യു. എ. ഇ. യിലെ രണ്ടായിരത്തി അഞ്ഞൂറോളം യുവ ഹൃദയങ്ങളുടെ കലാ മേന്മ മാറ്റുരക്കുന്ന സാംസ്കാരിക സംഗമത്തിന് ഡിസംബര്‍ രണ്ടിന് ദുബായിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ തിരി തെളിഞ്ഞു. ഇളം തലമുറയുടെ സര്‍ഗ്ഗ സിദ്ധികള്‍ കണ്ടെത്തു ന്നതിനും പരിപോഷി പ്പിക്കുന്നതിനും യു. എ. ഇ. യിലെ വിദ്യാര്‍ത്ഥി കള്‍ക്കായി 1991ല്‍ ദല ആരംഭിച്ച യുവ ജനോത്സവം, നടത്തിപ്പിലെ മികവും, വിധി നിര്‍ണ്ണയത്തിലെ നിഷ്‌പക്ഷതയും കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയി ട്ടുള്ളതാണ്.
50ല്‍ പരം സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞുറോളം കുട്ടികള്‍ പങ്കെടുത്ത, രണ്ടു ദിവസം നീണ്ടു നിന്ന ഈ മേള കലാ മേന്മ മാറ്റുരക്കുന്ന സാംസ്കാരിക സംഗമം തന്നെയാണ്. ദേശ ഭാഷാ അതിര്‍ വരമ്പുകള്‍ക്ക് അതീതമായി ഭാരതിയ സംസ്ക്കാരങ്ങളുടെ സമന്വയത്തിലൂടെ യുവ മനസ്സുകളെ കൂടുതല്‍ അടുപ്പിക്കാനും, ഐക്യവും സ്നേഹവും സാഹോദര്യവും കാത്തു സൂക്ഷിക്കാനും നില നിര്‍ത്താനും ഇത്തരത്തിലുള്ള സാംസ്കാരിക സംഗമങ്ങള്‍ക്ക് കഴിയും എന്നുള്ള ഉറച്ച വിശ്വാസമാണ് ദലയ്ക്കുള്ളത്.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
നാട്ടില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ ഈ ഗള്‍ഫ് പരിത സ്ഥിതിയിലും, കലയും സംസ്കാരവും നെഞ്ചിലേറ്റി യുവ തലമുറയുടെ ശക്തമായ സാന്നിദ്ധ്യവും മത്സരവും സ്വന്തം നാടിനോടുള്ള പ്രതിബദ്ധത തന്നെയാണ് എടുത്ത് കാണിക്കുന്നത്. ഇന്ന് മനുഷ്യ മനസ്സുകളില്‍ നിന്നെല്ലാം പടിയിറങ്ങുന്ന സ്നേഹത്തിന്റെയും സൌഹാര്‍ദ്ദ ത്തിന്റെയും പരസ്‌പര വിശ്വാസ ത്തിന്റെയും പുതു നാമ്പുകള്‍ കിളിര്‍ക്കാന്‍ ഇത്തരത്തിലുള്ള ഒത്തു ചേരലുകള്‍ക്ക് കഴിയും, കഴിയേണ്ട തായിട്ടുണ്ട്.
പുതിയ തലമുറയുടെ മനസ്സും പ്രതിഭയും തൊട്ടറിയുന്ന പ്രഗത്ഭരും പ്രശസ്തരും വിധി കര്‍ത്താക്കളായി എത്തുന്നതു കൊണ്ട് ഫല പ്രഖ്യാപനത്തില്‍ നൂറു ശതമാനം സുതാര്യത ഉറപ്പ് വരുത്തു ന്നതിന്നും പരാധികള്‍ ഇല്ലാതാ ക്കുന്നതിന്നും ദല നടത്തുന്ന യുവ ജനോത്സത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ടതാണ്. ദല യുവ ജനോത്സ വത്തില്‍ കലാ തിലകവും കലാ പ്രതിഭയും ലഭിക്കുന്ന പ്രതിഭകള്‍ ഏറെ ആദരിക്ക പ്പെടുന്നതു കൊണ്ടു തന്നെ മത്സരവും വളരെ കടുത്തതാണ്.
സര്‍ഗ്ഗ ചൈതന്യം സിരകളില്‍ തുടിക്കുന്ന എല്ലാ പ്രതിഭകള്‍ക്കും ദല ഒരുക്കിയ ഈ സുവര്‍ണ്ണാവസരം അവരുടെ മുന്നോട്ടുള്ള കുതിപ്പിന് കൂടുതല്‍ കരുത്ത് നല്കാന്‍ കഴിയട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കുഞ്ഞു മനസ്സുകളില്‍ സ്നേഹവും സന്തോഷവും സൌഹാര്‍ദ്ദവും സഹകരണവും വളര്‍ത്താനും മനുഷ്യത്തവും മാനവികതയും ഊട്ടി ഉറപ്പിക്കാനും ഇത്തരത്തിലുള്ള സംസ്കാരിക സംഗമങ്ങള്‍ക്ക് കഴിയെട്ടെയെന്ന് ആശംസിക്കുന്നു.
– നാരായണന്‍ വെളിയന്‍കോട്
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, കുട്ടികള്‍, സംഘടന