ്ഗ ചൈതന്യം സിരകളില്‍ തുടിക്കുന്ന എല്ലാ പ്രതിഭകള്‍ക്കും ദല ഒരുക്കിയ ഈ സുവര്‍ണ്ണാവസരം അവരുടെ മുന്നോട്ടുള്ള കുതിപ്പിന് കൂടുതല്‍ കരുത്ത് നല്കാന്‍ കഴിയട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കുഞ്ഞു മനസ്സുകളില്‍ സ്നേഹവും സന്തോഷവും സൌഹാര്‍ദ്ദവും സഹകരണവും വളര്‍ത്താനും മനുഷ്യത്തവും മാനവികതയും ഊട്ടി ഉറപ്പിക്കാനും ഇത്തരത്തിലുള്ള സംസ്കാരിക സംഗമങ്ങള്‍ക്ക് കഴിയെട്ടെയെന്ന് ആശംസിക്കുന്നു.
 
നാരായണന്‍ വെളിയന്‍‌കോട്
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐശ്വര്യ ഗോപാലകൃഷ്ണന്‍ ദല കലാതിലകം

December 8th, 2009

aiswarya-gopalakrishnan19-‍ാമത് ‘ദല’ യുവജനോ ത്സവത്തില്‍ ഐശ്വര്യ ഗോപാല കൃഷ്ണന്‍ സീനിയര്‍ വിഭാഗം കലാ തിലകമായി. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗം കലാ തിലകമായിരുന്നു ഐശ്വര്യ‍. ഭരത നാട്ട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഓട്ടന്‍ തുള്ളല്‍ എന്നിവയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 

dala-kalathilakam

 
നിസ്സാന്‍ ആട്ടോ യില്‍ മാനേജര്‍ ഗോപല കൃഷ്ണന്റെയും ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അധ്യാപിക രാഖിയുടെയും മകളായ ഐശ്വര്യ ഗോപാല കൃഷ്ണന്‍ ദുബായ് മില്ലനിയം സ്കൂളില്‍ അറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
 
സുനില്‍രാജ് കെ.
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 1 of 512345

« Previous « ജമാഅത്ത് ഫെഡറേഷന്‍റെ വിദേശത്തുള്ള ആദ്യഘടകം
Next Page » സിത്താറിസ്റ്റ് ഇബ്രാഹിം കുട്ടി ഏഷ്യാനെറ്റ് ഗള്‍ഫ് റൌണ്ടപ്പില്‍ » • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
 • നര്‍മ്മ സന്ധ്യ ദുബായില്‍
 • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
 • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
 • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
 • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
 • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
 • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
 • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
 • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
 • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
 • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
 • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
 • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
 • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
 • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
 • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
 • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
 • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
 • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം • Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine